ലൊട്ടുലൊടുക്ക്

Sunday, April 29, 2007

പോസ്റ്റര്‍: സാന്ത



ഈയ്യടുത്ത് റിലീസായ ഒരു കന്നഡ ചിത്രത്തിന്റെ പോസ്റ്റര്‍. സിനിമയുടെ പേര്‍ സാന്ത. നായകന്‍ ശിവരാജ് കുമാര്‍.

കന്നഡ പടങ്ങള്‍ക്ക്, നായകന്‍ വടിവാള്‍ ഏന്തണമെന്ന് നിബന്ധമാണുപോലും. അത് നായികയുമായുള്ള പ്രേമരംഗമായാലും ശരി.

പണ്ട് മലയാളത്തിലുണ്ടായിരുന്ന ഒരു ഹിറ്റ് ഫോര്‍മുലയായിരുന്നു മമ്മൂട്ടി-കുട്ടി-പെട്ടി. അതായത് മമ്മൂട്ടിയും ബേബി ശാലിനിയും പിന്നെ മമ്മൂട്ടിയുടെ കയ്യില്‍ എപ്പോഴും ഒരു പെട്ടിയും ഉണ്ടെങ്കില്‍ പടം കിറ്റ്. അതുപോലൊന്നാണ് കന്നഡയില്‍ ഇപ്പോള്‍ ഹിറ്റ് കോമ്പിനേഷനായി വിശ്വസിക്കപ്പെടുന്നത്. രാജ്കുമാര്‍ സന്തതികള്‍-വടിവാള്‍ എന്നതാണത്രേ അത്.

Labels:

posted by Sreejith K. at 11:37 PM | link | 26 comments