ലൊട്ടുലൊടുക്ക്

Thursday, August 24, 2006

ശ്രീപ്രഭ ഗാര്‍മെന്റ്സ്മോഡല്‍: ശ്രീജിത്ത് കെ.


കണ്ണൂരിലെ അതിസുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള അതിപ്രശസ്തസ്ഥാപനമായ ശ്രീപ്രഭ ഗാര്‍മെന്റ്സില്‍ അധികം സന്ദര്‍ശകര്‍ വരുന്നില്ലെന്ന പരാതിയിന്മേല്‍, അതിഗംഭീരമായ പരസ്യചിത്രങ്ങളുണ്ടാക്കുന്ന ഇന്ത്യയിലെ അതികായകനായ സ്ഥാപനം മുദ്രാ കമ്യൂണിക്കേഷന്റെ അതിപ്രഗല്‍ഭനായ ആര്‍ട്ട് ഡയറകറ്റര്‍ കുമാര്‍ അതിഭയങ്കരമായ ഫോട്ടോ എഡിറ്റിങ്ങ് ടൂളായ ഫോട്ടോഷോപ്പില്‍ അതിസുന്ദരനായ എന്നെ വച്ച് ചെയ്ത അതിമനോഹരമാ‍യ പരസ്യചിത്രം.

Labels:

posted by Sreejith K at 12:48 PM

3 Comments:

എല്ലാത്തിലും ഒരു “അതി”..
അഗ്രഹതിലും “അതി” - അത്യാഗ്രഹം.

അന്നു പറഞ്ഞതു തന്നെ ഇന്നും
"ഇതു ദെടീ ലവന്റെ കടയാ. ഫോട്ടൊ കണ്ടില്ലേ
നമുക്കു വെറെ കടയില്‍ നോക്കാം."

എന്നു പറയും പെണ്ണുങ്ങള്‍
Blogger മുല്ലപ്പൂ || Mullappoo, at Fri Aug 25, 12:36:00 PM GMT+5:30  
-------------------------------------------------------------
അതിന്റെ താഴെ കാണുന്ന മോഹന്‍ലാല്‍, മാന നഷ്ടത്തിനു കേസുകൊടുക്കാതെ നോക്കിക്കോളൂ...

അപ്പോള്‍ ആ പാവം അമ്മ ഇനി അടുത്തത് എന്ത് ബിസിനസ്സ് തുടങ്ങും എന്റെ ഈശോയേ? (ഇതു എന്തായാലും പൂട്ടും)

ഓ ടോ : എന്തോ കെട്ടവന്റെ എവിടെയോ ആലുമുളത്താല്‍ അതും അവനു തണല്‍ എന്ന് ഒരു പഴമൊഴി ശരിക്കും ഉണ്ടോ?
Blogger kumar ©, at Fri Aug 25, 12:45:00 PM GMT+5:30  
-------------------------------------------------------------
രണ്ടാള്‍ക്കും അസൂയ. എനിക്കൊന്നും പറയാനില്ല.

കുമാരേട്ടാ, ആ പഴഞ്ചൊല്ല് ഉള്ളത് തന്നെ. അങ്ങിനെ ഉള്ള ഒരാളാ ഈ പടം ഇങ്ങനെ ആക്കിത്തന്നത്
Blogger ശ്രീജിത്ത്‌ കെ, at Fri Aug 25, 03:08:00 PM GMT+5:30  
-------------------------------------------------------------

Add a comment