ലൊട്ടുലൊടുക്ക്

Tuesday, August 22, 2006

അന്നദാനം മഹാദാനംചിത്രം സ്വയം സംസാരിക്കുന്നു. ഞാന്‍ എന്താണ് പറയേണ്ടത്.

കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ശ്രീ അരുള്‍ ശക്തി കാളിയമ്മന്‍ അമ്പലത്തില്‍ അന്നദാനം നടക്കുന്നുണ്ടെന്നുള്ള പരസ്യമാണ് ഇത്. ബാംഗ്ലുര്‍ വിവേക് നഗര്‍ ബസ്‌സ്റ്റോപ്പില്‍ കണ്ടത്.

പക്ഷെ പരസ്യത്തില്‍ അമ്പലമോ അവിടെയുള്ള പ്രതിഷ്ഠയോ അല്ല കാണുന്നത്. അന്നദാനം നടത്തുന്ന വ്യക്തിയുടെ ഫാമിലി ഫോട്ടോ ആണ്.

ഒരു ഇന്റീരിയര്‍ സൊല്യൂഷന്‍ സ്ഥാപനം നടത്തുന്ന ഒരു വ്യക്തി ഭാര്യാസമേതം ഒരു നല്ല ഫോട്ടോ എടുത്ത് കവലയില്‍ സ്ഥാപിച്ചിരിക്കുന്നു. അതിന് ഒരു കാരണമായി അമ്പലത്തിനെ പേര് മുകളിലും അന്നദാനത്തിന്റെ പേര് താഴെയും കൊടുത്തിട്ടുണ്ട്. ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് കാണാനാകുന്നത് ഈ ദമ്പതികളുടെ ചിത്രം മാത്രം. ഇവരെ നാലാളറിയുകയും ചെയ്തു,‍ സ്ഥാപനത്തിന് ഒരു പരസ്യവുമായി. അന്നദാനം കൊണ്ടുള്ള ഓരോരോ ഗുണങ്ങളേ.

അര്‍ദ്ധരാത്രിക്ക് അര്‍ഥം കിട്ടിയതാവും ശ്രീ രമേഷ് കുമാറിന്. ദൈവം ഇതിനൊക്കെ മൂകസാക്ഷിയും.

Labels:

posted by Sreejith K at 11:16 AM

12 Comments:

ഹോ വിരേന്ദ്രകുമാറിനെ കടത്തിവെട്ടി :D
Blogger Thulasi, at Tue Aug 22, 01:13:00 PM GMT+5:30  
-------------------------------------------------------------
ഹ ഹ...പോയി നോക്കിയാല്‍ അറിയാമായിരുന്നു അന്നദാനത്തിന്റെ കോലം എന്തായിരുന്നു എന്ന് :)
Blogger RR, at Tue Aug 22, 01:21:00 PM GMT+5:30  
-------------------------------------------------------------
“അന്നദാനം എന്തോന്നു ദാനം,
അവര്‍ക്കു കിട്ടണം പ്രശസ്തി.”
Blogger മുല്ലപ്പൂ || Mullappoo, at Tue Aug 22, 01:28:00 PM GMT+5:30  
-------------------------------------------------------------
ഹ ഹ.. അത് ‘അന്നാടന’മായിരുന്നില്ലേ.. ഭിക്ഷാടനമൊക്കെപ്പോലെ..!! ഒന്നുകൂടി വായിച്ചു നോക്കിക്കേ..:)
Blogger അഗ്രജന്‍, at Tue Aug 22, 01:29:00 PM GMT+5:30  
-------------------------------------------------------------
ഇതും ഒരു തരം "modeling" അല്ലേ സര്‍!!!
Blogger കൈത്തിരി, at Tue Aug 22, 02:40:00 PM GMT+5:30  
-------------------------------------------------------------
ബാംഗ്ലൂരല്ലേ..
ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു.
അപ്പിടി പോട്... പോട് പാട്ട് വെച്ച ദേവീ പൂജയുടെ പന്തലും,മരണവീട്ടിലെ ഉപേന്ദ്രയുടെ കന്നഡ റീമിക്സും അങ്ങനെ അങ്ങനെ...:-)
Blogger ദില്‍ബാസുരന്‍, at Tue Aug 22, 02:48:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, ഇത് ശരിക്കും ഒരു പരസ്യം തന്നെ. അന്നദാനത്തിനു പോയാൽ ഈ രൂപത്തിൽ ആകാം എന്നുള്ള പരസ്യം. :o)..

മറ്റൊരു സംഭവം കല്യാണമണ്ഡപങ്ങളിൽ കാണാം. ആർച്ചിൽ വരൻ-വധു ടീമിന്റെ പേരിന്റെ കൂടെ നഴ്സറി തൊട്ടുള്ള എല്ലാ കടമ്പകളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ടാകും. അതു കാണുമ്പോൾ വിവാഹം സ്വർഗ്ഗത്തിൽ വച്ചു നടക്കുന്നതിനു പകരം ആശുപത്രിയിലാണോ കൺസ്ട്രക്ഷൻ സൈറ്റിലാണോ നടക്കുന്നതെന്നു തോന്നിപ്പോകും..
Blogger ഉണ്ണിക്കണ്ണൻ‌, at Tue Aug 22, 03:32:00 PM GMT+5:30  
-------------------------------------------------------------
വിശക്കുന്ന പത്താള്‍ക്കെങ്കിലും ചോരു കൊടുത്തിട്ടുണ്ടെങ്കില്‍ ആ പുണ്യത്തില്‍ തട്ടിക്കിഴിക്കാം നമുക്കീ അല്‍പ്പത്തം.
Blogger കണ്ണൂസ്‌, at Tue Aug 22, 04:33:00 PM GMT+5:30  
-------------------------------------------------------------
അടുത്ത ഇലക്‌ഷനു നിക്കാണുള്ള തെയ്യാറെടുപ്പാണോ?
എങിനേയെങ്കിലും കുറച്ചു അന്നദാനം നടക്കട്ടേ.
Blogger Raghavan P K, at Tue Aug 22, 05:33:00 PM GMT+5:30  
-------------------------------------------------------------
:)
Blogger കലേഷ്‌ കുമാര്‍, at Tue Aug 22, 06:37:00 PM GMT+5:30  
-------------------------------------------------------------
പണ്ട് ഗള്‍ഫുകാരന്‍ മകന്‍ ബാപ്പക്ക് സെക്കന്‍‌ഡ് പേപ്പര്‍ കൊടുത്ത കഥയാണു ഇപ്പോള്‍ ഓര്‍മ്മയില്‍. അല്‍‌പന് അര്‍ത്ഥം കിട്ടിയാല്‍ സെക്കന്‍‌ഡ് പേപ്പറും കാണിക്കും..എന്ന പഴമൊഴി..
Blogger അനംഗാരി, at Tue Aug 22, 10:26:00 PM GMT+5:30  
-------------------------------------------------------------
ഞാന്‍ കരുതി നമ്മുടെ തലൈവിയുടെ കല്യാണ ഫോട്ടോയാണെന്ന്.........
Blogger തറവാടി, at Tue Aug 22, 11:34:00 PM GMT+5:30  
-------------------------------------------------------------

Add a comment