ലൊട്ടുലൊടുക്ക്

Wednesday, May 16, 2007

കള്ളമണല്‍എറണാകുളം സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്നെടുത്ത ചിത്രം. ചിത്രത്തില്‍ കാണുന്നത് അനധികൃതമായി കടത്തിക്കൊണ്ട് പോകുകയായിരുന്ന മണല്‍, പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത്.

ഒരു ലോഡ് മണലിന് 4000 മുതല്‍ 8000 രൂപ വില വരെ മണല്‍ മാഫിയകള്‍ ഈടാക്കുന്നുണ്ട് ഇപ്പോള്‍. നൂറുകണക്കിന് ലോറികളില്‍ നിന്ന് ചൊരിഞ്ഞ ഈ മണല്‍ക്കൂനകളുടെ മതിപ്പ് എത്രയെന്ന് അപ്പോള്‍ ഊഹിക്കാം. എറണാകുളത്തും പരിസരപ്രദേശത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ക്ഷാമം ഉണ്ടാകുമ്പോഴും ഈ മണല്‍ ഇങ്ങനെ കാറ്റും മഴയുമേറ്റ് കിടന്ന് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നു.

ഭാരതപ്പുഴയില്‍പ്പോലും കാണില്ല ഇത്രയും മണല്‍ ഇന്ന്. സിവില്‍ സ്റ്റേഷന്‍ പരിസരം മണല്‍ കൊണ്ട് നിറഞ്ഞ് ഒരു പുഴയോരം പോലെ തോന്നിക്കാന്‍ അധിക താമസം ഉണ്ടാകില്ലെന്ന് കരുതാം. പാവം പുഴ.

Labels:

posted by Sreejith K at 12:05 AM

14 Comments:

സാധാരണ ഫൈന്‍ ഈടാക്കി വിട്ടുകൊടുക്കാറണല്ലൊ പതിവ്... ഇവിടെന്തു പറ്റി... തിരിച്ചു പുഴയിലീക്കിടുമോ???
Blogger KANNURAN - കണ്ണൂരാന്‍, at Wed May 16, 08:39:00 AM GMT+5:30  
-------------------------------------------------------------
റസീപ്റ്റ് ഇല്ലാത്ത ഫൈന്‍ കൊടുക്കാത്തത് കൊണ്ടാവും ഇങ്ങിനെ കൂട്ടിയിരിക്കുന്നത്.
Blogger ഇത്തിരിവെട്ടം|Ithiri, at Wed May 16, 09:05:00 AM GMT+5:30  
-------------------------------------------------------------
പാവം പുഴ
Blogger ആഷ | Asha, at Wed May 16, 10:16:00 AM GMT+5:30  
-------------------------------------------------------------
ചാത്തനേറ്::

ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്!!!!!!!

നിനക്കു കൈക്കും കാലിനും ഒന്നും കുഴപ്പമില്ലാതെ കടലുകടക്കാന്‍ ആഗ്രഹമില്ലേ!!!!
Blogger കുട്ടിച്ചാത്തന്‍, at Wed May 16, 10:21:00 AM GMT+5:30  
-------------------------------------------------------------
കൊള്ളാം.
മണലു കാണാന്‍ നല്ല ഭംഗി. അതിലൂടെ ഓടി നടക്കാന്‍ തോന്നുന്നു. :)

-സുല്‍
Blogger Sul | സുല്‍, at Wed May 16, 10:43:00 AM GMT+5:30  
-------------------------------------------------------------
എന്റെ ശ്രീ,
കുട്ടിച്ചാത്തന്‍ പറഞ്ഞതു കേട്ട് നാളെ ക്യാമറയുമെടുത്ത് പുഴയില്‍ മാഫിയ മണല്‍ വാരുന്ന ഫോട്ടോയെങ്ങാനും എടുത്തേയ്ക്കരുതേ.
ഈ മണല്‍ മാഫിയ...മണല്‍ മാഫിയ എന്നു കേട്ടിട്ടുണ്ടോ??.

(സെപ്തംബറില് ‍നമുക്ക് ബാന്ഗ്ല്ലൂരില്‍ കാണേണ്ടതാണ്!)
Blogger നന്ദു, at Wed May 16, 11:23:00 AM GMT+5:30  
-------------------------------------------------------------
കള്ളമണല്‍ പിടിച്ചതാണോ കുറ്റം?നിയമത്തിന്റെ ഊരാകുടുക്കുകള്‍ ആര്‍ക്കാ അറിയാത്തത്?നിയമകുരുക്കില്‍ പെട്ട് എത്ര വാഹനങ്ങള്‍ തുരുമ്പെടുക്കുന്നുണ്ട്.നിരപരാധികളായ എത്ര മനുഷ്യര്‍ വിചാരണ പോലും നടക്കാതെ വര്‍ഷങ്ങളായി ജയില്‍ വാസമനുഭവിക്കുന്നു...
നാടു നിറഞ്ഞു നില്‍ക്കുന്ന അഴിമതിയുടെ ഭാഗം മാത്രമാണ് കള്ളമണലും.നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ.
Blogger വിഷ്ണു പ്രസാദ്, at Wed May 16, 11:23:00 AM GMT+5:30  
-------------------------------------------------------------
ക്ലാസിക്‌ ഏന്റ്‌ ഹോട്ട്‌.
ശ്രീജിത്തിന്റെ തലക്ക്‌ വിലയിടുന്നു....................
ക്വൊട്ടേഷന്‍ കാരെ സൂക്ഷിക്കു.
ഡിങ്കാ, ഉണ്ണിക്കുട്ടാ സെഡ്‌ കേറ്റഗറിയില്‍ ശ്രീജിത്തിനേയും പോട്‌.
Blogger ഗന്ധര്‍വ്വന്‍, at Wed May 16, 11:31:00 AM GMT+5:30  
-------------------------------------------------------------
അപ്പോ ഇങ്ങനെ പിടിച്ചെടുക്കുന്ന മണലെല്ലാം എന്താണു ശെരിക്കും ചെയ്യേണ്ടതെന്നു ആര്‍ക്കെങ്കിലും അറിയമോ..സംശയമാ..

ശ്രീജിത്തേ നീ വിചാരിക്കുന്നതു പോലെ അല്ല കയ്യും കാലുമൊന്നുമില്ലാതെ നമ്മളെ കാണാന്‍ ഇപ്പോഴുള്ളതിനേക്കാള്‍ വൃത്തികേടായിരിക്കും ..
Blogger ഉണ്ണിക്കുട്ടന്‍, at Wed May 16, 11:50:00 AM GMT+5:30  
-------------------------------------------------------------
പുഴയൊഴുകും വഴി
മാറി വരും ഗതി
ഇനിയുമതുണ്ടാ-
മൊരുകാലം..

ഈശ്വരോ രക്ഷതു..
Blogger ചന്ദ്രകാന്തം, at Wed May 16, 01:11:00 PM GMT+5:30  
-------------------------------------------------------------
ഇത് കൊണ്ട് ഒക്കെ അനുഭവിക്കണ പാവം പുഴകളെ ഇവിടെ കാണാം

എല്ലാരും ചേര്‍ന്ന് ഒരു ചാവ് പാട്ട് പാട്
Blogger Dinkan-ഡിങ്കന്‍, at Wed May 16, 03:50:00 PM GMT+5:30  
-------------------------------------------------------------
മണലിനു പകരം ക്വാറിസാന്‍ഡ് ഉപയോഗിക്കുന്നതിനു ജനങ്ങളെ ബോധവല്‍ക്കരിക്കണം, അതാണ് അത്യുത്തമം എന്നു ഘോരഘോരം എഴുതിയ ഞാന്‍ അടുത്തയിടെ പണിത വീടിന്റെ വാര്‍പ്പിന് ഉപയോഗിച്ചത് ക്വാറി സാന്‍ഡ് ആയിരുന്നു. മാതൃകാപരമായ ആ നീക്കത്തിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 30നു കയറിത്താമസവും (ഹൗസ് വാമിങ്)കഴി‍ഞ്ഞു. ഇപ്പോള്‍തന്നെ വീടു വളരെ മനോഹരമായി ചോരാന്‍ തുടങ്ങി.

മണലിനു തുല്യം മണല്‍ മാത്രം എന്നു മാത്രം കരുതുക. സലാം!!!
Blogger സുനീഷ് തോമസ് / SUNISH THOMAS, at Thu May 17, 01:14:00 AM GMT+5:30  
-------------------------------------------------------------
പെരിയാറിന്റെ ഒരു കൈവഴി മഞ്ഞുമ്മലിനെ ചുട്ടി ഒഴുക്കുന്നുണ്ട്‌.ആ പുഴയോട്‌ ചേര്‍ന്ന് മഞ്ഞുമ്മല്‍ പള്ളിക്ക്‌ കുറച്ച്‌ സ്ഥലമുണ്ട്‌.ഒരു 15 സെന്റ്‌ വരും.കുറച്ച്‌ ദിവസം മുന്‍പ്‌ പള്ളി അധികാരികള്‍ പറമ്പില്‍ തേങ്ങയിടീക്കാന്‍ വന്നപ്പോള്‍ ....
അഞ്ചാറു തെങ്ങ്‌ പുഴയുടെ നടുക്ക്‌ നില്‍ക്കുന്നു.......

എന്താ സംഭവം....
പുഴയില്‍ മണല്‍ കുറഞ്ഞപ്പോള്‍.....
കരയും ഇടിച്ചെടുക്കാന്‍ തുടങ്ങി......
എളുപ്പത്തിനു പള്ളിക്കാരുടെ സ്ഥലവും...
അവര്‍ വല്ലപ്പോഴുമേ അങ്ങോട്ട്‌ വരുകയുള്ളൂ.....

ഇപ്പോള്‍......
പതിഞ്ച്‌ സെന്റ്‌ ആധാരത്തിലും..
പത്ത്‌ സെന്റ്‌ ഭൂമിയിലും.
അല്ലേലും കര്‍ത്താവിനെന്തിനാ ഭൂമി.....
അങ്ങേരേ ഇ സൈസ്‌ ഐറ്റംസ്‌ ആകാശത്തിലും മണ്ണിലും അല്ലാത്ത വിധത്തിലല്ലേ തറച്ചത്‌....
Blogger sandoz, at Thu May 17, 01:19:00 AM GMT+5:30  
-------------------------------------------------------------
സിവില്‍ സ്റ്റേഷനില്‍ പോയപ്പം ഒരു പോസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു!
ഇത് കൊള്ളാം!
Blogger കലേഷിന്റെ, at Fri May 18, 06:15:00 PM GMT+5:30  
-------------------------------------------------------------

Add a comment