ലൊട്ടുലൊടുക്ക്

Thursday, August 17, 2006

ഒരു സ്വാതന്ത്യദിനാഘോഷം

ഇക്കഴിഞ്ഞ സ്വാതതന്ത്ര്യദിനം എന്റെ അമ്മ ആഘോഷിച്ചത് ഇങ്ങനെ. അമ്മയുടെ കടയുടെ മുന്നില്‍ ത്രിവര്‍ണ്ണപതാകയുടെ നിറത്തില്‍ ചുരിദാര്‍ വച്ചുകൊണ്ട്. ഈ ആശയം അമ്മയ്ക്ക് പറഞ്ഞ് കൊടുത്തത് അന്നേ ദിവസം കടയില്‍ വന്ന ബി.ജെ.പി. സംസ്ഥാ‍ന പ്രസിഡന്റ് സി.കെ.പത്മനാഭന്റെ ഭാര്യ ആണെന്ന് പറഞ്ഞ് എനിക്ക് ചെവി-തല കേള്‍ക്കാന്‍ സമ്മതിച്ചിട്ടില്ല. പോരാണ്ട് കടയില്‍ വരാളുള്ള മറ്റു പ്രമുഖരുടെ പേരു പറഞ്ഞുള്ള അഹങ്കാരവും. ശ്ശൊ. കഷ്ടപ്പെട്ടുപോയി. എങ്ങിനെ ഇങ്ങനെ ആവാതിരിക്കും. എന്റെയല്ലേ അമ്മ.

Labels:

posted by Sreejith K. at 5:55 PM

25 Comments:

അവിടെ പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളില്ലേ? ഉണ്ടേ കുറെ പ്രശസ്തര്‍കൂടി അങ്ങോട്ടേക്ക്‌ വെച്ചു പിടിക്കായിരുന്നു..
Blogger Obi T R, at Fri Aug 18, 12:44:00 PM GMT+5:30  
-------------------------------------------------------------
ഒബീ, സോറീ. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ച് സ്ത്രീകള്‍ക്കുള്ള എക്സ്ലൂസിവ് ഷോപ്പ് ആണ് ഇത്. ഈ പറയുന്ന പ്രശസ്ഥര്‍ കടയുടെ വളര്‍ച്ചയിലേക്കായി ഉദാരമായി സംഭാവന ചെയ്യുകയാണെങ്കില്‍ അവിടെ പുരുഷന്മാരേയും ഗൌനിക്കുന്നതാണ്.
Blogger Sreejith K., at Fri Aug 18, 12:49:00 PM GMT+5:30  
-------------------------------------------------------------
ഇതെന്തു മറിമായം. ഒരു ഫോട്ടോയില്‍ പച്ച, വെള്ള, കാവി. മറ്റേതില്‍ കാവി,വെള്ള, പച്ച..... ഹോ ഇന്‍ഡ്യയുടെ കൊടി തിരിച്ചു കെട്ടിയോ....ശ്രീപ്രഭശ്രീജിത്തേ......????
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at Fri Aug 18, 01:10:00 PM GMT+5:30  
-------------------------------------------------------------
ബിജോയ്, ഒന്ന് കടയ്ക്ക് പുറത്ത് വച്ചപ്പോള്‍ എടുത്തതും, രണ്ടാമത്തേത് വൈകുന്നേരം കട അടച്ചതിനുശേഷം‍ അതെടുത്ത് അകത്ത് വച്ചപ്പോള്‍ എടുത്തതും ആണ്. അകത്ത് വച്ചത് ഞാനാണെന്ന് ഫോട്ടോ കാണുമ്പോ മനസ്സിലാകുമല്ലോ ;)

തുളസീ, എന്റെ ഫോട്ടോഗ്രാഫിക്ക് മണ്ടത്തരങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ തന്നെയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. തെയ്യത്തിന്റേയും മറ്റും നിങ്ങളാരും കാണാത്ത ആങ്കിളില്‍ ഉള്ള ചിത്രങ്ങള്‍ ഉടനേ വരും. ഡോഡ് വറി
Blogger Sreejith K., at Fri Aug 18, 01:42:00 PM GMT+5:30  
-------------------------------------------------------------
കടയുടെ അഡ്രസ്സ്‌ പറയൂ... ഓണത്തിന്‌ നാട്ടില്‍വരുമ്പൊള്‍ കയറാമല്ലോ.... അമ്മയോട്‌ പറഞ്ഞ്‌ വല്ല discount-ഉം ഒപ്പിച്ച്‌തരണം... എന്നാല്‍ ബ്ലോഗ്‌വഴി നല്ല പരസ്സ്യം കൊടുക്കുന്ന കാര്യം ഞാന്‍ ഏറ്റു........
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at Fri Aug 18, 02:30:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ,

ആ പച്ച ഞാന്‍ ബുക്ക് ചെയ്തുട്ടോ.ഓണത്തിന് വന്ന് വാങ്ങിക്കൊള്ളാം.
Blogger സു | Su, at Fri Aug 18, 02:32:00 PM GMT+5:30  
-------------------------------------------------------------
ബിജോയ്, സൂ. ഈ കട കണ്ണൂരില്‍ നിന്ന് ഒരു ഒന്‍പത് കിലോമീറ്റര്‍ ഇപ്പുറം വന്‍‌കുളത്ത് വയല്‍ എന്ന സ്ഥലത്താണ്. എപ്പോള്‍ വേണമെങ്കിലും വരാം. ഡിസ്കൊണ്ട് ഉറപ്പ് തരുന്നു. ;)

കൊള്ളാലോ വീഡിയോണ്‍, ഈ ബ്ലോഗ് കടയുടെ പരസ്യമാകുന്ന ലക്ഷണമാ :D
Blogger Sreejith K., at Fri Aug 18, 02:36:00 PM GMT+5:30  
-------------------------------------------------------------
ശ്രീപ്രഭ , അതാണൊ കടയുടെ പേര്.
ശ്രീ ആരാണു എന്ന് മനസിലായി...

പ്രഭ ???
Blogger മുല്ലപ്പൂ, at Fri Aug 18, 03:35:00 PM GMT+5:30  
-------------------------------------------------------------
ശ്രീ എന്നത് അമ്മയുടെ പേരില്‍ നിന്നും, പ്രഭ എന്നത് അച്ചന്റെ പേരില്‍ നിന്നും എടുത്തതാണ്. മുല്ലപ്പൂ ഊഹിച്ചത് ഇത് തന്നെ ആണോ? [ ശ്രീ എന്നത് എന്റെ പേരില്‍ നിന്ന് ഊഹിച്ചതാണോ എന്ന് എനിക്ക് തോന്നായ്കയില്ല ]
Blogger Sreejith K., at Tue Aug 22, 12:29:00 PM GMT+5:30  
-------------------------------------------------------------
ഹ ഹാ.. പരസ്യം കലക്കി ശ്രീ ;)
Blogger മുസ്തഫ|musthapha, at Tue Aug 22, 01:34:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, ഇങ്ങനെ ഇട്ടാല്‍ ഇത് അയര്‍ലന്റിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മിറര്‍ ഇമേജ് പോലെ ആവും. അടുത്തവര്‍ഷം ഓര്‍ഡറില്‍ തന്നെ ഇടാന്‍ അമ്മയെ മോന്‍ ഓര്‍മ്മിപ്പിക്കണം. അല്ലെങ്കില്‍ അതു ഓര്‍മ്മിപ്പിക്കാന്‍ ഒരു മരുമകളെ (എരുമകളെ അല്ല) അമ്മയ്ക്ക് കൊടുക്കണം.

എന്തരങ്കിലുമൊക്കെ ചെയ്യടേയ്!
Blogger Kumar Neelakandan © (Kumar NM), at Tue Aug 22, 01:49:00 PM GMT+5:30  
-------------------------------------------------------------
അഗ്രജാ, നന്ദി. അമ്മയെ സഹായിക്കാന്‍ എന്നാലാവുന്നത് ചെയ്യണമല്ലോ ;)

കുമാരേട്ടാ, ഇതു പോലെ ഇന്ത്യയുടെ കൊടി വയ്ക്കാന്‍ അമ്മയ്ക്കോ മകനോ വിവരമില്ല. ഈ ഒരു കണ്ടീഷന്‍ വച്ചോണ്ട് എനിക്ക് ഒരു പെണ്ണന്വേഷിക്കുക എന്ന് വച്ചാല്‍ അതും ബുദ്ധിമുട്ടാ. തല്‍ക്കാലം അടുത്ത വര്‍ഷം കാശ് കൊടുത്ത് ഒരു കൊടി വാങ്ങി അവിടെ വയ്ക്കാം. ഈ വര്‍ഷത്തേക്ക് വിട്ട് കള. ആദ്യത്തെ ആഘോഷമായതിന്റെ ബാലാ‍രിഷ്ടതയാ.
Blogger Sreejith K., at Tue Aug 22, 01:55:00 PM GMT+5:30  
-------------------------------------------------------------
അമ്മയ്ക്ക് മരുമകളെ പകരം കാശുകൊടുത്ത് ഒരു കൊടിവാങ്ങിക്കൊടുക്കുന്ന മകനെ ആദ്യമായി കാണുന്നു.
ഒരു ഓഫ് ടോപിക്ക്: ശ്രീപ്രഭയ്ക്ക് വേണ്ടി നമുക്കൊരു ടി വി കമേര്‍സ്യല്‍ ഉണ്ടാക്കിയാലോ? ഒരു സ്റ്റോറീ ബോര്‍ഡുമായി ഞാന്‍ വരട്ടെ? 25ലക്ഷം ഒപ്പിക്കൂ, കിട്ടിയാല്‍ മൌറീഷ്യസ്സില്‍ പോയി ഷൂട്ട് ചെയ്യാം.
അതില്ലെങ്കില്‍ 10-15 ലക്ഷത്തില്‍ ഒതുക്കാം. വല്ല ജൈപൂരിലോ മറ്റൊ. അതുമല്ലെങ്കില്‍ 5 ലക്ഷത്തിനും ചെയ്യാം, ഒരു തട്ടിക്കൂട്ടു സാധനം. എന്തു പറയണൂ..?
മോനു കമ്മീഷന്‍ തരാം.
Blogger Kumar Neelakandan © (Kumar NM), at Tue Aug 22, 02:03:00 PM GMT+5:30  
-------------------------------------------------------------
കൊടിക്ക് കൂടിപ്പോയാല്‍ എന്ത് വില വരും. അതിനു പകരം ഞാന്‍ വേറെ വയ്യാവേലി എന്തിനെടുത്ത് തലയില്‍ വയ്ക്കണം? കൊടി മതി കൊടി മതി.

പരസ്യത്തിന്റെ ആശയം കലക്കി. ഇഷ്ടമായി. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ എന്താ വഴി എന്നാലോച്ചിച്ച് നടക്കുവാണല്ലേ. ആ പരസ്യം ചെയ്യാനുള്ള കാശുണ്ടായിരുന്നെങ്കില്‍ ആ കട ഞങ്ങള്‍ വിപുലീകരിച്ചേനേ. ഇപ്പോള്‍ അവിടെ പെണ്‍പിള്ളേര്‍ അധികം വരുന്നില്ല. എറണാകുളത്തായിരുന്നെങ്കില്‍ എന്റെ അടുത്ത കൂട്ടുകാരികള്‍ മാത്രം മതിയായിരുന്നു, ഒരു ജാഥ നടത്താനുള്ള ആളുകളുണ്ടായിരുന്നു‍.
Blogger Sreejith K., at Tue Aug 22, 03:03:00 PM GMT+5:30  
-------------------------------------------------------------
വേറെ വയ്യാവേലി അപ്പൊ already ഒരു വയ്യാവേലി തലയിലുണ്ടല്ലേ
Blogger വല്യമ്മായി, at Tue Aug 22, 03:17:00 PM GMT+5:30  
-------------------------------------------------------------
ഇപ്പോള്‍ അവിടെ പെണ്‍പിള്ളേര്‍ അധികം വരുന്നില്ല.
ഹ ഹ ഹ
മോനേ ശ്രീജീ,
ക്ലൂ എനിക്ക് മനസ്സിലായി.
ശ്രീജിത്ത് ഇപ്പോള്‍ ബാംഗ്ലൂരില്‍. പണ്ട് കടയില്‍. ഇപ്പൊ പെണ്‍കുട്ടികള്‍ വരുന്നില്ല. ദേര്‍ ഫോര്‍ പണ്ട് വന്നിരുന്നത് ....?
Blogger Unknown, at Tue Aug 22, 03:27:00 PM GMT+5:30  
-------------------------------------------------------------
പെണ്‍കുട്ടികള്‍ അധികം കയറുന്നില്ല എന്നാണ് പരാതി എങ്കില്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗം അവലംബിച്ചാലോ?
എന്തു പറയുന്നു?

20 ലക്ഷത്തിന്റെ ടി വി കമ്മേര്‍സ്യലിനേക്കാളും ഫുട് ഫോള്‍സ് കൂട്ടാന്‍ പറ്റിയ മാര്‍ഗ്ഗം ആണിത്.
Blogger Kumar Neelakandan © (Kumar NM), at Tue Aug 22, 04:24:00 PM GMT+5:30  
-------------------------------------------------------------
ഓഹോ.. അതിനിടക്ക്‌ ടി.കെ.പദ്‌മനാഭന്‍ എന്നൊരാള്‍ പ്രസിഡന്റ്‌ ആയി ബി.ജെ.പി. എന്ന് വേറൊരു പാര്‍ട്ടി കൂടി തുടങ്ങിയോ കേരളത്തില്‍? :-)
Blogger കണ്ണൂസ്‌, at Tue Aug 22, 04:29:00 PM GMT+5:30  
-------------------------------------------------------------
കുമാറേട്ടാ,
ഹ ഹ ഹ!
ശ്രീജീ, ദുഷ്ടാ... ഇത്രക്ക് ഗ്ലാമറോ?
Blogger Unknown, at Tue Aug 22, 04:35:00 PM GMT+5:30  
-------------------------------------------------------------
ഹഹഹ
"ഇതു ദെടീ ലവന്റെ കടയാ. ഫോട്ടൊ കണ്ടില്ലേ
നമുക്കു വെറെ കടയില്‍ നോക്കാം."

എന്നു പറയും പെണ്ണുങ്ങള്‍
Blogger മുല്ലപ്പൂ, at Tue Aug 22, 04:42:00 PM GMT+5:30  
-------------------------------------------------------------
അമ്മേടെ കട ബാങ്ങ്‌ളൂരില്‍ എവിടെയാ? ചൂരിദാര്‍ വാങ്ങാനാ.മെയില്‍ ഓര്‍ഡര്‍ എടുക്കുമോ?

പണ്ടാരാണ്ടൂ പറഞ്ഞപോലെ....ഒരു കടേല്‍ ചെന്നപ്പം സ്ത്രീപുരുഷന്മ്മാരുടെ ബ്രെയിന്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. സ്ത്രീകളുടെ ബ്രെയിനിന്‌ വിലക്കുറവ്‌. സ്ത്രീകളെല്ലാം ബഹളം വച്ചു, തുല്യ വിലക്കു വില്‍ക്കണമെന്നാവശ്യപ്പെട്ടു. കടക്കാരന്‍ പറഞ്ഞു..ഉപയോഗിച്ച സാധനങ്ങള്‍ ഇവിടെ വിലകുറച്ചാണു വില്‍ക്കുന്നതെന്ന്‌ (ചെവിക്ക്‌ പിടിക്കല്ലേ)
Blogger റീനി, at Tue Aug 22, 05:47:00 PM GMT+5:30  
-------------------------------------------------------------
അതു കലക്കി
Blogger Visala Manaskan, at Tue Aug 22, 06:05:00 PM GMT+5:30  
-------------------------------------------------------------
ഹഹഹ..കുമാറേട്ടന്റെ ആ പരസ്യ ബോര്‍ഡ് കലക്കി!! ഹഹഹ...

റീനിക്കുട്ടിയെ...എനിക്കാ ജ്യോക്ക് അങ്ങട് പിടിച്ച്...വെറെ എവിടെയ്ങ്കിലും ക്യോപി റൈറ്റോടെ ഉപ്യോഗിക്കുവെ!! നൈസ്...ഇനിയും പോരട്ടെ....

സി.കെ പത്മനാഭന്‍ എന്ന ശ്രീജിയുടെ ജോക്കും എനിക്ക് പിടിച്ചാച്ച് :) (കണ്ണിന് കണ്ണ് കണ്ണാ!)
Anonymous Anonymous, at Tue Aug 22, 07:05:00 PM GMT+5:30  
-------------------------------------------------------------
ഇഞ്ചിപ്പെണ്ണിന്‌ ജ്യോക്ക്‌ ഇഷ്ടപ്പെട്ടൂല്ലോ!!.....സന്തോഷംണ്ട്‌......ഇനീപ്പൊ ഇഞ്ചിതിന്ന കുരങ്ങെന്ന്‌ ആരെങ്കിലും വിളിച്ചാലും ഒരു സ്റ്റാറ്റസ്‌ സിമ്പളാ.......
Blogger റീനി, at Tue Aug 22, 08:25:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത് കടയില്‍ ഉണ്ടായിരുന്നപ്പോ അവിടെ കച്ചവടം ഇല്ലായിരുന്നു അല്ലെ? (കാരണം ഊഹിക്കാം ;) മുല്ലപ്പൂ കമന്റായും എഴുതിയിരിക്കുന്നു.)

അവിടുന്നെ ബാംഗ്ലൂര്‍ക്കു പോന്നു കഴിഞ്ഞപ്പോ കടയില്‍ പെണ്‍കുട്ടികള്‍ കയറിത്തുടങ്ങിക്കാണും. എങ്ങാനും ശ്രീ അതറിഞ്ഞാല്‍ പിന്നെ ലീവും എടുത്ത് കടയില്‍ തന്നെ വന്ന് കുത്തി ഇരിക്കും എന്ന് അറിയാവുന്നതു കൊണ്ട് അമ്മ വെറുതെ പറഞ്ഞതാവും ആളു കേറുന്നില്ലെന്ന് ;))
Blogger Adithyan, at Tue Aug 22, 10:01:00 PM GMT+5:30  
-------------------------------------------------------------

Add a comment