Tuesday, September 12, 2006
ജമന്തിപ്പൂക്കളം
കണ്ണൂര്‍ പ്ലാസ കോമ്പ്ലെക്സില്‍ ഓണത്തിന്റെ തലേ ദിവസം പോയപ്പോള്‍ കണ്ട പൂക്കളം. സ്പോണ്‍സേര്‍ഡ് ബൈ ആലുക്കാസ് ജ്വല്ലറി. പൂക്കളത്തിന്റെ വലിപ്പം മൂലവും ഭംഗി മൂലവും കാണാന്‍ പൊതുജനങ്ങളുടെ നല്ല തിരക്ക് . ഇടയിലുടെ നുഴഞ്ഞ് കയറി ഒരു ചിത്രം എടുത്തു ഞാന്‍. പല നിറത്തില്‍ പൂക്കള്‍ മനോഹരമായി തന്നെ ഇട്ടിരിക്കുന്നു. പച്ച, മഞ്ഞ, നീല, എന്നെ വേണ്ട നിറങ്ങള്‍ പലവിധം. മലയാളിയുടെ തനതായ സ്വഭാവമായ കൌതുകം മൂലം പൂക്കള്‍ ഏതൊക്കെ എന്ന് സൂക്ഷിച്ച് നോക്കി. ഒന്ന് ഞെട്ടി. എല്ലാം ജമന്തി മാത്രം. ആകെ ഒരു ജമന്തി മയം.
ജമന്തിക്ക് കളര്‍ മുക്കിയാണ് ഇത്രയധികം നിറവൈവിധ്യം ഉണ്ടാക്കിയിരിക്കുന്നത്. ആശയം കൊള്ളാം. പക്ഷെ ആ നിറങ്ങളിലൊന്നും പൂക്കള്‍ ഇല്ലാതിരുന്നിട്ടല്ലല്ലോ ഇങ്ങനെ ചെയ്തത് എന്നോര്‍ക്കുമ്പോള്‍, കുറച്ച് അക്രമം ആയിപ്പോയില്ലേ ഇതെന്നൊരു സംശയം.
Labels: ചിത്രങ്ങള്‍
posted by Sreejith K. at 3:37 PM
13 Comments:
എന്നാലും അവര്‍ പൂക്കളം എന്നു പറഞ്ഞു പൂക്കളം തന്നെ ആണല്ലോ ഉണ്ടാക്കിയതു എന്നു കരുതി സമാധാനിച്ചോളൂ.
കല്ലുപ്പ് കളറില്‍ മുക്കി പൂക്കളം ഇട്ടവറുടെ നാടാ...
ചിത്രം കലക്കി.
-------------------------------------------------------------
കല്ലുപ്പ് കളറില്‍ മുക്കി പൂക്കളം ഇട്ടവറുടെ നാടാ...
ചിത്രം കലക്കി.
കൊള്ളാം...ആ ഫ്ലൂറസന്റ് വയലറ്റ് വല്ലാത്ത ക്രിതൃമത്വം ഉണ്ടാക്കുന്നു. അതൊഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി കിട്ടിയേനെ. പിന്നെ ഈ പൂക്കളം മൊത്തമായിട്ട് ഒരു ഫ്രേമില്‍ എടുക്കേണ്ടതായിരുന്നു. ഇത് ലൊട്ടുലൊടുക്കിലിടാന്‍ ആലൂക്കാസുകാരുടെ കയ്യില്‍ നിന്നും എത്ര വാങ്ങി?!!
-------------------------------------------------------------
ഇതിനെയും പൂക്കളം എന്നാണോ നമ്മള്‍ പറയുക?
ഇതൊരു ലൊട്ടുലൊടുക്ക് പൂക്കളം.
-------------------------------------------------------------
ഇതൊരു ലൊട്ടുലൊടുക്ക് പൂക്കളം.
മുഴുവനായും കൊള്ളിച്ചു കൂടെ, വേറെ രീതിയില്‍ എടുത്ത് കൂടെ എന്നൊന്നും ചോദിക്കരുത്. ശ്രീജിത്തിന്റെ ഫോട്ടോസ് അല്ലേ? എന്തെങ്കിലും പ്രത്യേകത കാണും.
സാധാരണ ബൌധിക നിലവാരം വെച്ച് ഇവയെ സിശകലനം ചെയ്യാനേ ശ്രമിക്കരുത്. കുണ്‍ദലിനീ യോഗം പോലെയാണ്, ചിലപ്പൊ ഭ്രാന്തായെന്നും വരാം.
-------------------------------------------------------------
സാധാരണ ബൌധിക നിലവാരം വെച്ച് ഇവയെ സിശകലനം ചെയ്യാനേ ശ്രമിക്കരുത്. കുണ്‍ദലിനീ യോഗം പോലെയാണ്, ചിലപ്പൊ ഭ്രാന്തായെന്നും വരാം.
പരസ്പരമേ, പൂക്കളം മുഴുവനായി ഫ്രേമില്‍ കൊള്ളിക്കാന്‍ കഴിഞ്ഞില്ല. ക്യാമറ ചെറുതായിരുന്നു ;)
ക്ലാരിറ്റിക്ക് വേണ്ടിയാണ് ഈ ചിത്രം ഇട്ടത്. മുഴുവനായി കൊള്ളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയ ചിത്രം ഇവിടെയുണ്ട്.
-------------------------------------------------------------
ക്ലാരിറ്റിക്ക് വേണ്ടിയാണ് ഈ ചിത്രം ഇട്ടത്. മുഴുവനായി കൊള്ളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയ ചിത്രം ഇവിടെയുണ്ട്.
ശ്രീ സത്യം പറ. ഇത് പൂക്കളം കണ്ടുനിന്ന ഏതോ പെണ്ണിനെ ഫോട്ടോ എടുത്തപ്പോ ഫോക്കസ് മാറി പൂക്കളം ആയിപ്പോയതല്ലെ? ശ്രീജിത്തിന്റെ ഒരു ഫോട്ടോ ഉദ്ദേശിച്ച വസ്തുവിനെത്തന്നെ പിടിച്ചെടുക്കുക എന്നൊക്കെപ്പറഞ്ഞാല്‍...
-------------------------------------------------------------
കുളം... കര...
കുളം... കര...
കുളം... കുളം...
ഇത് അതല്ലേ ല്ലേ..
ഓ പൂക്കുളം, ഛെ അല്ല പൂക്കളം
-------------------------------------------------------------
കുളം... കര...
കുളം... കുളം...
ഇത് അതല്ലേ ല്ലേ..
ഓ പൂക്കുളം, ഛെ അല്ല പൂക്കളം
രണ്ടുകാലിലും മന്തുള്ള നീ-
യൊരൊറ്റക്കാലില്‍ മന്തുള്ള എന്നെ
മന്താന്നുവിളിച്ചല്ലോയെന്റെ ആദിത്യാ
എന്തുപാപം മുന്‍ജന്മത്തില്‍ ചെയ്തുഞാന്‍ ...
-------------------------------------------------------------
യൊരൊറ്റക്കാലില്‍ മന്തുള്ള എന്നെ
മന്താന്നുവിളിച്ചല്ലോയെന്റെ ആദിത്യാ
എന്തുപാപം മുന്‍ജന്മത്തില്‍ ചെയ്തുഞാന്‍ ...
ഇത് വെറും കളം. പിന്നെ ദില്‍ബൂ പറഞ്ഞതിലും കാര്യം ഉണ്ട്. കാര്യം ആര് പറഞ്ഞാലും...
-------------------------------------------------------------
ആലൂക്കാസ് കളര്‍ മുക്കി പൂക്കളം തീര്‍ത്തു... എന്നാല്‍ മറ്റൊരു ജ്വല്ലറി സ്വര്‍ണ്ണം കൊണ്ടാണ് പൂക്കളം തീര്‍ത്തത്.... എല്ലാം മറിമായം...
-------------------------------------------------------------
നീല ജമന്തിപൂവ്!
ആശയം കൊള്ളാം!
-------------------------------------------------------------
ആശയം കൊള്ളാം!
ആലുക്കാസിന്റെ പൂക്കളം കൊള്ളാം.......
ഈ ജൂവല്ലറിക്കാരുടെ ഓരോ പരസ്യങ്ങള്‍....
ഓട്ടോ
അടുത്തു വന്നൊര്‍ മെസ്സേജ്.
നിങ്ങളുടെ ഭാര്യ ആലുക്കാസിന്റെ പരസ്യം പോലെ ആകണം( ഒരു പണത്തൂക്കം മുന്നില്‍)
വീശ്വാസ് പോലെയാകണം ( വിശ്വാസ്യതയുടെ സ്വര്‍ണത്തിളക്കം).
ഡാമാസ് പോലെയാകണം (നകഷത്രത്തിളക്കം)
എന്നാല്‍ അറ്റ്ലസ് പോലെയാകരുത് (ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം) .
അശ്ലിലമുണ്ടൊ ഇപ്പറഞ്ഞതില്‍?.
ഞാനുണ്ടിട്ടില്ല - നീയുണ്ടോ?.
-------------------------------------------------------------
ഈ ജൂവല്ലറിക്കാരുടെ ഓരോ പരസ്യങ്ങള്‍....
ഓട്ടോ
അടുത്തു വന്നൊര്‍ മെസ്സേജ്.
നിങ്ങളുടെ ഭാര്യ ആലുക്കാസിന്റെ പരസ്യം പോലെ ആകണം( ഒരു പണത്തൂക്കം മുന്നില്‍)
വീശ്വാസ് പോലെയാകണം ( വിശ്വാസ്യതയുടെ സ്വര്‍ണത്തിളക്കം).
ഡാമാസ് പോലെയാകണം (നകഷത്രത്തിളക്കം)
എന്നാല്‍ അറ്റ്ലസ് പോലെയാകരുത് (ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം) .
അശ്ലിലമുണ്ടൊ ഇപ്പറഞ്ഞതില്‍?.
ഞാനുണ്ടിട്ടില്ല - നീയുണ്ടോ?.
ഓണ സദ്യ കഴിക്കാന്‍ വരെ ആളെ വാടകയ്ക് കിട്ടുന്ന കാലത്ത് കറുത്ത ജമന്തിപ്പൂക്കള്‍ കാണാനും നമ്മള്‍ ബാദ്ധ്യസ്ഥര്‍ തന്നെ...
-------------------------------------------------------------