ലൊട്ടുലൊടുക്ക്

Friday, September 01, 2006

നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍

ആദിയുടെ ഈ മാസ്മരിക ചിത്രങ്ങള്‍ എന്നില്‍ ഉളവാക്കിയ വികാരങ്ങളെ, ഞാന്‍, എനിക്കൊട്ടും പറ്റാത്ത ഒരു കാര്യം ചെയ്ത് നിങ്ങളുടെ അറിയിക്കട്ടെ. ആദി പടം പിടിക്കുമെങ്കില്‍ ശ്രീജിത്ത് പാട്ട് പാടും എന്ന് വേദവാക്യം. അലങ്കാരം: അര്‍ത്ഥാപകടത്തി.

ലോകപ്രശസ്ത ഗായകസംഘമായ ഓഫ്‌സ്പ്രിങ്ങിന്റെ ഒരു മനോഹര കവിത “വൈ ഡോണ്ട് യു ഗെറ്റ് എ ജോബ്” എന്നത് ഒരു മലയാളിയുടെ സ്വരമാധുരിയില്‍ ...

സ്വരം: അപസ്വരം
രാഗം: അനുരാഗം
താളം: അവതാളം
ലയം: കലാലയം
ശ്രുതി: അപശ്രുതി

കേള്‍ക്കുന്നതിനു മുന്‍പുള്ള ലീഗല്‍ ഡിസ്ക്ലൈമര്‍: ഒരു ആസ്പിരിനോ, അതിലും ശക്തി കൂടിയ മറ്റെന്തെങ്കിലും വേദന സംഹാരിയോ കയ്യില്‍ കരുതുക. പാട്ടിനു ശേഷം ആവശ്യം വന്നേക്കും.

The act performed in the audio is performed by trained professionals. Please dont try to do this at home.
posted by Sreejith K. at 12:03 AM

47 Comments:

ലീഗല്‍ ഡിസ്ക്ലെയിമര്‍ : ഓഫീസിലുള്ളവര്‍ ദയവായി ഇത് കേട്ട് ചിരിച്ച് താഴെ വീണ് നിങ്ങളുടെ ജോലി കളയരുത്...പ്ലീസ്.. എനിക്ക് വയ്യാ‍യ്യെ!!

ശ്രീജിയെ...ട്രെയിനിലും ബസ്സിലും പാടാന്‍ നല്ല ഭാവിയുണ്ടെന്നു തോന്നുന്നു :-)
Anonymous Anonymous, at Fri Sep 01, 12:51:00 AM GMT+5:30  
-------------------------------------------------------------
എനിക്കു വയ്യേ.... =)) ഇത്രേം നല്ല സ്വരമാധുരി കയ്യിലുണ്ടായിട്ടാണോ?
ഹോ.. എന്താ ഒരു ശബ്ദം.. എന്താ ഒരു ആലാപനം... ഭാവിയുണ്ട്.
Blogger ബിന്ദു, at Fri Sep 01, 12:57:00 AM GMT+5:30  
-------------------------------------------------------------
എന്താ പാട്ട്. പാട്ടായാല്‍ ഇങ്ങനെ വേണം. ശ്രീജിത്ത് ഒരു ബഹുമുഖപ്രതിഭ തന്നെ. ഹോ... ഹോ...

(ഓണത്തിന് ആ പച്ചച്ചുരിദാര്‍ വാങ്ങാന്‍ കിട്ടാന്‍ ഇത്രയും പുകഴ്ത്തിയാല്‍പ്പോരേ ;)

ഇനി ശരിക്കും പറയാം.

ഇത്തരം സാഹസം ഇനി കാട്ടിയാല്‍...
കണ്ണൂര് നിന്ന് പെണ്ണ് കിട്ടില്ല.
Blogger സു | Su, at Fri Sep 01, 01:04:00 AM GMT+5:30  
-------------------------------------------------------------
ഇനി മേലാല്‍ ഈ വക ഒച്ചയെങ്ങാനും കേട്ടാല്‍ ഞാന്‍ കൊട്ടേഷന്‍ കൊടുക്കും, സത്യം.
Blogger sreeni sreedharan, at Fri Sep 01, 01:14:00 AM GMT+5:30  
-------------------------------------------------------------
മലയാള സംഗീത ശാഖയ്ക്ക് ഒരു പുതിയ താരം. ആരാ പറഞ്ഞത് മലയാള സംഗീതം മരിച്ചെന്ന്?.
ശുദ്ധ നുണ. ശ്രീജിത്തിന്റെ സ്വരത്തിലൂടെ മലയാള ബൂലോഗത്തിന് ഒരു പൊന്‍‌തൂവല്‍ കൂടി. എല്ലാ ഭാവുകങ്ങളും നേരുന്നു.
Blogger അനംഗാരി, at Fri Sep 01, 01:38:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത് നമ്മുടെ അതിര്‍ത്തിയില്‍ ചെന്നൊന്ന് പാടാമൊ?
ആ പാക്കന്‍’മാരുടെ ശല്ലയവും മാറും കുറച്ച് വേപ്പണ്‍സും കെടക്കും...
Blogger അഷ്റഫ്, at Fri Sep 01, 03:41:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത് മഞ്ഞനിക്കര ബാവയുടെ പള്ളിയില്‍ കാല്‍‌നടയായി പോയിട്ടുണ്ടോ. ശബ്ദം അതുപോലെയുണ്ടു്.

അന്ത്യോക്യായുടെ അധിപതിയേ...
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്...

മുട്ട/കോഴി, മാവു്/അണ്ടി പ്രശ്നങ്ങള്‍ വീണ്ടും. ഈ പോസ്റ്റോ ആദിത്യന്റെ പോസ്റ്റോ ആദ്യം ഉണ്ടായതു്?
Blogger ഉമേഷ്::Umesh, at Fri Sep 01, 05:25:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, എത്രയും വലിയ സ്വരസമ്പത്ത്‌ കയ്യില്‍ വച്ചുകൊണ്ടാണോ ഞങ്ങളേ യേശുദാസിന്റെയും, ജാസിഗിഫ്റ്റിന്റെയും പാട്ടുകളുടെ ഗിനിപിഗ്ഗുകളാക്കുന്നത്‌? ഇറങ്ങൂ, വെള്ളിത്തിരയുടെ പിന്നണിയിലേക്ക്‌......
Blogger റീനി, at Fri Sep 01, 06:59:00 AM GMT+5:30  
-------------------------------------------------------------
കൈകള്‍ കൂപ്പി, കണ്ണുകള്‍ നിറഞ്ഞ്‌ ,ഹരിമുരളീരവം കേട്ട മഞ്ചു വാര്യരെ പോലെ... ഞാന്‍.

ഇത്രയും നാള്‍ താങ്കളൊരു മണ്ടന്‍ പരിവേഷം സ്വയം നല്‍കി എന്തിനീ ബൂലോഗരെ കബളിപ്പിച്ചു മഹാനുഭാവലോ? അങ്ങയില്‍ നിന്നുടലെടുക്കുന്ന ഈ സംഗീത സാഗരത്തിനു മുന്നില്‍ പകച്ചു നിന്ന്‌ പോയ ഞങ്ങളാണ് യഥാര്‍ത്ഥ മണ്ടന്മാര്‍ എന്ന്‌ ഞങ്ങള്‍ തിരിച്ചറിയുന്നു ഗുരോ, തിരിച്ചറിയുന്നു. എന്റെ ഹൃദയം മുഴക്കുന്ന ഹ്രീഹ്ലാദാരവം അങ്ങു കേള്‍ക്കുന്നില്ലേ? ജഞ്ജിലിപ്പുകള്‍ തുടിക്കുന്ന എന്റെയീ ഈ നെഞ്ചകത്തിനെ ഇനി ഞാന്‍ എങ്ങനെ അടക്കി നിര്‍ത്തും? ഈ സ്വരമാധുരി നുണയാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ധന്യയായി.
Blogger -B-, at Fri Sep 01, 10:35:00 AM GMT+5:30  
-------------------------------------------------------------
നിങ്ങള്‍ രണ്ടാളും കൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയതാ.

തീരുമാനിച്ചു. ഇനി ഇമ്മാതിരി പോസ്റ്റുകള്‍ ഒഫീസില്‍ വെച്ചു നൊക്കില്ല.
Blogger മുല്ലപ്പൂ, at Fri Sep 01, 10:46:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, എല്ലാവരും ശ്രീജിത്തിന്റെ പാട്ടിനെ പുകഴ്ത്തുന്നു, പക്ഷെ, ഈപാവം ശിശുവിനു അതു കഴിയുന്നില്ല, കാരണമെന്തെന്നല്ലേ, ശിശുവിന്റെ windows media playerല്‍ ഇത്തരം സംഗതികള്‍ പാടുന്നില്ല, (അതും രക്ഷയാകും, ഇല്ലേ) ഏതു player വേണം ബ്ലോഗില്‍ വരുന്ന പാട്ടുകള്‍ കേട്ടു രോമാഞ്ചകഞ്ചുകിതനാകാന്‍, ഒന്നു helപൂ
Blogger ശിശു, at Fri Sep 01, 11:01:00 AM GMT+5:30  
-------------------------------------------------------------
ഡാ കുട്ടാ..
നിനക്കു അഥികം കുടവയറില്ലാത്തതിനാല്‍ ബാസ്‌ കുറച്ച്‌ ട്രെബിള്‍ കൂട്ടി, നാക്ക്‌ നീട്ടി, കൈകളും നീട്ടി...
തുടങ്ങിക്കോ..
നാട്ടില്‍ പോകുന്നത്‌ ട്രെയിനിലാണെങ്കില്‍ ഉത്തമം.
Blogger വര്‍ണ്ണമേഘങ്ങള്‍, at Fri Sep 01, 11:15:00 AM GMT+5:30  
-------------------------------------------------------------
അടുത്ത ഡസ്കിലെ സുഹ്രുത്ത് ഏന്തിയിരുന്നു ചോദിച്ചു “എന്താ ഒരൊച്ച?”.ഞാനും ചോയിക്കുവാ ....എന്തായിത്?...... ഞാനറിഞ്ഞീല..... ഉയരങ്ങളിലേക്കുള്ള എല്ലാഭാവുകങ്ങളും നേരുന്നു.
ബിരിയാണിക്കുട്ടീ ഇങ്ങനെ ചിരിപ്പിക്കല്ലേ!
Blogger Peelikkutty!!!!!, at Fri Sep 01, 12:26:00 PM GMT+5:30  
-------------------------------------------------------------
മണ്ടനു തൊലി കട്ടി കൂടിയാല്‍ എങിനെയയിരിക്കും ?
ദേ ഇങനെ ആയിരിക്കും ....
Blogger പട്ടേരി l Patteri, at Fri Sep 01, 12:31:00 PM GMT+5:30  
-------------------------------------------------------------
ബിന്‍ ലാദന്‍ അടുത്ത വിമാനം റാഞ്ചിയാലും നി ജീവിച്ചു പോകും കുട്ടാ... :)
Blogger bodhappayi, at Fri Sep 01, 01:24:00 PM GMT+5:30  
-------------------------------------------------------------
നിനക്കെന്താടാ നാക്കു തിരിയില്ലെ? അതൊ കൊഞ്ഞയുണ്ടോ?
Blogger Obi T R, at Fri Sep 01, 02:07:00 PM GMT+5:30  
-------------------------------------------------------------
ഉന്‍‌ ആനന്ദമോഹന ഗാനവീചിയതില്‍ അലൈ പായുതേ...

എന്റമ്മച്ച്യോ...
Blogger Achinthya, at Sat Sep 02, 10:17:00 AM GMT+5:30  
-------------------------------------------------------------
സറ്ഗ്ഗം എന്ന സിനിമായില്‍ തന്റെ മകനായ വിനീത് ഒരു നല്ല പാട്ട് കാരനാണെന്ന് അറിഞ്ഞ് നെടുമുടി പറയുന്ന ഡയലോഗിന്റെ റ്റൂണില്‍. “അറിഞ്ഞില്ല, ദേവിയുടെ കടാക്ഷം ഇത്രമേല്‍... കാണാന്‍ അറിയാന്‍ വൈകിപ്പോയ്”

(ഓ.ടോ) വ്യാഴാഴ്ച്ക ഉച്ച കഴിഞ്ഞ് വീക്‌ലി ഓഫ് , വെള്ളി വീക്‌ലി ഓഫ് അതാണ്‍ കാണാന്‍ വൈകിയത്. ഇപ്പോള്‍ എമിറേറ്റ്സില്‍ ഇത് വെള്ളിയും ശനിയും ആക്കുകയാണെന്ന്. ചുരുക്കത്തില്‍ എന്നെ പ്പോലെയുള്ള പ്രൈവറ്റ് സെറ്റപ്പ് കാറ്ക്ക് ആഴ്ചയില്‍ ആറു ദിവസവും ബ്ലോഗ്ഗാനും കമന്റാനും സൌകര്യമായെന്നറ്ത്‌ഥം.
Blogger മലയാളം 4 U, at Sat Sep 02, 01:00:00 PM GMT+5:30  
-------------------------------------------------------------
യ്യ്‌ പുല്യാാ ട്ടോ... തൊലിക്കട്ടി അപാരം
Blogger രമേഷ്, at Fri Sep 08, 03:32:00 PM GMT+5:30  
-------------------------------------------------------------
മ്വോനേ ശ്രീജീ,
എന്റെ ഓഫീസ് പീസി മൂങ്ങനായതിനാല്‍ നീ ഇവനെ എന്റെ മയിലാടുംകുന്നിലേക്ക് എമ്പീ 3 ആയി ഒന്ന് അയച്ചേക്കണേഡാ മോനേ.

റ്റാഗോറിന്റെ ഗീതാഞ്ജലിയാണെന്ന് തോന്നുന്നു:
ഞാനറിവീല ഭവാന്റെ ഗാനാലാപന ശൈലീ...
സതതം ഞാനത് കേള്‍പ്പൂ...

മതി.നിര്‍ത്തി!
Blogger Unknown, at Sat Sep 09, 04:28:00 PM GMT+5:30  
-------------------------------------------------------------
സോറി ദില്‍ബൂ, പാട്ടിനു പിന്നില്‍ കമ്മേര്‍ഷ്യല്‍ താല്പര്യങ്ങള്‍ ഇല്ല. എന്റെ അറിവും സമ്മതവും കൂടാതെ ഇത് ആരും ആര്‍ക്കും അയച്ച് കൊടുക്കാനും പാടില്ല. അതിനാല്‍ എനിക്ക് എന്‍ക്രിപ്റ്റഡ് ആയ കണക്ഷന്‍ വഴിയേ അതയച്ച് തരാന്‍ പറ്റൂ. എന്നെ ഫോണ്‍ വിളിക്കുകയാണെങ്കില്‍ ഞാന്‍ നേരിട്ട് പാടി കേള്‍പ്പിച്ച് തരാം. അത് പോരേ?
Blogger Sreejith K., at Sat Sep 09, 04:35:00 PM GMT+5:30  
-------------------------------------------------------------
അയ്യോ അത് ഞാന്‍ ആലോചിച്ചിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഫോണിലൂടെയും വേണ്ട ശ്രീജീ. സി.ഐ.എ ചിലപ്പോള്‍ ചോര്‍ത്തും. ഇത്ര അതിഭയങ്കരമായ സംഭവങ്ങളൊന്നും നമ്മള്‍ ഇത്ര കാഷ്വലായി കൈകാര്യം ചെയ്യരുത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും യു.എന്നും അറിഞ്ഞാല്‍....
Blogger Unknown, at Sat Sep 09, 04:42:00 PM GMT+5:30  
-------------------------------------------------------------
ഓഹ്. നോ. ദില്‍ബൂ, ഇതൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. ഓര്‍മ്മിപ്പിച്ചതിന് നന്ദി. നീ ഇല്ലായിരുന്നെങ്കില്‍ ...

നീ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ നമുക്ക് തമ്മില്‍ കാണണം എന്റെ രഹസ്യസങ്കേതത്തില്‍വച്ച്. അവിടെ ആരും കാണാതെ, കേള്‍ക്കാതെ, അറിയാതെ ഞാന്‍ മനോഹരശബ്ദത്തില്‍ ഒരു ഗാനാലാപനം നടത്താം. നീ ശരിക്കും ഒരു ഭാഗ്യവാനാണെന്ന് അന്ന് നിനക്ക് മനസ്സിലാകും.
Blogger Sreejith K., at Sat Sep 09, 04:48:00 PM GMT+5:30  
-------------------------------------------------------------
അവിടെ ആരും കാണാതെ, കേള്‍ക്കാതെ, അറിയാതെ ഞാന്‍ മനോഹരശബ്ദത്തില്‍ ഒരു ഗാനാലാപനം നടത്താം. നീ ശരിക്കും ഒരു ഭാഗ്യവാനാണെന്ന് അന്ന് നിനക്ക് മനസ്സിലാകും :D))

ഉവ്വ..ഉവ്വ. നോക്കിയിരുന്നോ. ഞാനിപ്പം വരാം... സമയം ശരിയല്ലെന്ന് അമ്മ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. :(
Blogger Unknown, at Sat Sep 09, 04:53:00 PM GMT+5:30  
-------------------------------------------------------------
ദില്‍ബൂ അഥാവാ നാട്ടില്‍പോയാല്‍... അവിടെവെച്ച് ശ്രീജിത്തിന്റെ പാട്ട് കേള്‍ക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വെക്കേഷന്റെ തുടക്കത്തില്‍ തന്നെ ചെയ്തേക്കണം.
കാരണം കേട്ടാല്‍ ഹോസ്പിറ്റല്‍ വാസം ഉറപ്പ്. വെക്കേഷന്‍ തീരാന്‍ സമയം ഹോസ്പിറ്റലില്‍ ആയാല്‍ അറിയാലോ... ജോലിപോവും. പിന്നെ ദില്‍ബൂ ലൊട്ടുലൊടുക്ക്-II തുടങ്ങും. ഞങ്ങള്‍ അതും സഹിക്കേണ്ടിവരും.
Blogger Rasheed Chalil, at Sat Sep 09, 04:59:00 PM GMT+5:30  
-------------------------------------------------------------
ആഹ ഹ ! ഭാവിയുണ്ട് !
Blogger ഇടിവാള്‍, at Sat Sep 09, 05:02:00 PM GMT+5:30  
-------------------------------------------------------------
ഞാന്‍ ഇതിനു മുന്‍പ് പാടിയിട്ടുള്ളപ്പോഴൊക്കെ ഒരുമാതിരിപ്പെട്ടവരൊക്കെ എന്റെ വീട്ടിലുള്ളവരെ വരെ തെറി വിളിച്ചിട്ടുണ്ട്. എന്റെ കയ്യും കാലും തല്ലിയൊടിക്കും എന്ന ഭീഷണി ഞാന്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്റെ ഈ വാസന കാരണം പലരും എന്നെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും ഞാന്‍ പിടിച്ചു നിന്നു. പക്ഷെ ദില്‍ബൂ, താങ്കളുടെ ഈ കമന്റ് എന്നെ തകര്‍ത്ത് കളഞ്ഞു. പാവപ്പെട്ട പാട്ടുകാര്‍ ആത്മഹത്യ ചെയ്താല്‍ സര്‍ക്കാരില്‍ നിന്ന് കാ‍ശ് കിട്ടുമായിരുന്നെങ്കില്‍ ഞാന്‍ അത് വരെ ചെയ്തേനേ. യു ഹര്‍ട്ട് മി എ ലോട്ട് ദില്‍ബൂ, യൂ ഹര്‍ട്ട് മി എ ലോട്ട് (ഇന്‍സ്പെകറ്റര്‍ ബല്‍‌റാം: മുരളി)

ഇനി നീ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍‍ എന്റെ പാട്ട് കേള്‍ക്കാന്‍ കാല് പിടിക്കേണ്ടി വരും, എന്നാലും ഞാന്‍ പാടില്ല. അന്ന് നീ കരയും, ദുഃഖിക്കും; ഈ പറഞ്ഞതിന്. നോക്കിക്കോ
Blogger Sreejith K., at Sat Sep 09, 05:02:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
എന്തായാലും അതിസാഹസികത എന്റെ ഒരു സ്വഭാവന്മായിപ്പോയി. ഇത് ഞാന്‍ ഇന്ന് തന്നെ കേള്‍ക്കുന്നുണ്ട്. ആസ്പിരിന്‍ കൊണ്ടൊന്നും നില്‍ക്കുമെന്ന് ഹോപ്പില്ലാത്തതിനാല്‍ ഒരു കുപ്പി പെത്തഡിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ബൂലോഗ കൂടപ്പിറപ്പുകളേ ആശീര്‍വദിക്കിന്‍! പോയ പോലൊക്കെത്തന്നെ തിരിച്ച് വന്നാല്‍ ഇനിയും കാണാം.:(
Blogger Unknown, at Sat Sep 09, 05:14:00 PM GMT+5:30  
-------------------------------------------------------------
മോനേ ദില്‍ബൂ ...
ആയുശ്മാ‍ന്‍ ഭവഃ.
Blogger Rasheed Chalil, at Sat Sep 09, 05:17:00 PM GMT+5:30  
-------------------------------------------------------------
മോനേ.. ദില്‍ബൂ !
കുറച്ചു സയനൈഡ്ദു തന്നയക്കട്ടേ ? ലോ, ലവന്റെ പാട്ടു തുടങ്ങും മുന്‍പു കഴിക്കണേ ! ഡോസ് എങ്ങനാന്നു അറിയാല്ലോ ?
Blogger ഇടിവാള്‍, at Sat Sep 09, 05:19:00 PM GMT+5:30  
-------------------------------------------------------------
ഇത്തിരിവെട്ടം ചേട്ടാ നന്ദി. ഇടിവാള്‍ജീ ഡോസറിയില്ലേ എന്നോ? എത്ര പ്രാവശ്യം കഴിച്ചിരിക്കുന്നു.

ശ്രീജീ,
പാട്ട് ഞാന്‍ കേള്‍ക്കാം പക്ഷെ എനിക്ക് കുറച്ച് സമയം തരണം.അന്തിമാഭിലാഷമാണെന്ന് കരുതിയാല്‍ മതി.എനിക്ക് കുറച്ച് കടം വീട്ടാനുണ്ട്. എന്റെ ബോസിനോട് ഞാന്‍ സര്‍വപരാധങ്ങള്‍ക്കും മാപ്പ് ദാ ചോദിച്ച് കഴിഞ്ഞു. ഫ്ലൈറ്റ് ഇതറിഞ്ഞാല്‍ എന്റേതിനേക്കാള്‍ ഭയാനകമാവും നിന്റെ അന്ത്യം. അതിനാല്‍ ഒന്നും അറിയിക്കണ്ട തല്‍ക്കാലം.അഛന്‍,അമ്മ.... (ഞാന്‍ സെന്റിയാവുന്നുവോ?)
Blogger Unknown, at Sat Sep 09, 05:25:00 PM GMT+5:30  
-------------------------------------------------------------
മോനേ ദില്‍ബൂ കിട്ടാനുള്ള കാശിന്റെ വിവരം എന്നോട് പറഞ്ഞോളൂ... നമ്മളൊരേ നാട്ടുകാരല്ലേ...
Blogger Rasheed Chalil, at Sat Sep 09, 05:29:00 PM GMT+5:30  
-------------------------------------------------------------
ദില്‍ബൂ, നീ സെന്റി ആവല്ലേ. എന്നെ നീ കരയിപ്പിക്കും. എല്ലാം സഹിക്കാനുള്ള കരുത്ത് സര്‍വ്വേശ്വരന്‍ നിനക്ക് തരട്ടെ. പാട്ട് കേള്‍ക്കുന്നതിനു മുന്‍പ് ചില ടിപ്സ് വച്ചോളൂ.

1) വയറ് നിറച്ച് ഭക്ഷണം കഴിച്ചതിന് ശേഷം പാട്ട് കേള്‍ക്കരുത്. ചര്‍ദ്ദിക്കാനുള്ള സാധ്യത ഉണ്ട്.
2) വെള്ളമടിച്ചതിന് ശേഷം കേള്‍ക്കരുത്. കെട്ട് ഇറങ്ങിയേക്കും.
3) ഇയര്‍ ഫോണ്‍ വച്ച് കേള്‍ക്കരുത്. ഇയര്‍ ഡ്രം എപ്പോള്‍ അടിച്ച് പോയി എന്ന് ചോദിച്ചാല്‍ മതി.
4) കേള്‍ക്കാന്‍ ആരെയും കൂടെ കൂട്ടരുത്. എന്നന്നേക്കുമായി അവരോട് പിരിയേണ്ടി വന്നേക്കും.
5) കിടന്നുകൊണ്ട് പാട്ട് കേട്ടാല്‍, ബോധക്ഷയം വരുമ്പോള്‍ തറയില്‍ വീണ് ഉണ്ടാകാവുന്ന പരിക്കുകള്‍ ഒഴിവാക്കാം.
6) കുറച്ച് നേരം കഴിഞ്ഞ് ഒരു ഒച്ചയും അനക്കവും കണ്ടില്ലെങ്കില്‍ വന്ന് നോക്കണമെന്ന് ആരെയെങ്കിലും നേരത്തേ ചട്ടം കെട്ടുന്നത് നന്നായിരിക്കും.
7) ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കില്‍ ഉടന്‍ എടുക്കുക.
8) താങ്കള്‍ പാട്ട് വയ്ക്കുന്നതിനു മുന്‍പ് ആരും മുറി പുറത്ത് നിന്ന് പൂട്ടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. ഇറങ്ങി ഓടാന്‍ അതൊരു തടസ്സമായേക്കും.
9) പാട്ട് കേള്‍ക്കുന്നതിനു മുന്‍പ് ബ്ലഡ് പ്രഷര്‍, സുഗര്‍, കൊളസ്റ്റ്‌റോള്‍ തുടങ്ങിയവ നിയന്ത്രനവിധേയമാണെന്ന് ഉറപ്പ് വരുത്തുക.
10) അവസാ‍നം എന്ത് കുന്തം സംഭവിച്ചാലും ഗായകന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
Blogger Sreejith K., at Sat Sep 09, 05:40:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
:-)))

നന്ദി.എന്റെ ജീവനില്‍ താങ്കള്‍ക്കുള്ള ശ്രദ്ധ എന്നെ രോമാഞ്ചകഞ്ചുകനും അഹ്ലാദപൂരിബാജിതനുമാക്കുന്നു.
നീ ബ്ലോഗ് ചെയ്തിരുന്ന് പണ്ടാരടങ്ങിപ്പോകുമെടാ എന്ന ബോസിന്റെ പ്രാക്ക് തന്നെയാവും ഇതിനെല്ലാം കാരണം.

മുരളി പറഞ്ഞ പോലെ “ഐ ഹര്‍ട്ട് ഹിം,ഐ ഹര്‍ട്ട് ഹിം ഏ ലോട്ട്”.
Blogger Unknown, at Sat Sep 09, 05:53:00 PM GMT+5:30  
-------------------------------------------------------------
reached here really late..had a good time laughing out loud reading all these comments posted here.
btw paattu adipoli, eppozha adutha song post?
Blogger .:: ROSH ::., at Fri Nov 10, 12:49:00 PM GMT+5:30  
-------------------------------------------------------------
ee pattu kekkan entha oru vazhi?
Blogger Unknown, at Mon Jun 04, 03:03:00 PM GMT+5:30  
-------------------------------------------------------------
ഈ പാട്ട് ആരുടെ എങ്ങിലും കയ്യില്‍ ഉണ്ടോ ?
Blogger Ashly, at Tue Oct 04, 12:18:00 PM GMT+5:30  
-------------------------------------------------------------
http://search.4shared.com/q/1/why%20dont%20you%20get%20a%20job?suggested

ഇവിടുന്ന് ചൂണ്ടിക്കോ.
Blogger Sreejith K., at Tue Oct 04, 12:27:00 PM GMT+5:30  
-------------------------------------------------------------
ശെടാ....അവിടെ കൊറേ ഉണ്ട്.....അതില് ഇവിടെ പോസ്റ്റ്‌ ചെയ്ത ആ ക്ലാസിക്‌ ഗാനാലാപനം ഏതാ !!!
Blogger Ashly, at Tue Oct 04, 12:33:00 PM GMT+5:30  
-------------------------------------------------------------
അയ്യോ, ആ വധമാണോ കേൾക്കേണ്ടത്? താങ്ങുമോ? :)

ഈ mp3 ഹോസ്റ്റ് ചെയ്തിരുന്ന സൈറ്റ് ഇപ്പോൾ നിലവിലില്ല. ഈ പാട്ട് കാരണമാണോ എന്നറിയില്ല, അവരു പൂട്ടിപ്പോയി :)

എന്റെ കയ്യിൽ അതിന്റെ കോപ്പി ഉണ്ടെന്നും തോന്നുന്നില്ല. അടി ഏത് ഭാഗത്ത് നിന്ന് വരുമെന്ന് അറിയാത്തതുകൊണ്ട് അത് ഞാൻ അപ്പോഴേ മായ്ച്ചു. നിർബന്ധമാണെങ്കിൽ ഞാൻ ഒന്നൂടി പാടിത്തരാം. ജീവിക്കാനുള്ള കൊതി ഒക്കെ തീർന്ന സമയമാക്കുമ്പോൾ ഒന്നൂടി ഈ വഴി വരിക :)
Blogger Sreejith K., at Tue Oct 04, 12:40:00 PM GMT+5:30  
-------------------------------------------------------------
അധ് തന്നെ.....അദാന് കേള്കേണ്ടത്.

ചുമ്മാ പാട്...വേണേല്‍, ഞാന്‍ ബാക്ക്ഗ്രൌണ്ടല്‍ സ്പെഷല്‍ ആയി ഗിറ്റാര്‍ മീട്ടാം.
Blogger Ashly, at Tue Oct 04, 12:44:00 PM GMT+5:30  
-------------------------------------------------------------
ഗിറ്റാര്‍ സ്കില്‍ റെഫറന്‍സ്‌ :

https://plus.google.com/113541332401704727752/posts/dwDWLku1MPM

;) കമന്റുകള്‍ മാത്രം നോക്കിയാ മതി, എന്നെ പറ്റി നല്ല മതിപ്പ്‌ ഉണ്ടാവും.
Blogger Ashly, at Tue Oct 04, 12:46:00 PM GMT+5:30  
-------------------------------------------------------------
എന്റെ ബാക്ഗ്രൗണ്ടിൽ വന്ന് നിന്നിട്ട് എന്റെ പാട്ട് കഴിയുമ്പോൾ ഗിറ്റാർ വച്ച് തലയ്ക്ക് അടിക്കാനാണല്ലേ പ്ലാൻ. എന്നോടാ കളി. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.

എന്നാലും എന്നോട് ഒരാൾ ആദ്യമായിട്ട് പാട്ട് കേൾക്കണം എന്ന് പറഞ്ഞല്ലോ, എനിക്കിനി ചത്താൽ മതി.
Blogger Sreejith K., at Tue Oct 04, 12:46:00 PM GMT+5:30  
-------------------------------------------------------------
ഹ..ഹ..ഹ..എനിക്ക്‌ കേള്‍ക്കാന്‍ ആണ് എന്ന് ആരാ പറഞ്ഞെ ? ഒരു ദുശ്മനു അയച്ചു കൊടുക്കാന്‍ ആണ്. അവന്‍റെ അന്ത്യം കണ്ടെ ഞാന്‍ അടങ്ങൂ എന്ന് പ്രതിഞ്ഞ എടുത്തു പോയി.
Blogger Ashly, at Tue Oct 04, 12:51:00 PM GMT+5:30  
-------------------------------------------------------------
പാട്ട് നഷ്ടപെട്ടു. ദയവായി ലിങ്ക് അപ്ഡേറ്റ് ചെയ്യുമോ?
Blogger Patric, at Tue Jul 29, 09:32:00 AM GMT+5:30  
-------------------------------------------------------------
എടാ ഫെഡറിക്കേ, സോറി പാട്രിക്കേ, ഈ പാട്ട് ഹോസ്റ്റ് ചെയ്തിരുന്ന http://odeo.com എന്ന സൈറ്റ് തന്നെ ഈ പാട്ട് കാരണം പൂട്ടിപ്പോയി. ഇനി ഏത് സൈറ്റാ നമുക്ക് പൂട്ടിക്കേണ്ടത്?
Blogger Sreejith K., at Tue Jul 29, 05:51:00 PM GMT+5:30  
-------------------------------------------------------------
അത്രയും ക്രുരത എന്നില്‍ ഇല്ല.

ജഞ്ജിലിപ്പുകള്‍ കണ്ട് പരമേശ്വരന്‍ ആയപ്പോള്‍, ഈ പാട്ട് കേട്ടാല്‍ ആശ്വാസം വല്ലതും കിട്ടുമോ എന്ന് സംശയിച്ച് പോയി.

p.s യുട്യൂബ് കാരന് വലിയ ജാടയാണ് എന്ന് കേടിട്ടുണ്ട്.
Blogger Patric, at Tue Jul 29, 07:56:00 PM GMT+5:30  
-------------------------------------------------------------

Add a comment