ലൊട്ടുലൊടുക്ക്

Sunday, September 17, 2006

എന്റെ പുതിയ കമ്പ്യൂട്ടര്‍


പഴയ കമ്പ്യൂട്ടറിന് അഞ്ച് വയസ്സില്‍ മേലെയായതിനാല്‍ അവന് ഞാന്‍ റിട്ടയര്‍മെന്റ് നല്‍കി. പകരം പുതിയത് വാങ്ങി.

Intel Pentium Dual-Core Processor 2.66 GHz (5335.00)
Intel Desktop Board D101GGC (3450.00)
512 MB DDR Ram (3250.00)
Seagate 160 GB HDD (3350.00)
LG 16X DVD Writer (2350.00)
Samsung 17" Color Monitor (4950.00)
Intex 2.1 Speaker - 2000W (1400.00)

എല്ലാത്തിനും കൂടി 29,000 ആയി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും നാലായിരത്തോളം കൂടുതല്‍. ഒരു കൂട്ടിന് എന്റെ കൂടെ വന്ന സഹമുറിയന്റെ പോക്കറ്റിലും ബാങ്ക് അക്കൌണ്ടിലും കയ്യിട്ട് വാരി അന്നേരം ഞാനെന്റെ അഭിമാനം രക്ഷിച്ചു.

***

കോറമാംഗലയിലെ മള്‍ട്ടിപ്പിള്‍ സിസ്റ്റംസ് എന്ന കടയില്‍ കമ്പ്യൂട്ടര്‍ വാങ്ങാനായി പോയത്, പത്രത്തില്‍ അവരുടെ പരസ്യം കണ്ടിട്ടാണ്. ന്യായമായ വില മാത്രമല്ല എന്നെ ആകര്‍ഷിച്ചത്, കൂട്ടത്തില്‍ കമ്പ്യൂട്ടര്‍ ടേബിള്‍, യൂ.പി.എസ്, തുടങ്ങിയ സാധനങ്ങള്‍ ഫ്രീ ആയി കിട്ടുമെന്നുള്ളതുംകൂടെയാണ്. പോരാണ്ട് ബാംഗ്ലുരില്‍ എവിടേയും ഫ്രീ ഡെലിവറി എന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

അവിടെപ്പോയി ഒരു കോണ്‍ഫിഗുറേഷന്‍ എഴുതിക്കൊടുത്ത് എപ്പോള്‍ കിട്ടും എന്ന് ചോദിച്ചപ്പോള്‍ അരമണിക്കൂറിനകം എന്ന് മറുപടി കിട്ടി. ആ പ്രതീക്ഷയില്‍ രണ്ട് മണിക്കൂറോളം അവിടെ കാത്ത് നിന്നു. അപ്പോഴേക്കും സാധനം റെഡിയാ‍യി.

നാലഞ്ച് വലിയ കാര്‍ട്ടനുകള്‍ എന്റെ മുന്നില്‍ കൊണ്ടുവച്ച് “ദാ, നിങ്ങളുടെ കമ്പ്യൂട്ടര്‍” എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി. “അപ്പോള്‍ ഇതാരു യോജിപ്പിച്ച് തരും?” “അപ്പോള്‍ അതൊന്നും അറിഞ്ഞുകൂടേ” എന്നവരുടെ മറുചോദ്യം‍! വിട്ടുകൊടുക്കാന്‍ പറ്റുമോ, “എല്ലാം അറിയുന്നവന്‍ ഞാന്‍” എന്നെന്റെ മറുപടി. കൂടാതെ, എന്റെ സൌധത്തിന്റെ അകത്തെ മനോഹാരിത അവര്‍ കാണാതെ കഴിക്കാം എന്ന ആശ്വാസവും. വീട് അവസാനമായി ഒന്നടിച്ചുവാരിയത് തന്നെ കഴിഞ്ഞതവണ ബാംഗ്ലൂരില്‍ അഞ്ച് സെന്റിമീറ്റര്‍ മഴ പെയ്തതിന്റെ തലേന്നായിരുന്നു. അത് കഴിഞ്ഞ വര്‍ഷമായിരുന്നോ, ഇതേ വര്‍ഷം തന്നെയായിരുന്നോ എന്ന് കറക്റ്റായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

“അപ്പോള്‍ ബാംഗ്ലൂരില്‍ എവിടേയും സൌജന്യ ഡെലിവറി എന്ന് പറഞ്ഞതോ?”

അദ്ദേഹം സ്വന്തം പര്‍സ് എടുത്ത് ഒരന്‍പത് രൂപ എനിക്ക് തന്നു. “ഇവിടുന്ന് ഓട്ടോ പിടിച്ച് പോകേണ്ട ദൂരമല്ലേയുള്ളൂ, ഇതാ അന്‍പത് രൂപ; ഓട്ടോക്കാശ്”

കസ്റ്റമറോട് ഇങ്ങനെ തന്നെ പറയണം. എന്തൊരു സ്നേഹം, എന്തൊരു ആതിഥ്യമര്യാദ. എത്ര നല്ല ഡീലിങ്ങ്. എനിക്കിഷ്ടമായി.

വീട്ടില്‍ കൊണ്ട് പോയി വയറെല്ലാം ഒരുവിധത്തില്‍ ശരിയായി കുത്തി, ദൈവത്തെ മനസ്സില്‍ ധ്യാനിച്ച്, തേങ്ങ മനസ്സില്‍ തന്നെ പൊട്ടിച്ച്, കരഘോഷത്തോടെ അത് ഓണാക്കിയപ്പോള്‍ ആദ്യം തന്നെ വന്നു നീല സ്ക്രീന്‍. “ഡിസ്ക് നോട്ട് ഫൌണ്ട്”.

അപ്പോള്‍ ഡിസ്ക് ഫോര്‍മ്മാറ്റും ചെയ്തിട്ടില്ല. കലക്കി.

ഇതെന്നോട് പറഞ്ഞിരുന്നില്ല, ഒരു സി.ഡിയും എനിക്ക് തന്നുമില്ല. പിന്നെ എല്ലാം ഒന്ന് ശരിയാക്കിയെടുക്കാന്‍ ഒരു ദിവസം മുഴുവന്‍ അതിന്‍മുകളില്‍ പണിയേണ്ടി വന്നു.

എന്റെ കയ്യില്‍ വിന്‍ഡോസ് സി.ഡി ഇല്ല്ലായിരുന്നെങ്കില്‍? എനിക്ക് പുതിയ ഹാര്‍ഡ് ഡിസ്ക് ഫോര്‍മ്മാറ്റ് ചെയ്യാന്‍ അറിയില്ലായിരുന്നെങ്കില്‍? വയറുകള്‍ ബന്ധിപ്പിക്കാന്‍ അറിയില്ലായിരുന്നെങ്കില്‍?

ഇങ്ങനെയാണോ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനം പെരുമാറേണ്ടിയിരുന്നത്? ഇതാണോ മാന്യതയുള്ള ബിസിനസ്സ്? എന്റെ വികാരം ദേഷ്യമാണോ, അമര്‍ഷമാണോ, പുച്ഛമാണോ, അതോ മറ്റെന്തെങ്കിലുമാണോ; അറിയില്ല. ഒന്നറിയാം, ഇതൊട്ടും ശരിയായില്ല. ഇങ്ങനെ ഒന്നുമായിരുന്നില്ല വേണ്ടിയിരുന്നത്.
posted by Sreejith K. at 11:48 PM

23 Comments:

എന്റെ ശ്രീജിത്തേ, ഇന്നലെ എന്നോട് പറഞ്ഞത് ഏകദേശം 39,000 ആയി എന്നാണല്ലോ?
ഇപ്പോള്‍ പത്തെവിടേ?
കാത്തിരുന്നാല്‍ ഇനിയും കുറയുമോ?

തന്റെ പുതിയ ഈ കമ്പ്യൂട്ടര്‍ ഒരു ലൊട്ടുലൊടുക്ക് കമ്പ്യൂട്ടര്‍ ആണോ? അതാണോ ഇവിടെ പോസ്റ്റ് ഇടാന്‍ കാരണം?

ചുരുക്കം : അല്പാന് അഹങ്കാരം കിട്ടിയാല്‍ ഇങ്ങനേയും ഒരു പോസ്റ്റിടും.

(ഇതു എന്റെ അസൂയ ഒന്നുമല്ല കേട്ടോ, വിശാലമായി ചിന്തിക്കുന്ന ഒരു മനസില്‍ നിന്നും ഉയരുന്ന ബഹിര്‍സ്പുരണങ്ങളുടെ നി‌മ്നോന്നതങ്ങളില്‍ പുളകം കൊള്ളുന്ന ചില അന്തരാളങ്ങള്‍. അത്രേയുള്ളു!)
Blogger Kumar Neelakandan © (Kumar NM), at Mon Sep 18, 01:34:00 PM GMT+5:30  
-------------------------------------------------------------
അവരുടെ കസ്റ്റമേഴ്സ് ഡീലിങ്ങ് അറിയത്തത് കൊണ്ടാവില്ല. ശ്രീജിത്തല്ലേ എന്ന് കരുതിയാവും. നീ ക്ഷമി... ശ്രീ. എന്നാലും ഒറ്റയടിക്ക് പതിനായിരം കുറക്കാനുള്ള ധൈര്യം സമ്മതിച്ചു.

ഓ.ടോ :
കുമാര്‍ജീ മണ്ടന് അഹങ്കാരം കിട്ടിയാല്‍ ഇങ്ങിനെ പോസ്റ്റിടുമോ... ?, പിന്നെ അവസാന ലൈന്‍ മനസ്സിലാവന്‍ ഇത്തിരി സമയമെടുത്തു. ലെഞ്ച് കഴിഞ്ഞിട്ടില്ല. അത് കൊണ്ടായിരിക്കും അല്ലേ..
Blogger Rasheed Chalil, at Mon Sep 18, 01:45:00 PM GMT+5:30  
-------------------------------------------------------------
മോനേ ശ്രീജീ,
ആ കോണ്‍ഫിഗറേഷനൊക്കെ ഒള്ളതാണോഡേയ്? അതോ രാവിലെ പത്രത്തില്‍ കണ്ട ഒരു മുട്ടന്‍ സാധനത്തിന്റേത് പകര്‍ത്തിയതോ?

എന്തായാലും ആ ‘ഹോം ഡെലിവറി’ എനിക്കങ്ങ് ഇഷ്ടപ്പെട്ടു.ഇനി ഓരാഴ്ച കഴിയുന്നത് വരെ കമ്പ്യൂട്ടറിനെ ഒന്ന് നിരീക്ഷിക്കുന്നതാണ് നല്ലത്.ശനി ദശയാണ് കണ്ടിടത്തോളം. ഗ്യാരണ്ടിയും വാറന്റിയുമൊക്കെ ‘ഹോം ഡെലിവറി’ ചെയ്യുമായിരിക്കും അല്ലേ? :-))
Blogger Unknown, at Mon Sep 18, 02:02:00 PM GMT+5:30  
-------------------------------------------------------------
#കുമാരേട്ടാ,
ആരോപണം ഞാന്‍ നിഷേധിക്കുന്നു. വില ശരിക്കുള്ളത് തന്നെയാണ് ഞാന്‍ മെസ്സേജ് അയച്ചത്. അതിപ്പോഴും എന്റെ മൊബൈലില്‍ കിടപ്പുണ്ട്. പക്ഷെ തെളിവിനായി, ഞാനതെങ്ങിനെ ബ്ലൂലോകകോടതിയില്‍ ഹാജരാക്കും :(

കമ്പ്യൂട്ടര്‍ ഇപ്പോള്‍ ഓണാകും, ഒരു പുതിയ പ്രപഞ്ചം എന്റെ മുന്നില്‍ തെളിയും എന്നൊക്കെ വിചാരിച്ച്,കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് പറ്റിയ മണ്ടത്തരത്തിനേക്കാളും, ഈ ചതി ചെയ്ത ആ വില്‍പ്പനക്കാരോടുള്ള അമര്‍ഷം ആണ് എനിക്ക് മനസ്സില്‍ വന്നത്. അതാണ് മണ്ടത്തരത്തില്‍ പോസ്റ്റ് ഇടാതെ ഇവിടെ ഇട്ടത്. ആ ഉത്ഘാടനത്തിന്റെ വീഡിയോ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. പക്ഷെ അത് ഞാന്‍ പകര്‍ത്തിയതാണ് എന്നതിനാലും, അതെന്റെ മൊബൈലില്‍ ആണ് പകര്‍ത്തിയതെന്നതിനാലും അത്ര പതിഞ്ഞില്ല. എന്നാലും അത് മണ്ടത്തരത്തില്‍ ഇടാന്‍ ചിലപ്പോള്‍ ഈ അല്‍പ്പന്‍ മുതിര്‍ന്നേക്കും. സഹകരിക്കുക.

#ഇത്തിരിവട്ടമേ,
ഒറ്റയടിക്ക് വില പതിനായിരം കുറയ്ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാന്‍. പക്ഷെ വില ഞാന്‍ പറഞ്ഞത് തന്നെ. മണ്ടത്തങ്ങളില്‍ നുണക്കഥകള്‍ എഴുതാറുണ്ട് (ആരോടും പറയണ്ട), പക്ഷെ ഇത് നുണയല്ല.

#ദില്‍ബാസുരാ,
കോണ്‍ഫിഗുറേഷന്‍ ഉള്ളത് തന്നെ. ഭാവിയിലെ ഉപയോഗം കൂടി മുന്നില്‍ കണ്ടുകൊണ്ട് വാങ്ങിയതാണ്. വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ വിസ്‌ത യും പിന്നെ വിഷ്വല്‍‍ സ്റ്റുഡിയോ 2005 ഉം ഒക്കെ ഓടണമെങ്കില്‍ ഇത്രയൊന്നും പോര മോനേ. മൈക്രോസോഫ്റ്റ് എന്നെ പാപ്പരാക്കും. അയ്യോ! അവരെ കുറ്റം പറയാന്‍ പാടില്ല, അവരല്ലേ എന്റെ ചോറ്.
Blogger Sreejith K., at Mon Sep 18, 02:30:00 PM GMT+5:30  
-------------------------------------------------------------
കോണ്‍ഫിഗ്രേഷന്‍ വിശദമായി എഴുതിയതു നന്നയി. ദുബൈയില്‍ നിന്നു എനിക്കും ഒന്ന്‌ വാങ്ങാനിരിക്കുകയായിരുന്നു.
Blogger കരീം മാഷ്‌, at Mon Sep 18, 03:32:00 PM GMT+5:30  
-------------------------------------------------------------
Intel Pentium Dual-Core Processor 2.66 GHz


പ്രോസ്സര്‍ Dual-Core തന്നെയാണോ. എനിക്ക്‌ സംശയം ഉണ്ട്‌. പ്രോസ്സര്‍ Intel Pentium IV Processor 2.66 GHz ആവാനാണ് സാധ്യത. Dual-Core പ്രോസ്സര്‍ ഇപ്പോള്‍ ഇപ്പോള്‍ ഈ വിലക്ക്‌ കിട്ടാന്‍ സാധ്യത ഇല്ല. മാത്രമല്ല Dual-Coreil, 2.66 GHz എന്ന clock speed ല്‍ എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക്‌. എനിക്ക്‌ അങ്ങട്ട്‌ വിശ്വസിക്കാന്‍ വയ്യ. ഒന്ന്‌ കൂടി ചെക്ക്‌ ചെയ്യാമോ.
Blogger Shiju, at Mon Sep 18, 03:49:00 PM GMT+5:30  
-------------------------------------------------------------
വെരി ഗുഡ്.
അപ്പൊ ഇനി ബാംഗ്ലൂരിലും ബൂലോഗത്തിന് ഒരു സെര്‍വ്വര്‍ ആയല്ലൊ!!
അപ്പോ തൊടങ്ങ് ശ്രീജി....:-)
Blogger അരവിന്ദ് :: aravind, at Mon Sep 18, 03:59:00 PM GMT+5:30  
-------------------------------------------------------------
നാലഞ്ച് വലിയ കാര്‍ട്ടനുകള്‍ എന്റെ മുന്നില്‍ കൊണ്ടുവച്ച് “ദാ, നിങ്ങളുടെ കമ്പ്യൂട്ടര്‍” എന്ന് പറഞ്ഞു...കൊള്ളാം.
Blogger Peelikkutty!!!!!, at Mon Sep 18, 04:05:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ പൊല്ലാപ്പായല്ലോ, ഏതോ സുഹൃത്തിന്റെ പീസിയുടെ ഫോട്ടോയും എടുത്ത് പത്രത്തില്‍ നിന്ന് അവിടുന്നും ഇവിടുന്നും കോണ്‍ഫിഗറേഷനും പൊക്കി പോസ്റ്റിടുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഷിജുനെപ്പോലെ ആരെങ്കിലും ഇതു കണ്ടു പിടിക്കുമെന്ന്. ഇത് കൂട്ടുകാരന്റെ തന്നെ എന്നു ഞാനുറപ്പിച്ചത് അത്രക്ക് വൃത്തിയായി കിടക്കുന്ന ഒരു മൂല ശ്രീജിയുടെ വീട്ടില്‍ കാണാന്‍ ചാന്‍സ് ഇല്ല എന്നതു കൊണ്ടു കൂടിയാണ്...

കുമാറേട്ടാ, എന്റടുത്ത് ശ്രീജി പറഞ്ഞിരുന്നത് ലാപ്പ്ടോപ്പ് എടുക്കുന്നു എന്നാണ് ;))
Blogger Adithyan, at Mon Sep 18, 04:09:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ
ഞാന് ഒരു സിസ്റ്റം വാങ്ങ്ക്കാന് ഉദ്ദേശിക്കുന്നു. കോണ്ഫിഗ്രേഷന് ഇതാണ്.
1. Processor: AMD Athlon (64 bit) 3000+
2. Mother board: Gigabyte GA K8 N51PVMT-9
3. Monitor: 17” Samsumg (CRT)
4. DVD Writer : Liteon)
5. RAM: Transcend 512 MB DDRII
6. Hard Disk: Seagate 160 GB HDD
7. Intex 2.1 Speaker - 2000W
8. Keboard, mouse, case etc.

ഇതെല്ലാം കൂടി 22,000 ത്തിന് ലാഭമാണോ. ഇതാണ് ഇവിടുത്തെ കമ്പ്യൂട്ടര് ഷോപ്പില് ഇന്ന്ന് കിട്ടിയ ലേറ്റേസ്റ്റ് വിലനിലവാരം
ഈ കോണ്ഫിഗ്രേഷന് നമ്മുടെ വിസ്റ്റയെ താങ്ങാന് പറ്റുമോ?
Blogger Shiju, at Mon Sep 18, 04:23:00 PM GMT+5:30  
-------------------------------------------------------------
സത്യത്തില്‍ സംഭവിച്ചത്;
(ആ കടക്കാരന്‍ പറഞ്ഞത്)

ഒരു പാവത്തിനെ പറ്റിച്ച് ലാഭത്തില്‍ കം‍മ്പ്യൂട്ടര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് കുറച്ച് കാശ് പോക്കറ്റിലൊതുങ്ങും എന്നും കരുതിയാണ് ശ്രീജിത്തവിടെ ചെന്നത്. എന്നാല്‍ സാധാരണ സംഭവിക്കുന്നതു പോലെ തന്നെ അതും ഒരു മണ്ടത്തരമായിപ്പോയി!
ലാഭോം കിട്ടീലാ, കയ്യീന്ന് കാശും പോയി,
അവസാനം “യാത്രാക്കൂലിക്ക് അന്‍പത് രൂപ കടവും വാങ്ങിയാണ് നമ്മുടെ ശ്രീജിത്ത് അവിടെ നിന്നും മടങ്ങിയത്!

(ശ്രീജിത്തേ നിന്നെ ആ ചേട്ടന്‍ അന്വേഷിച്ച് നടക്കുന്നുണ്ട്!!)
Blogger sreeni sreedharan, at Mon Sep 18, 04:30:00 PM GMT+5:30  
-------------------------------------------------------------
ഷിജൂ,

ആ കടയിലുള്ളവര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇപ്പോള്‍ ഡ്വര്‍ കോര്‍ അല്ലാത്ത പ്രോസ്സസ്സേര്‍സ് ഇറങ്ങുന്നില്ല. ഞാന്‍ പറഞ്ഞ സാധനത്തെക്കുറിച്ച് ഇന്റെലിന്റെ സൈറ്റില്‍ ഉണ്ടല്ലോ.

അത്‌ലോണ്‍ പ്രോസ്സസ്സറിനെക്കുറിച്ച് എനിക്ക് വലിയ തിട്ടം പോര. വില കൃത്യമായി അറിയണമെങ്കില്‍ ഈ സൈറ്റില്‍ നോക്കിയാല്‍ മതിയാകും. Build your PC എന്ന ലിങ്കില്‍ നോക്കിയാല്‍ ഇതേ കോണ്‍ഫിഗുറേഷനു എന്ത് വില ഉണ്ടെന്നും, മറ്റ് കോണ്‍ഫിഗുറേഷന്‍ എങ്ങിനെ മെച്ചപ്പെടുത്താം എന്നും ഒക്കെ അറിയാം.

http://computerwarehousepricelist.com/

#ആദീ,
ലാപ്പ്‌ടോപ്പ് വാങ്ങി എന്ന് പറഞ്ഞ് ഹോം പി.സി-യുടെ പടം ഇടാന്‍ എനിക്ക് ഓളമാണോ? തിരിച്ചായിരുന്നെങ്കില്‍ നല്ലൊരു ആരോപണമായിരുന്നു. എന്നാലും നല്ല ശ്രമം. അടുത്ത ശ്രമത്തില്‍ കുറച്ച് കൊള്ളാവുന്ന ആരോപണം ഉന്നയിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ;)

#അരവിന്ദ്,
ഈ കോണ്‍ഫിഗുറേഷന്‍ വച്ച് തനിമലയാളം ഓടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഇതു വരെ ആലോചിച്ചില്ല. ഇതു വച്ച് അങ്ങിനെ ചെയ്യാന്‍ പറ്റും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? പഠനം വല്ലതും ... അയ്യോ! സോറി, ഞാന്‍ ഒരുനിമിഷം വക്കാരിയാണെന്നു വിചാരിച്ചു. (വക്കാരീ, മാപ്പ്.)
Blogger Sreejith K., at Mon Sep 18, 04:39:00 PM GMT+5:30  
-------------------------------------------------------------
സാരമില്ല ശ്രീജിത്തേ, ഒന്നുഴിഞ്ഞാല്‍ ശരിയാകാവുന്നതേ ഉള്ളൂ. ഉഴിയാനുള്ള പരിപാടികള്‍ ഞാന്‍ തന്നെ ഏര്‍പ്പെടുത്തി തരാം. ഒന്നിരുന്നു തന്നാല്‍ മാത്രം മതി. ഇപ്പം ശരിയാക്കിത്തരാം :)

ആ ഫോട്ടോ പ്രകാരമാണെങ്കില്‍ പബ്ബുകളിലെ കൌണ്ടറുകളില്‍ ഇട്ടിരിക്കുന്നതുപോലത്തെ പൊക്കമുള്ള സ്റ്റൂള്‍ വേണമെന്ന് തോന്നുന്നു, കീബോഡൊന്നു കണ്ടുപിടിക്കാന്‍. അതും പോരാഞ്ഞ് ആ സ്റ്റൂളില്‍ ഒന്ന് കയറിപ്പറ്റാന്‍ ഒരു കോവണിയും.
Blogger myexperimentsandme, at Mon Sep 18, 04:44:00 PM GMT+5:30  
-------------------------------------------------------------
ഷിജ്വോ, 1GB റാം ആണ് റെക്കമന്‍ഡഡ്, പിന്നെ നല്ലൊരു ഗ്രാഫിക് പ്രോസസറും വേണം - മിനിമം 128MB. 512 റാമിലും, 2ജിബി പെന്റിയം ഫോറിലും nVidia -ടെ 128MB ഉള്ള ഒരു ഗ്രാഫിക്സ് പ്രോസസറിലും കൂടി വിസ്റ്റ ഇമ്മാതിരി കസര്‍ത്തൊക്കെ കാണിക്കുന്നുണ്ടു്. എക്സ്.പിയേക്കാള്‍ ഫാസ്റ്റും റെസ്‌പോണ്‍സീവും ആയിത്തോന്നി വിസ്റ്റ ആര്‍.സി.1
Blogger രാജ്, at Mon Sep 18, 04:45:00 PM GMT+5:30  
-------------------------------------------------------------
വക്കാരി ഇതൊന്നും കാണുന്നില്ലേ...
സത്യം പറഞ്ഞാല്‍ മറുപടി വായിച്ചിട്ട് ഇതെന്താ വക്കാരി മറുപടി പറയുന്നത് എന്ന് വിചാരിച്ചുപോയി.
ഹോ..ഈ ശ്രീജിത്തിന്റെ ഒരോരോ അക്കങ്ങള്‍ ..മിമിക്സ് പരേഡ് നടത്തീട്ടുണ്ടോ?

അല്ല, തനി തന്നെ വേണംന്നില്ല, ഒരു ബ്ലോഗ് പോര്‍ട്ടല്‍ തുടങ്ങിക്കൂടെ?
നല്ല രീതിയില്‍ പോയാല്‍ (പോവും) സൈറ്റ് ഞാന്‍ വന്ന് മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ അക്വിസിഷന്‍ നടത്താം ന്നേ :-)
Blogger അരവിന്ദ് :: aravind, at Mon Sep 18, 04:49:00 PM GMT+5:30  
-------------------------------------------------------------
ഒരു സംശയം! വെറുതേ ബ്ലോഗ് ചെയ്യാന്‍ എന്തിനാ ഇത്രയും കോണ്‍ഫിഗറേഷന്‍?
Blogger Kumar Neelakandan © (Kumar NM), at Mon Sep 18, 05:07:00 PM GMT+5:30  
-------------------------------------------------------------
#വക്കാരീ,
ഫോട്ടോയുടെ ചുവട്ടില്‍ “Not to scale” എന്നെഴുതാന്‍ വിട്ടുപോയതാണ്. നാട്ടില്‍ കിട്ടുന്ന ഒരു സാധാരണ ടേബിളിന്റെ പൊക്കമേ ഉള്ളൂ ഇതിനും. ഫോട്ടോ എടുത്തത് ഒരുപാട് താഴെ നിന്നാണ്. താഴെയുള്ള സാധനങ്ങള്‍ പതിയാനായി ചെയ്തതാ. എന്നിട്ടും അതൊന്നും പതിഞ്ഞില്ലല്ലോ എന്ന് ചോദിക്കരുത്. കമ്പ്യൂട്ടറെ പുതുതുള്ളൂ, ക്യാമറ പഴയതാണ് ;) ഉഴിച്ചില്‍ എന്റെ കഴുത്തിനാണോ ചെയ്യേണ്ടത്? അയ്യോ!

#പെരിങ്ങോടാ,
സ്ക്രീന്‍ ഷോട്ടിനു നന്ദി. കൊള്ളാമല്ലോ വിസ്‌ത.

#അരവിന്ദാ,
അടുത്തകാലത്ത് പുതുതായി പലതും ഞാന്‍ ചെയ്തു. ഫോട്ടോ എടുപ്പ് തുടങ്ങി, പാട്ട് പാടി, ആനകളെക്കുറിച്ച് അന്വേഷണം തുടങ്ങി, അങ്ങിനെ പലതും. ഒരു പോര്‍ട്ടല്‍ കൂടി തുടങ്ങാണോ? ആഗ്രഹമുണ്ട്, സത്യമായിട്ടും. നടപ്പിലാകുമോ എന്ന് നോക്കട്ടെ.

#കുമാര്‍ ‌(സി)
പുതിയ കമ്പ്യൂട്ടര്‍ കിട്ടിയ സ്ഥിതിക്ക് ഇനി ഞാനെഴുതിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ബ്ലോഗില്‍ ഇടാമല്ലോ. അങ്ങിനെ പല ഉദ്ദേശങ്ങളും ഉണ്ട് പുതിയ കമ്പ്യൂട്ടര്‍ കൊണ്ട്. കാത്തിരുന്നു കാണുക. എല്ലാം പറയാന്‍ പറ്റില്ല ഇപ്പോള്‍.
Blogger Sreejith K., at Mon Sep 18, 05:54:00 PM GMT+5:30  
-------------------------------------------------------------
LG 16X DVD Writer

നാലുകെട്ടും തോണിയുമൊക്കെ വിട്ടിട്ടു ഡിവിഡിയും എഴുതാന്‍ തുടങ്ങിയോ?
Blogger ഉമേഷ്::Umesh, at Mon Sep 18, 06:29:00 PM GMT+5:30  
-------------------------------------------------------------
എന്നോട്‌ പറയാമായിരുന്നില്ലേ.. ഞാന്‍ നിങ്ങള്‍ക്ക്‌ ഈ വിലയ്ക്ക്‌ നല്ല ഒരു അടിപൊളി Branded System ( lenovo or HP.) വാങ്ങിച്ച്‌ തരുമായിരുന്നല്ലോ
Blogger Promod P P, at Mon Sep 18, 08:55:00 PM GMT+5:30  
-------------------------------------------------------------
#ഉമേഷേട്ടാ,
ഈ പ്രശ്നം കാരണാമാണ് എല്‍ജിച്ചേച്ചി, ഇഞ്ചിച്ചേച്ചി എന്ന് പേരുമാറ്റിയത്. എല്‍ജിച്ചേച്ചീ, കണ്ടില്ലേ, പേരുമാറ്റിയിട്ടും ഒരു ഗുണവുമില്ല :)

#പല്ലീ,
നന്ദി

#തഥാഗതാ,
നേരത്തേ അറിഞ്ഞില്ല. നല്ല ഒരു ഓഫര്‍ മിസ്സായി. ഇനി എന്നെങ്കിലും ഞാന്‍ മടിപ്പുറം(laptop) വാങ്ങുകയണെങ്കില്‍ ഞാന്‍ ബന്ധപ്പെടാം കേട്ടോ.

*ചിലര്‍ ഇതിന്റെ വിലയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതിനല്‍ ഞാന്‍ വില ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. അല്ലറ ചില്ലറ സാധനങ്ങളായ കാബിനറ്റ്, കീബോര്‍ഡ്, മൌസ് തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
Blogger Sreejith K., at Mon Sep 18, 10:58:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്, ഈ പോസ്റ്റില്‍ രണ്ട് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടു :

ഒന്ന് : “അത് കഴിഞ്ഞ വര്‍ഷമായിരുന്നോ, ഇതേ വര്‍ഷം തന്നെയായിരുന്നോ എന്ന് കറക്റ്റായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല“

രണ്ട് “ “അപ്പോള്‍ ബാംഗ്ലൂരില്‍ എവിടേയും സൌജന്യ ഡെലിവറി എന്ന് പറഞ്ഞതോ?”

അദ്ദേഹം സ്വന്തം പര്‍സ് എടുത്ത് ഒരന്‍പത് രൂപ എനിക്ക് തന്നു. “ഇവിടുന്ന് ഓട്ടോ പിടിച്ച് പോകേണ്ട ദൂരമല്ലേയുള്ളൂ, ഇതാ അന്‍പത് രൂപ; ഓട്ടോക്കാശ്”


===
ഒരു ഡൌട്ട് ചോദിയ്ക്കട്ടേ. ഇതേ കോണ്‍ഫിഗുറേഷനുള്ള ഒരു മടിപ്പുറം വാങ്ങാന്‍ എന്തു ചിലവാകും,

അല്ലെങ്കില്‍,

മിനിമം എന്തു വിലയ്ക്ക് ഒരു ലാപ്ടോപ് നാട്ടില്‍ കിട്ടും ?

വാങ്ങാനൊന്നുമല്ല, വെറുതെ വിലയൊന്നറിയാനാ...

ഒരു ആവറേജ് കോണ്‍ഫിഗറേഷന്‍ കമ്പ്യൂട്ടര് ‍കഴിഞ്ഞ കൊല്ലം നാട്ടില്‍ വാങ്ങി വച്ചിട്ട് മിക്കവാറും അത് കേടാ‍ണത്രേ. ഇപ്പഴാണെങ്കില്‍ അതിന് ഉപയോഗവുമില്ലാ :( -സൊലീറ്റ നാട്ടില്‍ ആയിരുന്നപ്പോള്‍ അവളെ വെബ്ക്യാമിലൂടെ കാണാന്‍ വേണ്ടി മേടിച്ചതാണ്.

സോറി, ഓഫായി.
Blogger ദിവാസ്വപ്നം, at Tue Sep 19, 03:06:00 AM GMT+5:30  
-------------------------------------------------------------
കൊണ്‍‌ഗ്രാറ്റുലേഷന്‍സ് ശ്രീജി!

നിരീക്ഷണങ്ങള്‍:
- 3.4 ഗി.ഹെ (2 എംബി എല്‍2 ‘കാശ്’) പോലും സിംഗിള്‍ കോര്‍ ഇവിടൊക്കെ വരുന്നുണ്ട്.
- ഹാ.ഡി. സാടായാണോ?
- റ്റിയെഫ്റ്റി സ്ക്രീനാക്കാമായിരുന്നു. (ഫ്രീ അപ്ഗ്രേഡ് ഉണ്ടോന്ന് വിളിച്ച് ചോദീര് ;)
- തനിമലയാളം മിറര്‍ ആ അഞ്ചു വയസുകാരനില്‍ ഓടിച്ചാല്‍ മതി. മിററിന് ലിനക്സ് തന്നെ ആവണം.
- വിസ്റ്റ മര്യാദയ്ക്ക് ഉപയോഗിച്ചു തുടങ്ങണമെങ്കില്‍ അതിനും ഒരു എസ്പി2 വരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. ;) ദാ ഇവിടെയൊക്കെ തല്ലു നടക്കുന്നുണ്ട്.
Blogger aneel kumar, at Tue Sep 19, 01:59:00 PM GMT+5:30  
-------------------------------------------------------------
...
അതോ ഇനി വിസ്റ്റയ്ക്ക് എസ്പിയൊന്നും വേണ്ടേന്താറി :)
Blogger aneel kumar, at Tue Sep 19, 02:00:00 PM GMT+5:30  
-------------------------------------------------------------

Add a comment