ലൊട്ടുലൊടുക്ക്

Sunday, September 10, 2006

വിവാഹഫോട്ടോ - ഉത്തരാധുനികന്‍
തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ കണ്ട ചിലര്‍ എന്നോട് പറഞ്ഞത് ആ പൂക്കുല ഒഴിവാക്കി ഫോട്ടോ എടുക്കാന്‍ നോക്കിയിരുന്നെങ്കില്‍ ഇതിലും നന്നായേനേ എന്ന്. ആ ശ്രമമാണ് ഇത്. ഇതില്‍ തെങ്ങിന്‍പൂക്കുല പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും കൂട്ടത്തില്‍ ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

സമര്‍പ്പണം: ഇന്ന് വിവാഹിതയായ ബിരിയാണിക്കുട്ടിക്ക്. ഇതിപ്പൊ ബികുട്ടിയുടെ വിവാഹഫോട്ടോ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ ബികുട്ടി വരെ വിശ്വസിച്ച് പോകും. പക്ഷെ ചിത്രത്തില്‍ കാണുന്നത്, അഥവാ കാണേണ്ടത് എന്റെ സഹജോലിക്കാരനും ഭാര്യയും. രണ്ട് വധൂവരന്മാര്‍ക്കും എന്റെ എല്ലാ ആശംസകളും.

Labels:

posted by Sreejith K at 12:58 PM

13 Comments:

ഇത്രപെട്ടോന്ന് ബിരിയാണികുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ശ്രീജിത്തേ നീ ഒരു സംഭവം തന്നെ. വെറും സംഭവം അല്ല. മഹാസംഭവം.
Blogger ഇത്തിരിവെട്ടം|Ithiri, at Sun Sep 10, 01:16:00 PM GMT+5:30  
-------------------------------------------------------------
എന്നാലും എന്റെ മണ്ടേലാ!
വിളക്കിന്റെ മണ്ടേല് ചെക്കനും പെണ്ണുമോ അതോ അവരുടെ മണ്ടേല് വിളക്കോ!

വിഹഗവീക്ഷണം എന്നൊക്കെ പറയുന്ന പോലെ ഇതിനെയാവും ഉരഗവീക്ഷണം എന്നു വിളീക്കുന്നത് അല്ലേ?
Blogger viswaprabha വിശ്വപ്രഭ, at Sun Sep 10, 01:22:00 PM GMT+5:30  
-------------------------------------------------------------
വിശ്വേച്ചീ, തല പുകയ്‌ക്കേണ്ട, മുഹൂര്‍ത്തസമയത്ത്‌ കരണ്ട്‌ പോയിട്ടുണ്ടാവാം, നിലവിളക്കിന്റെ തിരിനീട്ടി കൊളുത്തിയ വെട്ടത്തില്‍ ഇത്രേങ്കിലും ശ്രീജിത്തണ്ണന്റെ കാമറയില്‍ പതിഞ്ഞല്ലോ! മഹാഭാഗ്യം.
Blogger ഏറനാടന്‍, at Sun Sep 10, 01:32:00 PM GMT+5:30  
-------------------------------------------------------------
ഈ വിശ്വേച്ചിടെ ഒരു തമാശ ;) ശ്രീജിടേം.
Blogger .::Anil അനില്‍::., at Sun Sep 10, 01:45:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ
ബാക്ക്‌ ഗ്രൌണ്ടില്‍ രണ്ടു കാരണവരുമാര്‍ നില്‍ക്കുന്നത്‌ നാരായണപ്പണിക്കരും വെള്ളാപ്പള്ളീം ആണോന്ന് വര്‍ണ്ണ്യത്തില്‍...
Blogger ദേവന്‍, at Sun Sep 10, 01:48:00 PM GMT+5:30  
-------------------------------------------------------------
എന്തായലൂം ആ ഊന്നിന്റെ ഒരു ഫൊട്ടൊ കൂടി ഈട് .
Blogger കുഞ്ഞിരാമന്‍, at Sun Sep 10, 02:05:00 PM GMT+5:30  
-------------------------------------------------------------
കുഞ്ഞിരാമോ..
നിങ്ങടെ കമന്റിന്റെ കൂടെ അതിന്റെ compailer കൂടെ അറ്റാച്ച് ചെയ്യണേ.. :-)
Blogger mariam, at Sun Sep 10, 02:10:00 PM GMT+5:30  
-------------------------------------------------------------
വിളക്കും,തെങ്ങിന്‍ പൂക്കുലയും വധൂവരന്മാരെ അപഹരിച്ചു.
ഇനി എന്തെല്ലാം അപഹരിക്കനിരിക്കുന്നു
ആശംസകള്‍
Blogger പല്ലി, at Sun Sep 10, 03:52:00 PM GMT+5:30  
-------------------------------------------------------------
മൌലികമായ രചനകള്‍ മഹാപ്രതിഭകളില്‍ നിന്നേ പിറക്കുന്നുള്ളൂ. കാലത്തിന് മുമ്പേ നടക്കുന്നവരാണിവര്‍. (ഇവന്റെ കൈയ്യില്‍ ക്യാമറ കണ്ടാല്‍ തല്ലിപ്പൊട്ടിക്കാന്‍ അന്നാട്ടിലാരുമില്ലേ, മാളോരേ?)
Blogger വളയം, at Sun Sep 10, 10:37:00 PM GMT+5:30  
-------------------------------------------------------------
എടുത്തത് വധുവരന്മാരുടേത് വന്നത് നിലവിള്‍ക്കിന്റെത്.ഫസ്റ്റായിട്ടുണ്ട്. ഇനിമേലാല്‍ ഫോട്ടോ എടുക്കനമെന്നു പറയരുത്(തമാസ)
Blogger ഉമ്മര് ഇരിയ, at Mon Sep 11, 01:49:00 AM GMT+5:30  
-------------------------------------------------------------
മ്വോന്യേ..
എന്നാലും നീ ഞങ്ങളുടെ പ്രതീക്ഷകള്‍‍ക്കപ്പുറവും വളര്‍ന്നു കഴിഞ്ഞല്ലോ?(ഇവനെ പിടിച്ചു പെണ്ണൂ കെട്ടിക്കൂ , കാര്‍ന്നോന്മാരെ.)

ഇതാണു പടം പപ്പടം.
Blogger മുല്ലപ്പൂ || Mullappoo, at Mon Sep 11, 10:45:00 AM GMT+5:30  
-------------------------------------------------------------
ശ്രീ,
ഇത്രയും ക്രിയേറ്റിവിറ്റി തലയ്ക്കകത്തു വച്ചിട്ട് വെറും കോഡെഴുതി തീര്‍ക്കാനുള്ളതല്ല നിന്റെ ജീവിതം!
Blogger കലേഷ്‌ കുമാര്‍, at Mon Sep 11, 01:24:00 PM GMT+5:30  
-------------------------------------------------------------
ശ്രീയേ,
ദേ ആ പെണ്ണിന്‍റെ വലത്ത് വശത്ത് നിക്കണ ചേട്ടന്‍റെ അടുത്ത് നിന്ന് ആരോ കൈ ചൂണ്ടി എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ട്, ശ്രീജിത്തിനെ തല്ലിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നൂ...സൂക്ഷിച്ചോ.
Blogger പച്ചാളം : pachalam, at Mon Sep 11, 07:54:00 PM GMT+5:30  
-------------------------------------------------------------

Add a comment