ലൊട്ടുലൊടുക്ക്

Saturday, September 09, 2006

വേട്ടയാട് വിളയാട്
ചിത്രത്തില്‍ കാണുന്നത് പത്മശ്രീ കമലഹാസന്റെ പുതിയ ചിത്രം “വേട്ടയാട് വിളയാട്” എന്ന സിനിമ കാണാന്‍ പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററാണ്.

സ്ഥലം: ബാംഗ്ലൂര്‍ ശ്രീ ബാലാജി തീയറ്റര്‍, വന്നാര്‍പ്പേട്ട്.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: പോസ്റ്ററില്‍ നടുക്ക് കാണുന്നത് മാ‍ത്രമാണ് കമലഹാസന്‍. അദ്ദേഹത്തിനു ചുറ്റും ഉള്ളവര്‍ സിനിമയില്‍ കൂടെ അഭിനയിച്ചവര്‍ ഒന്നുമല്ല, മറിച്ച് ഈ പോസ്റ്റര്‍ അടിക്കാന്‍ കാശ്‌ മുടക്കിയ മഹാമനസ്കരാണ്. ഇത് ഈ തിയറ്റര്‍ പ്രദേശത്ത് ഉള്ള അസംഖ്യം പോസ്റ്ററുകളില്‍ ഒന്നു മാത്രം.

അറിയിപ്പ്: സ്വന്തം ചിത്രം അയച്ചു തരുന്നവരുടെ വര്‍ണ്ണചിത്രം ആവശ്യപ്പെടുന്ന വലിപ്പത്തില്‍ ബാനറാക്കി തിയറ്റര്‍ പരിസരത്ത് പതിക്കുവാന്‍ സൌകര്യം ഒരുക്കിത്തരാം. ന്യായമായ വില മാത്രം ഈടാക്കപ്പെടുന്നതായിരിക്കും. ഒരു വശത്ത് കമലഹാസന്‍ എന്നെഴുതേണ്ടി വരും (ചിത്രം തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, പേരെഴുതിയാല്‍ മതിയാകും) എന്ന ഒരു നിബന്ധന മാത്രം ബാധകം.

Labels:

posted by Sreejith K at 12:05 PM

8 Comments:

അതില്‍ ആ വലതു ഭാഗത്ത് ട്ടൈയ്യും കെട്ടിയിരിക്കുന്നയാളാണോ ‘നിങ്ങള്‍‘?
Blogger ഫാര്‍സി, at Sat Sep 09, 04:12:00 PM GMT+5:30  
-------------------------------------------------------------
ഈതില്‍ എതന്നു ശ്രീജിത്,എന്നിക്ക് (ങ്ങ,ണ,ള്‍,)തുടാങ്ഗിയ അക്ഷ്രങ്ഗല്‍ എഴുതുന്നതു ഒന്നു പറഞ്ഞു തരുമ്മൊ
Blogger കുഞ്ഞിരാമന്‍, at Sat Sep 09, 05:10:00 PM GMT+5:30  
-------------------------------------------------------------
ഫാര്‍സീ, കുഞ്ഞിരാമാ, ഞാന്‍ ഇതിലൊന്നുമില്ലേയില്ല... നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു.

എന്റെ ഫോട്ടൊ എടുത്ത് ഇങ്ങനെ പോസ്റ്ററൊട്ടിക്കാന്‍ വലിയ ചമ്മലാ എനിക്ക്. ഞാന്‍ പാടിയ പാട്ടുകള്‍ കാസറ്റാക്കി ഇറക്കുമ്പോള്‍, അതിന്റെ പുറം ചട്ടയില്‍ വരെ ഞാന്‍ ചിലപ്പോള്‍ എന്റെ ഫോട്ടോ വയ്ക്കില്ല, പിന്നെയാ.

കുഞ്ഞിരാമാ, ഈ ലിങ്ക് ഒന്ന് നോക്കൂ.
http://varamozhi.wikia.com/wiki/Image:Lipi.png
Blogger ശ്രീജിത്ത്‌ കെ, at Sat Sep 09, 05:23:00 PM GMT+5:30  
-------------------------------------------------------------
ശ്രിജിത്തെ xie xie(Thanks in Chineese),
വലിയ മനസ്സു തന്നെ.
Blogger കുഞ്ഞിരാമന്‍, at Sat Sep 09, 05:35:00 PM GMT+5:30  
-------------------------------------------------------------
ഹ ഹ ഹ കൊള്ളാമല്ലൊ പരിപാടി..
ഈ അണ്ണന്‍മാരുടെ ഓരോ പ്രാന്ത്‌.. ആ രാജ്കുമാര്‍ മരിച്ചപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു...
അല്ലാ ശ്രീജിത്തേ ഇതു കണ്ടപ്പോള്‍ ഫോട്ടോ അയച്ചു തരാം എന്നു കരുതിയതാ പക്ഷേ ഒരു ആഭാസ സംശയം മനസില്‍ ഉദിച്ചു, ഈ കമലഹാസന്‍ പടത്തിനു ഇങ്ങനെ, ദൈവമേ...! ഇനി അവിടെ വല്ല ഷക്കീല പടവും റിലീസു ചെയ്യുന്ന സമയത്താണു എണ്റ്റെ ഫോട്ടോ അവിടെ എത്തുന്നതെങ്കില്‍ .... സോ... വേണ്ട റിസ്കു എടുക്കേണ്ട എന്നു വച്ചു.
Blogger ഉത്സവം : Ulsavam, at Sat Sep 09, 05:48:00 PM GMT+5:30  
-------------------------------------------------------------
പടം പൊള്ളിയാണ്...കൊലപാതകം മാത്രം...പാട്ടും മുസിക്കും കൊള്ളാമെങിലും കാക്ക കാക്ക,ഗജനി കോപ്പിയടിചിടുണ്ഡ്....
തങ്കള്‍ കണ്ടോ...താങ്കളുടെ poster കൊള്ളാം
Blogger വിനീതം, at Sat Sep 09, 11:10:00 PM GMT+5:30  
-------------------------------------------------------------
patam kollalo ...kamalhaasene kure parasyavum sponsersum michhum...bye
Blogger ലോലു സ്പീകിംഗ്‌, at Sat Sep 09, 11:15:00 PM GMT+5:30  
-------------------------------------------------------------
:)
Blogger കലേഷ്‌ കുമാര്‍, at Mon Sep 11, 01:28:00 PM GMT+5:30  
-------------------------------------------------------------

Add a comment