ലൊട്ടുലൊടുക്ക്

Wednesday, January 17, 2007

ഹര്‍ത്താല്‍ അപകടം: ...


ഒരു വാര്‍ത്ത. കോപ്പി പേസ്റ്റ് ചെയ്തത് മനോരമയില്‍ നിന്ന്. ലിങ്ക് ഇതാ

***
ഹര്‍ത്താല്‍ അപകടം: അബോധാവസ്ഥയില്‍ കഴിഞ്ഞ നൗഷാദ്‌ മരിച്ചു

പുന്നയൂര്‍ക്കുളം (തൃശൂര്‍): ഹര്‍ത്താല്‍ അനുകൂലികളുടെ ധാര്‍ഷ്ട്യത്തിന്‌ നൗഷാദ്‌ രക്‌തസാക്ഷിയായി. ഡിസംബര്‍ 14ന്‌ ഇടതുസംഘടനകളുടെ പണിമുടക്ക്‌ തുടങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പേറോഡ്‌ തടസപ്പെടുത്തിയതു മൂലമുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ഒരു മാസം അബോധാവസ്ഥയിലായിരുന്ന അണ്ടത്തോട്‌ ചിറ്റയില്‍ നൗഷാദാ(30)ണ്‌ മരിച്ചത്‌. തീവ്രപരിചരണവിഭാഗത്തില്‍ ഒരുമാസം നീണ്ട ചികില്‍സയ്ക്കു ശേഷമാണ്‌ നൗഷാദിന്റെ മരണം.

...
...

പെരുമ്പടപ്പ്‌ പൊലീസ്‌ നരഹത്യയ്ക്കു കേസെടുത്തു. പൊന്നാനി സിഐ പി. വിക്രമനാണ്‌ അന്വേഷണച്ചുമതല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കി. ഭാര്യ റംല. മകള്‍ നസ്‌റിന്‍(മൂന്ന്‌). നൗഷാദിന്റെ മരണത്തില്‍ അ‌നുശോചിച്ച്‌ അണ്ടത്തോട്‌ മേഖലയില്‍ ഉച്ചയ്ക്കു ശേഷം ഹര്‍ത്താല്‍ ആചരിച്ചു. നാട്ടുകാര്‍ ഒരുമണിക്കൂര്‍ റോഡ്‌ ഉപരോധിച്ചു.

****

കൂടുതല്‍ ഒന്നും പറയാനില്ല. തല്‍ക്കാലം ഇന്നത്തെ വാര്‍‍ത്തകള്‍ സമാപിച്ചു. വീണ്ടും കാണും വരെ നന്ദി, നമസ്കാരം.
posted by Sreejith K at 12:32 AM

13 Comments:

ഉച്ചക്ക് ശേഷം നടത്തിയ ഹര്‍ത്താലിലും,റോഡ് ഉപരോധത്തിലും. ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കുപറ്റി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടാവുമൊ ആ‍ാവോ.‍
Anonymous Anonymous, at Wed Jan 17, 01:45:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തിന്റെ ബ്ലോഗ്‌ വായിച്ചു ഈ ഹര്‍ത്താലാണോ ഇത്ര വലിയ കാര്യം എന്നു വിചാരിച്ചു രണ്ടം തവണ വായിച്ചപ്പോഴല്ലെ കാര്യം പിടികിട്ടിയത്‌! കഷ്ടം തന്നെ. ഇതൊരു റിക്കര്‍സീവു ഹര്‍താല്‍ വിളി ആവതിരുന്നാല്‍ മതിയാരുന്നു.
Anonymous Anonymous, at Wed Jan 17, 03:06:00 AM GMT+5:30  
-------------------------------------------------------------
ഉഷ്ണം ഉഷ്ണേന ശാന്തി എന്നമാതിരി വളരെയേറെ ഫലവത്താകുന്ന പ്രതിരോധമുറയാണു് ഹര്‍ത്താലിനെ ഹര്‍ത്താല്‍ കൊണ്ടുപരോധിക്കുക എന്നതു്.
Blogger evuraan, at Wed Jan 17, 03:50:00 AM GMT+5:30  
-------------------------------------------------------------
ഉഷ്ണം ഉഷ്ണേ നഃ ശാന്തികൃഷ്ണ എന്നല്ലേ?

(കഃട് മിമിക്രി).
Blogger വക്കാരിമഷ്‌ടാ, at Wed Jan 17, 04:03:00 AM GMT+5:30  
-------------------------------------------------------------
ഹര്‍ത്താല്‍ ഒരു നല്ല സമരമുറ തന്നെയാണ്.പക്ഷെ അതിനെ ദുരുപയോഗപ്പെടുത്തവരുടെ ഇടയിലാണ് നാം ജീവിക്കുന്നത്.എല്ലാം അങ്ങിനെ തന്നെയല്ല.നല്ലതെന്ന് തോന്നുന്ന എന്തും ഉപയോഗിച്ച് ഉപയോഗിച്ച് ...
പിന്നെ അത് ദുരുപയോഗമാകും.അപ്പോള്‍ ഇതൊക്കെയാണ് ഫലം.
Blogger അനംഗാരി, at Wed Jan 17, 08:55:00 AM GMT+5:30  
-------------------------------------------------------------
മഴപെയ്താലും അത് കൂടിയാലും കുറഞ്ഞാലും പെയ്തില്ലങ്കിലും കാറ്റടിച്ചാലും ചൂട് കുടിയാലും തണുപ്പ് അധികരിച്ചാലും ... അങ്ങനെയങ്ങനെ വഴിമരുന്ന് കച്ചവടക്കാന്‍ വില്‍ക്കുന്ന സര്‍വ്വരോഗ സംഹാരിപോലെ ആയിപ്പോയി ഹര്‍ത്താല്‍...

എന്തിനേയും ദുരുപയോഗപ്പെടുത്തുക എന്നതാണല്ലോ നമ്മുടെ പ്രധാന ഹോബി.
Blogger ഇത്തിരിവെട്ടം|Ithiri, at Wed Jan 17, 09:11:00 AM GMT+5:30  
-------------------------------------------------------------
ഹര്‍ത്താലുകള്‍ ഇനിയും ധാരാളം വരാനിരിക്കുന്നേയുള്ളൂ മാഷെ. ലാവ്‌ലിന്‍ വിവാദം കത്തിക്കയറുമ്പോള്‍ ശ്രദ്ധതിരിക്കാന്‍ മേറ്റ്ന്തെങ്കിലും വേണ്ടെ.നോക്കിക്കോ.

ഹര്‍ത്താലുകള്‍ക്കെതിരെ കോടതിവിധിവന്നെങ്കിലും അതിനെ അട്ടിമറിച്ചില്ലെ? സദ്ദാമിനുവേണ്ടിവരെ ഹര്‍ത്താല്‍ നടത്തിയവരാണ്‌ മലയാളികള്‍.

അണ്ടനും അടകോടനും വേണ്ടി പോലും ഹര്‍ത്താല്‍ നടത്തുന്ന കേരളത്തില്‍ എങ്ങിനെ പുതിയ വ്യവസായങ്ങള്‍ വരും. ടൂറിസ്റ്റുകള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വേറേ.എങ്ങിനെ വിശ്വസിച്ച്‌ 3-4 ദിവസത്തെ പാക്കേജില്‍ അവര്‍ ഇവിടെ വരും?

നമ്മുടെ നാട്ടിലെ ജനങ്ങളെ വെണം പറയാന്‍.
Anonymous Anonymous, at Wed Jan 17, 11:51:00 AM GMT+5:30  
-------------------------------------------------------------
ബന്ദ് എന്ന പഴയ വീഞ്ഞ് തന്നെയല്ലേ അതിനെ കോടതി ജനദ്രോഹകരമാണെന്നു പറഞ്ഞ് നിരോധിച്ചപ്പോള്‍ , ഹര്‍ത്താലെന്ന ലേബലൊട്ടിച്ച പുതിയ കുപ്പിയിലൊഴിച്ചു വെച്ചിരിക്കുന്നത്.

ഇനി ഇതിനെതിരെയും കോടതി എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ക്കു കോടതി തന്നെ ബന്ദാക്കാം. ഒരു പാടു മനുഷ്യാവകാശ സംഘടനകളുണ്ട് നമ്മുടെ നാട്ടില്‍ ,ഇതിനെതിരെ പ്രതികരിച്ചാല്‍ തങ്ങളെയും പിന്തിരിപ്പന്‍‌മാരെന്നും പ്രതിലോമകാരികളെന്നും വിളിച്ചേക്കുമെന്നു പേടിച്ചാവണം അവരും പലപ്പോഴും മൌനം പാലിക്കാന്‍ ശ്രദ്ധിക്കുന്നത്.
Blogger പൊതുവാള്, at Wed Jan 17, 12:12:00 PM GMT+5:30  
-------------------------------------------------------------
ഹര്‍ത്താല്‍ മലയാളിയുടെ ദേശിയൊത്സവമാണ്‌. ചിക്കനും, കുപ്പിയും, വാങ്ങി ,സീരിയലുകണ്ട്‌ ആഘോഷിക്കുന്ന ഹര്‍ത്താല്‍ തുടരുകതന്നെചെയ്യും. സംഘബലമാണ്‌ നീതി,ന്യായം എന്നു കരുതുന്ന സമൂഹത്തിന്റെ ഒരു ശാപമാണ്‌ ഹര്‍ത്താല്‍.
Anonymous Anonymous, at Wed Jan 17, 12:52:00 PM GMT+5:30  
-------------------------------------------------------------
pantu oru sayippu kovalathe thattu katayil kayari chodichu.. one plate harthaal pls...(keralathil fav. enthanu enna chodichappol aro paranjirunnu ithu sayippinodu)


brijviharam.blogspot.com
Anonymous Anonymous, at Wed Jan 17, 03:56:00 PM GMT+5:30  
-------------------------------------------------------------
ഒരുപ്ലേറ്റ്‌ ഹര്‍ത്താലും രണ്ട്‌ ബന്ദും.

തകര്‍ത്തുമഷെ g.manu ഈ കമന്റ്‌.
Anonymous Anonymous, at Wed Jan 17, 05:26:00 PM GMT+5:30  
-------------------------------------------------------------
ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത്...
ഡാ, അവതരണം വളരെ ഇഷ്ടപ്പെട്ടു...
Anonymous Anonymous, at Thu Jan 18, 04:57:00 AM GMT+5:30  
-------------------------------------------------------------
ദിശാബോധം നഷ്ടപ്പെട്ട ഒരു ജനത പാടുന്ന പൂരപ്പാട്ടാണ് ഹര്‍ത്താല്‍. കാതുപൊത്തു, ബ്ലോഗ് വായിക്കു, കാപ്പി കുടിക്കു, കിടക്കു... :)
Blogger bodhappayi, at Thu Jan 18, 04:53:00 PM GMT+5:30  
-------------------------------------------------------------

Add a comment