Monday, August 28, 2006
ശ്ലോകത്തരങ്ങള്‍
ഓഫ്‌യൂണിയനില്‍ ഇത്തിരിവട്ടം ഇട്ട പോസ്റ്റും അതിനു കമന്റുകളായി ഞാന്‍ ഇട്ട ശ്ലോകങ്ങള്‍/കവിതകള്‍, അതിനു കിട്ടിയ പ്രതികരണങ്ങള്‍ എന്നിവ ഇവിടെ എനിക്ക് എളുപ്പം കാണാനായി ഇടുന്നു. അസൂയക്കാര്‍ ക്ഷമിക്കുക.
-------------------------------------------------------------
ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍..
നിങ്ങളുടെ ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍.. ശരിയായ മറുപടി കമന്റുന്നവര്‍ക്ക് ഒരുസമ്മനവും ഉണ്ടായിരിക്കുന്നതല്ല. തെറ്റായ ഉത്തരം കമന്റിയവര്‍ക്ക് ഒന്നും തരില്ല.... പിന്നെ കമന്റാത്തവരുടെ കാര്യം പറയേണ്ടല്ലോ.........
ചോദ്യം നമ്പര്‍ ഒന്ന്.
നിങ്ങള്‍ക്ക് ഒരു ജിറാഫിനെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?
ചോദ്യം നമ്പര്‍ രണ്ട്.
നിങ്ങള്‍ക്ക് ആനയെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?
ചോദ്യം നമ്പര്‍ മൂന്ന്.
ഇന്ന് അന്താരാഷ്ട്ര മൃഗകോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ മനുഷ്യരൊഴിച്ചു സകല മൃഗങ്ങളും പോയി. ഒരു മൃഗം ഒഴിച്ച്.... യെവന്‍ ആര്.....?
ചോദ്യം നമ്പര്‍ നാല്.
നിങ്ങള്‍ക്ക് പുഴകടക്കാന്‍ ചീങ്കണ്ണിയുണ്ടോ എന്നറിയണം അത് എങ്ങനെ മനസ്സിലാക്കാം ?
ആന്‍സര്‍ കമന്റുക..
ഈ ഓഫ് തുടങ്ങിയത് ഇത്തിരിവെട്ടം at 9:40 PM Permalink Comments (82)
-------------------------------------------------------------
ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ
ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ
കോണ്‍ഫറസ് നഃ ആഗത ആന
ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.
വൃത്തം: അര്‍ദ്ധവൃത്തം
ഈ ഓഫടിച്ചത് ശ്രീജിത്ത് കെ 1:00 AM, August 24, 2006
-------------------------------------------------------------
ശ്രീജിത്ത് ഉത്തരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അതു ശ്ലോകമായതിനാലും പ്രാകൃതമായതിനാലും പാമരന്മാര്‍ക്കു ദുര്‍ഗ്രഹമാകയാല്‍ മല്ലിനാഥന്റെ വ്യാഖ്യാനം കൂടി താഴെച്ചേര്‍ക്കുന്നു:
അല്പപ്രകാശസ്യ പ്രശ്നായ മഹാകവിപണ്ഡിതമണ്ടസാര്‍വ്വഭൌമസ്യ ശ്രീശ്രീജിതമഹാനുഭാവസ്യ ശ്ലോകസ്യ മലയാളവ്യാഖ്യാനഃ
(ഇത്തിരി വെട്ടത്തിന്റെ ചൊദ്യത്തിനു് മണ്ടശിരോമണിയായ ശ്രീജിത്ത് എഴുതിയ ശ്ലോകത്തിന്റെ മലയാളവ്യാഖ്യാനം)
അഥ ശ്ലോകഃ :
ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ
ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ
കോണ്‍ഫറസ് നഃ ആഗത ആന
ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.
ഇതി ശ്ലോകഃ
അഥ വ്യാഖ്യാനഃ
കേട്ടാല്‍ സംസ്കൃതമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതു പ്രാകൃതമാണു്. ഈ ഭാഷ ഉപയോഗിക്കുന്നതുവഴി പ്രകൃത്യാ പ്രാകൃതനായ ശ്രീജിത്ത് (സംസ്കൃതത്തില്‍ ഇതിനെ സ്ത്രീജിത്ത് എന്നും പറയും) തന്റെ സ്വഭാവത്തെ ഊന്നിക്കാണിച്ചിരിക്കുകയാണു്.
വൃത്തം അര്‍ദ്ധവൃത്തം. സൈന്‍ തീറ്റ, കോസ് തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവ സമം ചേര്‍ത്തു ശ്രീജിത്തിനോ ഷിജുവിനോ കൊടുത്തിട്ടു് മൂക്കില്‍ത്തൊടാന്‍ പറഞ്ഞാല്‍ അവരുടെ വലത്തുകൈ പ്രാപിക്കുന്ന രൂപമാണു് അര്‍ദ്ധവൃത്തം.
ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ
ജിറാഫ് - ഫകാരാന്തം, പുല്ലിംഗം, പ്രഥമൈകവചനം. ജിറാഫ് എന്നര്‍ത്ഥം. “ജിറാഫോ ജിറഫോ ജിറഃ” എന്നു് അമരകോശം.
ഫ്രിഡ്ജഃ - ജകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. ഫ്രിഡ്ജില്‍ എന്നര്‍ത്ഥം. ഫ്രിഡ്ജഃ ഫ്രിഡ്ജൌ, പ്രിഡ്ജേഷു എന്നു സിദ്ധരൂപം.
ത്രിസ്റ്റെപ്പസഃ - മൂന്നു സ്റ്റെപ്പില്‍. ബഭൂവ ഏധാം ചക്രേ ലോട്ട്.
ജിറാഫിനെ മൂന്നു സ്റ്റെപ്പില്‍ ഫ്രിഡ്ജില്‍ കയറ്റണം എന്നര്‍ത്ഥം. ഇനി ഈ മൂന്നു സ്റ്റെപ്പുകള്‍ ഏതൊക്കെയാണെന്നു ചോദിച്ചാല്‍
അനാവരണമന്തസ്ഥം
ബന്ധനം ചാപി സ്റ്റെപ്പവഃ
എന്നു പതഞ്ജലി. അനാവരണം (തുറക്കല്‍), അന്തസ്ഥം (അകത്തു വെയ്ക്കല്‍), ബന്ധനം (അടച്ചുപൂട്ടല്‍) എന്നിവയാണു മൂന്നു സ്റ്റെപ്പുകള്‍ എന്നര്‍ത്ഥം.
ഫ്രിഡ്ജു തുറന്നിട്ടു ജിറാഫിനെ അകത്തു വെച്ചു ഫ്രിഡ്ജടയ്ക്കണം എന്നര്‍ത്ഥം. ഇതു് ഒന്നാം ചോദ്യത്തിന്റെ ഉത്തരമാകുന്നു.
ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ
ആന - നകാരാന്തം പുല്ലിംഗം പ്രഥമൈകവചനം. ആന, ആനി, അനോണി എന്നു സിദ്ധരൂപം. “ആന വക്കാരി മാക്കാച്ചി വക്രതുണ്ഡോ ഗവേഷകഃ” എന്നമരം. ആന എന്നര്‍ത്ഥം. നാലു കാലും തുമ്പിക്കൈയും ഉള്ള ഒരു ജന്തു.
ഫ്രിഡ്ജഃ - മുകളില്‍ പറഞ്ഞതുപോലെ.
ചതുര്‍സ്റ്റെപ്പസഃ - നാലു സ്റ്റെപ്പില്‍.
ത്രിസ്റ്റെപ്പസ്യ ദ്വയേ സ്ഥാനേ
പൂര്‍വ്വം നിര്‍മാര്‍ജ്ജനം കരേത്
ഇത്ഥം കുര്‍വന്തമാസന്നം
ചതുഃസ്റ്റെപ്പേതി ഭാഷതേ
(ത്രിസ്റ്റെപ്പിന്റെ രണ്ടാമത്തെ സ്റ്റെപ്പായി നേരത്തെയുള്ളതിനെ വെളിയില്‍ കളയുന്ന പ്രക്രിയ ചെയ്താല്‍ അപ്രകാരം ചെയ്യുന്ന പ്രവൃത്തിയെ ചതുഃസ്റ്റെപ്പ് എന്നു പറയുന്നു.)
അതായതു്, തുറക്കുക, ജിറാഫിനെ പുറത്തിറക്കുക, ആനയെ അകത്തു കയറ്റുക, വാതില്‍ അടയ്ക്കുക എന്നര്‍ത്ഥം. ഇതു രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമാകുന്നു.
കോണ്‍ഫറസ് നഃ ആഗത ആന
കോണ്‍ഫറേ നാऽഗതോ ആനാ എന്നതിന്റെ പ്രാകൃതം. കൊണ്‍ഫറന്‍സില്‍ ആന പോയില്ല എന്നര്‍ത്ഥം.
ഫ്രിഡ്ജഃ ബന്ധയിതോ ഹസ്തീ
കോണ്‍ഫറന്‍സേ കുതഃ ഗതിഃ
(ഫ്രിഡ്ജില്ടച്ച ആന കോണ്‍ഫറന്‍സില്‍ എങ്ങനെ പോകും) എന്നു കാളിദാസന്‍. ശേഷം ചിന്ത്യം!
ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.
നദിയില്‍ ചീങ്കണ്ണി ഉണ്ടാവില്ല, കോണ്‍ഫറന്‍സിനു പോയിരിക്കും എന്നര്‍ത്ഥം. ഇതു നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം.
കോണ്‍ഫറേ തു ഗതോ നക്രോ
നദീമദ്ധ്യേ ന ദൃശ്യതേ
എന്നു പരാശരസംഹിത.
ഇത്രയും പറഞ്ഞതില്‍ നിന്നു് ആറു ശാസ്ത്രങ്ങളിലും പോരാഞ്ഞു് മൃഗശാസ്ത്രം, പക്ഷിശാസ്ത്രം, മുതലശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളിലും പാഷണ്ഡപാരംഗതനായിരുന്നു സ്ത്രീജിതന്‍ എന്നു മനസ്സിലാക്കാം.
ഇതി വ്യാഖ്യാനഃ
qw_er_ty
ഈ ഓഫടിച്ചത് ഉമേഷ്::Umesh 6:29 PM, August 24, 2006
-------------------------------------------------------------
ഉമേഷേട്ടാ, നമിച്ചു. എന്റെ പ്രാകൃത ശ്ലോകം മനസ്സിലാകാതിരുന്നവര്‍ക്ക് താങ്കളുടെ ആഖ്യാനം തീര്‍ത്തും സഹായകരമാകും. ഞാന്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തത്തെപ്പറ്റി ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ? ലക്ഷണം പറയാതിരുന്നത് കൊണ്ടാണോ? എന്നാല്‍ ഇതാ.
ലക്ഷണം:
നാലു വരി കവിതയില്‍,
നാലു വരികളിലെ വൃത്തങ്ങളും
ചേര്‍ത്തു വച്ചാലും ഒരു മുഴുവൃത്ത-
മായില്ലെങ്കിലതു അര്‍ദ്ധവൃത്തം.
ഉമേഷേട്ടാ, വരൂ എന്നെ തല്ലൂ. ഞാന്‍ നിന്നു തരും.
കൂട്ടത്തില്‍ ഒരു സംശയം കൂടി. താങ്കളുടെ കമന്റില്‍ എന്റേയും ഷിജുവിന്റേയും പേരെടുത്തു പറഞ്ഞിട്ടുള്ളത് കാണുമ്പോള്‍, സംസ്കൃതത്തിനെക്കുറിച്ച് സ്വല്‍പ്പം അതിരുകടന്ന തമാശ പറഞ്ഞത് താങ്കളെ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍, ശരിയാണോ?
ഈ ഓഫടിച്ചത് ശ്രീജിത്ത് കെ 10:22 PM, August 24, 2006
-------------------------------------------------------------
ഇതു എന്തരദെയ്....
എന്നാവന്നലും ശ്രീജിത്തിന്‍റെ മേലോട്ടാന്‍ല്ല്..
അവനെ ഒന്നു രഷീരെടേയ്...
ലാലേട്ടന്‍...
ഈ ഓഫടിച്ചത് ലാലേട്ടന്‍... 1:15 AM, August 25, 2006
-------------------------------------------------------------
ശ്രീജിത്തേ ടെമ്പ്ലേറ്റുകളെ കുറിച്ച് ഒരു സംസ്കൃത ശ്ലോകം പോരട്ടെ. ഇവിടെ തന്നെ ഇട്ടാല്‍ മതി. ഉമേഷ്ജി കാണണ്ട.
ഈ ഓഫടിച്ചത് ഷിജു അലക്സ് : :Shiju Alex 1:21 AM, August 25, 2006
-------------------------------------------------------------
ലാലേട്ടാ, ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ വണങ്ങുന്നു, പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, കുറച്ച് ശ്ലോകങ്ങള്‍ അല്ലാതെ. ചൊല്ലട്ടെ.
എന്റെ ശ്ലോകങ്ങള്‍ ഏറ്റം മനോഹരം
വൃത്തം തികഞ്ഞോരുത്തമസൃഷ്ടികള്‍
സ്വീകരിപ്പതിനെ കല്ലേറിനാല്‍ ബൂലോകര്‍
ലാലേട്ടനെങ്കിലുമില്ലേല്‍ ഞാന്‍ എന്നചെയ്‌വേന്‍
ഈ ഓഫടിച്ചത് ശ്രീജിത്ത് കെ 1:23 AM, August 25, 2006
-------------------------------------------------------------
ഷിജൂ, താങ്കള്‍ ചോദിച്ചാല്‍ ചെയ്യാതിരിക്കുന്നതെങ്ങിനെ. ഇതാ താങ്കള്‍ക്ക് പ്രത്യേക ഡെഡിക്കേഷനുമായി എന്റെ ടെമ്പ്ലേറ്റ് കവിത.
<$BlogURL$> എന്നൊരു ബ്ലോഗില്‍
ഓഫെഴുതിയത് <$BlogItemAuthorNickname$> എന്നെങ്കിലും,
പോകുന്ന-വരുന്ന <$BlogCommentAuthor$> മുഴുവനും
കേറിനിരങ്ങുന്നതെന്റെ body { }-യിലല്ലോ
ഈ ഓഫടിച്ചത് ശ്രീജിത്ത് കെ 1:32 AM, August 25, 2006
-------------------------------------------------------------
എന്റെ ശ്ലോകങ്ങള്‍ ഏറ്റം മനോഹരം
വൃത്തം തികഞ്ഞോരുത്തമസൃഷ്ടികള്‍
സ്വീകരിപ്പതിനെ കല്ലേറിനാല്‍ ബൂലോകര്‍
ലാലേട്ടനെങ്കിലുമില്ലേല്‍ ഞാന്‍ എന്നചെയ്‌വേന്‍
ശ്രീജിത്തിന്റെ മേല്‍പ്പറഞ്ഞ ശ്ലോകം കാളിദാസന്റെ ഈ ശ്ലോകത്തിന്റെ ആശയം കട്ടെടുത്തതാണു്.
മമ ശ്ലോകാനി രമ്യാനി
വൃത്തപൂര്‍ണ്ണാനി സര്‍വ്വദാ
ലോകാഃ പാഷാണഭേജാനി
ലല്ലജ്യേഷ്ഠ, കരോമി കിം?
(എന്റെ രമ്യങ്ങളായ ശ്ലോകങ്ങള്‍ എപ്പോഴും വൃത്തം തികഞ്ഞവയാണു്. എങ്കിലും ലോകര്‍ കല്ലെറിഞ്ഞാണു് അതിനെ സ്വീകരിക്കുന്നതു്. ലല്ലജ്യേഷ്ഠാ, (അങ്ങില്ലെങ്കില്‍ എന്നു വ്യംഗ്യം) ഞാന്‍ എന്തു ചെയ്യും?)
കാളിദാസനും ഈ സ്റ്റേജില്‍ക്കൂടി കടന്നുപോയിട്ടുണ്ടു ശ്രീജിത്തേ. ബഡ്ഡിംഗ്ഗ് പോയറ്റ്സിനെ ആളുകള്‍ കല്ല്ലെറിഞ്ഞിട്ടേ ഉള്ളൂ.
ഓഫ്‌ബ്ലോഗാണെങ്കിലും ഒരു സംസ്കൃതശ്ലോകത്തിന്റെ ആശയം കട്ടെടുത്തിട്ടു് സ്വന്തമെന്നു പറഞ്ഞു പ്രസിദ്ധീകരിക്കുന്നതു നമ്മളെപ്പോലെയുള്ള മണ്ടന്മാര്‍ക്കു ഭൂഷണമല്ല ശ്രീജിത്തേ.
(ഇതു സ്തുതിയാണോ നിന്ദയാണോ വ്യാജസ്തുതിയാണോ ഗോളാണോ എന്നു് ആദിത്യന്‍ പറഞ്ഞുതരും.)
ഈ ഓഫടിച്ചത് ഉമേഷ്::Umesh 7:04 AM, August 25, 2006
-------------------------------------------------------------
ഇവിടെ കമന്റായിട്ടല്ലാതെ നേരിട്ട് ചിലര്‍ എന്റെ ശ്ലോകങ്ങളെക്കുറിച്ച്/കവിതകളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടി.
അര്‍ദ്ധവൃത്തതിന്റെ ലക്ഷണം ഞാന്‍ എഴുതിയത്, മഞ്ജരിയുടെ കോപ്പിയടിയാണെന്നായിരുന്നു കുട്ടപ്പായിയുടെ ആരോപണം.
അര്‍ദ്ധവൃത്തതിന്റെ ലക്ഷണം:
നാലു വരി കവിതയില്‍,
നാലു വരികളിലെ വൃത്തങ്ങളും
ചേര്‍ത്തു വച്ചാലും ഒരു മുഴുവൃത്ത-
മായില്ലെങ്കിലതു അര്‍ദ്ധവൃത്തം.
മഞ്ജരിയുടെ വൃത്തം:
ശ്ലഥകാകളി വൃത്തത്തിന്റെ രണ്ടാം കാല്‍പാദത്തിന്റെ അന്ത്യത്തില്‍ എവിടെയെങ്കിലും രണ്ടെല്ല് കുറഞ്ഞാല്‍ അത് മഞ്ജരിയായിടും.
അതും ഇതും എന്റെ സാമ്യം?
അര്‍ദ്ധവൃത്തത്തിന്റെ ലക്ഷണം പറയുന്നത് ഇതാണ്:
ഈ വൃത്തത്തിലെഴുതിയ കവിതയുടെ നാലു വരിയിലും വെവ്വേറെ വൃത്തമായിരിക്കും. ഈ നാല് വൃത്തം ചേര്‍ത്ത് വച്ചാലും ഒരു മുഴുവൃത്തമാകാന്‍ എന്തോ ഒരു കുറവ് തോന്നിയാല്‍ അത് അര്‍ദ്ധവൃത്തമായീടും. മഞ്ജരി വേ, ഇത് റേ. കുട്ടപ്പായിക്ക് ഇപ്പോള്‍ എല്ലാം മനസ്സിലായെന്ന് കരുതുന്നു. അപ്പോള്‍ ഇനി എവിടെയെങ്കിലും കുറിച്ചിട്ടോ, അത് മഞ്ജരിയായിടും പക്ഷെ ഇത് മഞ്ജരി ആയീടുകില്ല.
കാളിദാസനും എന്നെപ്പോലെ കവിത എഴുതി എഴുതി വലിയ ഒരു പുലിയായി മാറിയതാണെന്ന് ഉമേഷേട്ടന്‍ പറഞ്ഞത് കുമാരേട്ടന് ഇഷ്ടപ്പെട്ടില്ല. ഉമേഷേട്ടന്‍ ഉദ്ദേശിച്ചത് കാളിദാസനും ചെറുപ്പത്തില്‍ ഒരു മണ്ടനായിരുന്നു എന്ന് മാത്രമാണ് എന്നാണ് കുമാരേട്ടന്റെ വാദം. തെളിവിനായി കാളിദാസന്‍ ഇരിക്കുന്ന മരം വെട്ടുന്ന ഒരു വീഡിയോ ക്ലിപ്പിങ്ങും കുമാരേട്ടന്‍ ഹാജരാക്കി. പക്ഷെ സുഹൃത്തുക്കളേ, കാളിദാസന്‍ ചുമ്മാ കേരി ഇരിക്കുന്ന മരം വെട്ടിയതാവുമോ? എന്തെങ്കിലും മഹത്തരമായ ഒരു ഉദ്ദേശം അതിനു പിന്നിലുണ്ടാകില്ലേ? തലയില്‍ ഒരാപ്പിള്‍ വീണപ്പോള്‍ ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ച സ്ഥിതിക്ക്, കാളിദാസന്‍ തന്നെ താഴെ വീണിരുന്നെങ്കില്‍ എന്തൊക്കെ സംഭവിച്ചേനേ. ചിലപ്പോള്‍ ആ സംഭവം ആയിരിക്കാം അദ്ദേഹത്തെ ഒരു കവിയായി മാറ്റിയത്. വസ്തുതകളെ വളച്ചൊടിക്കുന്ന ഒരു നയമാണ് കുമാരേട്ടന്റേത്‍ എന്നതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഇതും കൂടി പറഞ്ഞ് കൊള്ളട്ടെ, ഇനി ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ ഒരു വലിയ കവിയാവാന്‍ തീരുമാനിച്ചു. നിങ്ങളെ ദൈവം രക്ഷിക്കട്ടെ.
ഈ ഓഫടിച്ചത് ശ്രീജിത്ത് കെ 12:08 AM, August 29, 2006
posted by Sreejith K. at 3:53 PM
2 Comments:
നന്നായസ്യ ഈ പോസ്റ്റസ്യ.
ഉമേഷ്‌ജി കണ്ടാല്‍ എന്നെ
ഓടിക്കലസ്യ.
അതിനുമുമ്പ് ഞാന്‍ ഓടലസ്യ.
ഹി ഹി ഹി
wv (kertc) take care :))
-------------------------------------------------------------
ഉമേഷ്ജി കണ്ടാല്‍ എന്നെ
ഓടിക്കലസ്യ.
അതിനുമുമ്പ് ഞാന്‍ ഓടലസ്യ.
ഹി ഹി ഹി
wv (kertc) take care :))
ഇതേതാ സ്ഥലം...
-------------------------------------------------------------