ലൊട്ടുലൊടുക്ക്

Tuesday, February 13, 2007

ഒരു ബന്ദ് ബാക്കിപത്രം


കാവേരി ജലത്തിന്മേല്‍ നടന്നു വന്ന തര്‍ക്കത്തിനു തീര്‍പ്പുണ്ടാക്കാനുണ്ടാക്കിയ ട്രൈബ്യൂണലിന്റെ വിധിയില്‍ തൃപ്തരാവാതെ, വിവിധ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദ് അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം നിശ്ചലമാക്കി. അന്നേ ദിവസം ബാംഗ്ലൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ എന്നെക്കാത്ത് ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ലാത്ത ബസ്സ് സ്റ്റാന്റാണ് കാത്തുനിന്നിരുന്നത്. ഭാഗ്യത്തിന് എന്റെ സഹമുറിയന്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ ഞാന്‍ അവനെ റെയില്‍‌‌വേ സ്റ്റേഷനിലേയ്ക്ക് വരാന്‍ പറയുകയായിരുന്നു. എന്നാല്‍ അങ്ങിനെ ആരും കൂട്ടിക്കൊണ്ട് പോകാനില്ലാതെ, റെയില്‍‌വേ സ്റ്റേഷനില്‍ കുടുങ്ങിയത് ചെറിയ സംഖ്യയിലുള്ള ജനമല്ല. വിദേശികള്‍ വരെ തലയില്‍ കൈ കൊടുത്ത് നില്‍ക്കുന്നത് കാണാനുണ്ടായിരുന്നു. ടാക്സി, ഓട്ടോ, ബസ്സ് തുടങ്ങിയവ ഒന്നും ഓടിയില്ല. ഓടിയ പലതിന്റേയും കാറ്റൂരിവിടുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു എന്ന് ടി.വി.യില്‍ കണ്ടു. ഈ സമരക്കാരുടെ ഒക്കെ പ്രതിഷേധം ഊഹിക്കാവുന്നതുപോലെ റെയില്‍‌വേ സ്റ്റേഷനിലും എയര്‍പ്പോര്‍ട്ടിലും മാത്രമായിരുന്നു. അന്നവിടെ മാത്രമല്ലേ ജനങ്ങള്‍ ഉണ്ടാകൂ. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ തടയുകയും ചെയ്തു. ഈ ബന്ദ് കൊണ്ട് സംസ്ഥാനത്തിന്റെ നഷ്ടം പല ലക്ഷങ്ങളാണ്. ഈ ബന്ദ് കൊണ്ട് ആര് എന്ത് നേടി എന്നൊരു ചോദ്യത്തിന് ഒരു ഉത്തരം ഒരു പത്രവും ചോദിച്ച് കണ്ടില്ല. എനിക്ക് അതൊന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.

സാധാരണഗതിയില്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് തെരുവുകളായ എം.ജി.റോഡിന്റേയും ബ്രിഗേഡ് റോഡിന്റേയും ചിത്രം ബന്ദ് ദിനത്തില്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തിയത്.
എം.ജി. റോഡ്

ബ്രിഗേഡ് റോഡ്

കര്‍ണ്ണാടകയും കേരളത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയരുന്നുണ്ട്. മുന്‍‌കൂട്ടി ഇനി ഇവിടുന്ന് പുറത്തേയ്ക്കോ അകത്തേയ്ക്കോ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റില്ല എന്ന പരിതാപകരമായ അതേ നില. ഇവിടുത്തെ രാഷ്ട്രീയ പ്രബുദ്ധതയും ഉയരുകയാണെന്ന് സമാധാനിക്കാം, അല്ലേ

Labels:

posted by Sreejith K at 7:19 PM | link | 3 comments