ലൊട്ടുലൊടുക്ക്

Sunday, April 29, 2007

പോസ്റ്റര്‍: സാന്ത



ഈയ്യടുത്ത് റിലീസായ ഒരു കന്നഡ ചിത്രത്തിന്റെ പോസ്റ്റര്‍. സിനിമയുടെ പേര്‍ സാന്ത. നായകന്‍ ശിവരാജ് കുമാര്‍.

കന്നഡ പടങ്ങള്‍ക്ക്, നായകന്‍ വടിവാള്‍ ഏന്തണമെന്ന് നിബന്ധമാണുപോലും. അത് നായികയുമായുള്ള പ്രേമരംഗമായാലും ശരി.

പണ്ട് മലയാളത്തിലുണ്ടായിരുന്ന ഒരു ഹിറ്റ് ഫോര്‍മുലയായിരുന്നു മമ്മൂട്ടി-കുട്ടി-പെട്ടി. അതായത് മമ്മൂട്ടിയും ബേബി ശാലിനിയും പിന്നെ മമ്മൂട്ടിയുടെ കയ്യില്‍ എപ്പോഴും ഒരു പെട്ടിയും ഉണ്ടെങ്കില്‍ പടം കിറ്റ്. അതുപോലൊന്നാണ് കന്നഡയില്‍ ഇപ്പോള്‍ ഹിറ്റ് കോമ്പിനേഷനായി വിശ്വസിക്കപ്പെടുന്നത്. രാജ്കുമാര്‍ സന്തതികള്‍-വടിവാള്‍ എന്നതാണത്രേ അത്.

Labels:

posted by Sreejith K. at 11:37 PM

26 Comments:

ഈ വെട്ടു കത്തി പിന്നെയും സഹിക്കാം.സഹിക്കാന്‍ പറ്റത്തത് ഒറ്റ കൈ കൊണ്ട് ഓടുന്ന വണ്ടി തടുത്ത് നിറുത്തുന്നത്.
Blogger സഞ്ചാരി, at Mon Apr 30, 12:47:00 AM GMT+5:30  
-------------------------------------------------------------
ഈ ജാതി രൂപങ്ങളാണോ കന്നഡ സിനിമയിലെ ഹീറോ :-) അപ്പൊ വില്ലന്‍ എങ്ങനേയിരിക്കും. അവിടെ വന്നാ സിനിമേല്‍ വല്ല ചാന്‍സും കിട്ടുമോഡേയ്. വില്ലന്റെ അസിസ്റ്റന്റായിട്ടാണെങ്കിലും ഓക്കെ. ;-)
Blogger Mr. K#, at Mon Apr 30, 12:54:00 AM GMT+5:30  
-------------------------------------------------------------
ചാത്തനേറ്: പടം-പോസ്റ്റര്‍-ശ്രീജിത്ത് ഈ ‘ഹിറ്റ്‘ ഫോര്‍മുല മനസ്സിലായി...

ശ്രീജിത്തിനെ ഹിറ്റ് ചെയ്താല്‍ പടമാകും അഥവാ ചുവരില്‍ പോസ്റ്ററെങ്കിലും ആക്കാംന്ന്.

നിന്നെ ഏതു കന്നഡ പടത്തിലാ നായകനാകാന്‍ വിളിച്ചത്?
Blogger കുട്ടിച്ചാത്തന്‍, at Mon Apr 30, 01:04:00 AM GMT+5:30  
-------------------------------------------------------------
പ്രാസം പോയീ...

ലെത് മമ്മൂട്ടി-മാമാട്ടി-പെട്ടി
Blogger myexperimentsandme, at Mon Apr 30, 01:05:00 AM GMT+5:30  
-------------------------------------------------------------
ഹെന്റമ്മോ..........
Blogger റീനി, at Mon Apr 30, 01:18:00 AM GMT+5:30  
-------------------------------------------------------------
നായകനും നായികയും നാല്പതു എക്സ്ട്രാ നടന്മാര്‍/നടിമാരും ചേര്‍ന്നുള്ള ഒരു എക്സര്‍സൈസ് ഡാന്‍സും? വേണ്ടേ?
Blogger കരീം മാഷ്‌, at Mon Apr 30, 02:07:00 AM GMT+5:30  
-------------------------------------------------------------
ഇതാണോ നായകന്‍? കണ്ടിട്ട് ഒരുമാതിരി ഡ്രഗ് അഡിക്റ്റിനെപ്പോലെ ഉണ്ട്. മുട്ടന്‍ കൊടവണ്ടീം മുത്തശ്ശിമാരെപോലെ തൂങ്ങിയ നെഞ്ചാമ്മൂടിയൂം ഉള്ള നായകന്മാര്‍ മലയാളത്തില്‍ കിടന്നു വിരകുന്നത് കാരണം നുമ്മക്ക് ഇയാളെ നാലു പറയാന്‍ റൈറ്റ് ഇല്ലെന്നും ആരെങ്കിലും വാദിച്ചുകളയുംTKYPEFQ
Blogger ദേവന്‍, at Mon Apr 30, 03:16:00 AM GMT+5:30  
-------------------------------------------------------------
അയ്യോ ഇതു വാക്കത്തിയല്ലേ, വടിവാളല്ലല്ലോ !

:-)
Blogger ദിവാസ്വപ്നം, at Mon Apr 30, 08:01:00 AM GMT+5:30  
-------------------------------------------------------------
ഹാ...ബെസ്റ്റ്‌....
പിള്ളേര്‍ സ്കൂള്‍ ബാഗ്‌ തൂക്കിയേക്കണ മാതിരിയല്ലേ നായിക മുതുകത്ത്‌ കിടക്കണത്‌.......
സിനിമയില്‍ ഇറച്ചിവെട്ടുകാരനായിട്ടാണോ നായകന്‍ അഭിനയിക്കണത്‌......ഷര്‍ട്ടില്‍ ശൂലം......
ഒരു വരയന്‍ കളസം കൂടി ഇട്ട്‌ ലുങ്കീം പൊക്കിക്കുത്തണമായിരുന്നു....

ഏറ്റവും ഇഷ്ടപ്പെട്ടത്‌ സിനിമേടെ പേരാ...സാന്ത[അത്‌ തന്നെയല്ലേ].......

ശാന്ത എന്നു പേരിട്ടിരുന്നേല്‍ കേരളത്തിലും ഹിറ്റ്‌ ആയേനേ.....
കുറഞ്ഞത്‌ കൊച്ചീലെങ്കിലും
[മരിക്കാത്ത ഓര്‍മ്മകള്‍-എളംകുളം ശാന്ത-എന്റെ ഓര്‍മ്മകള്‍ അല്ലാ മരിക്കാത്തത്‌]
Blogger sandoz, at Mon Apr 30, 10:20:00 AM GMT+5:30  
-------------------------------------------------------------
ദിവാ, വാക്കത്തി എന്നു പറഞ്ഞാല്‍ നല്ല കനം ഉള്ള അധികം നീളമില്ലാത്ത ഒരു ആയുധം അല്ലേ. സിനിമയില്‍ ഉപയോഗിക്കുന്നത് അരയോളം പൊക്കമുള്ള, തീരെ ഭാരം ഇല്ലാത്ത ഒരു ആയുധമാണ്. ഇതു തന്നെയല്ലേ വടിവാള്‍?
Blogger Sreejith K., at Mon Apr 30, 10:22:00 AM GMT+5:30  
-------------------------------------------------------------
ഇതു് തന്നെ, ആളുകളെ വടിയാക്കുന്ന വടിവാളു്.:)
Blogger വേണു venu, at Mon Apr 30, 10:32:00 AM GMT+5:30  
-------------------------------------------------------------
ഈ വടിവാള് ഇങ്ങനെ കാണിച്ചിരിക്കുന്നതിന് ഒരു അര്‍ത്ഥമുണ്ട്. കാര്യമറിയാതെ ശ്രീജിത്ത് ഇത്തരത്തിലൊരു പോസ്റ്റ് ഇടരുതായിരുന്നു...
അത് കാണേണ്ട താമസം കമന്‍റുകള്‍ ഇടാനും കുറേ ആളുകളും
ചിത്രത്തിന്‍റെ ആകെമൊത്തംടോട്ടല്‍ ഒരു സത്തയാണ് ഈ പോസ്റ്റര്‍..പടം കത്തിയാണളിയാ കത്തി...പോസ്റ്ററ് കണ്ടാലേ അറിഞ്ഞൂടേ? :)
Blogger sreeni sreedharan, at Mon Apr 30, 10:45:00 AM GMT+5:30  
-------------------------------------------------------------
ജിത്തേ,
ലൊട്ടുലുഡുകല്ല,കാര്യമാത്ര പ്രസക്തം.ഇത് വായിച്ചിരുന്നോ?
http://www.hindu.com/mag/2007/04/29/stories/2007042900120400.htm
Anonymous Anonymous, at Mon Apr 30, 11:12:00 AM GMT+5:30  
-------------------------------------------------------------
കന്നഡ സിനിമ അടക്കി ഭരിച്ചിരുന്നത് രാജ് കുമാര്‍ കുടുംബമായിരുന്നു.( ഡാക്ടര്‍ രാജ്‌കുമാര്‍ മക്കളായ ‍ശിവ് രാജ് കുമാര്‍,രാഘവേന്ദ്ര രാജ് കുമാര്‍,പുനീത് രാജ്‌കുമാര്‍ എന്നിവരും ഭാര്യ പാര്‍വതമ്മ രാജ് കുമാറും) മക്കള്‍ മൂന്നും കാണാന്‍ ഒന്നിനൊന്ന് മെച്ചം ഒന്ന് കരിംകുരങ്ങാണെങ്കില്‍ മറ്റവന്‍ ഗോറില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും കന്നഡയില്‍ ഒരു വര്‍ഷം ഇറങ്ങുന്നതിന്റെ 50% സിനിമകളും ഇവരില്‍ ആരെങ്കിലും ഒരാള്‍ അഭിനയിച്ചതായിരിക്കും (പാര്‍വതമ്മ ഒഴിച്ച്). രാജ്‌കുമാറിന്റെ മരണ ശേഷം ഈ സ്ഥിതിയില്‍ അല്പം മാറ്റം വന്നു. സുധീപ് തുടങ്ങിയ ചെറുപ്പക്കാരും സുന്ദരന്മാരുമായ നായകന്മാര്‍ രംഗത്തെത്തി. രാജ്‌കുമാറിനെ ഭയന്ന് അങ്ങേരുടെ മക്കളെ നായകരാക്കാന്‍ നിര്‍ബന്ധിതരായിരുന്ന നിര്‍മ്മാതാക്കളും സംവിധായകരും പുതിയ നായകരെ പരീക്ഷിക്കുകയും വന്‍ വിജയം കൊയ്യുകയും ചെയ്തു. ഇതു കൊണ്ടൊന്നും നമ്മുടെ രാജ്‌കുമാര്‍ കുടുംബം അടങ്ങിയിരുന്നില്ല. അമ്മ പാര്‍വതമ്മ ഒരു പ്രൊഡക്ഷന്‍ കമ്പനിയും ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും തുടങ്ങി. പണമെറിഞ്ഞ് ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മ്മിച്ചു. മക്കളെ നായകരാക്കു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മലയാളത്തില്‍ (മീരാ ജാസ്മിന്‍ രാജ്കുമാറിന്റെ ഒരു മകന്റെ നായിക ആയി അഭിനയിച്ചിരുന്നു)നിന്നും സുന്ദരികളായ നായികമാരെ ഇറക്കുമതി ചെയ്തു. പടങ്ങള്‍ മിക്കതും നിലം തൊട്ടില്ലെങ്കിലും എന്തു പോയി?
ഇവരുടെ ഈ പ്രവൃത്തി മറ്റു നടന്മാരേയും ഈ വഴി തുടരാന്‍ പ്രേരിപ്പിച്ചു. രവി ചന്ദ്രന്‍ തുടങ്ങിയവരും കയ്യില്‍ നിന്നും കാശെറിഞ്ഞ് സിനിമകള്‍ നിര്‍മ്മിച്ചു. തമിഴില്‍ നിന്ന് നമിതയേയും ഹിന്ദിയില്‍ നിന്ന് ശില്പ ഷെട്ടിയേയും പ്രിയങ്ക ചോപ്രയേയും ഇറക്കി. ഓരോ സിനിമയിലും ചുരുങ്ങിയത് 5 പാട്ട്.. മഴ ഇല്ലാത്ത പാട്ടില്ല..

അല്ലാതെ വടിവാള്‍ ഒരു വിജയ ചിഹ്നം ഒന്നും അല്ല. സ്വന്തം കാശു മുടക്കി സിനിമ എടുക്കുന്നവന് എന്തുമാകാമല്ലൊ.

ഇതേ കന്നഡയില്‍ തന്നെ വിഷ്ണു വര്‍ദ്ധന്റേയും ഗിരീഷ് കാസറവള്ളിയുടേയും നല്ല സിനിമകളും ഇറങ്ങുന്നുണ്ട്..

(എന്നില്‍ ഉറങ്ങിക്കിടക്കുന്ന കന്നഡ അഭിമാനിയെ രാവിലേ തന്നെ ഉണര്‍ത്തി വിട്ട ശ്രീജിത്തെ.. നിനക് മാപ്പില്ല.. ബാക്കി പിംഗാരയില്‍ വെച്ച് കാണുമ്പോള്‍ പറയാം)

qw_er_ty
Blogger Promod P P, at Mon Apr 30, 11:17:00 AM GMT+5:30  
-------------------------------------------------------------
ബെസ്റ്റ്‌
Blogger ശെഫി, at Mon Apr 30, 11:40:00 AM GMT+5:30  
-------------------------------------------------------------
ദിവ:
അയ്യോ ഇതു വാക്കത്തിയല്ലേ, വടിവാളല്ലല്ലോ !

ഹഹഹ... കണ്ണൂകാരനായ ശ്രീജിത്തിനെയാണോ ഇതൊക്കെ പഠിപ്പിക്കാന്‍ നോക്കുന്നത് :))

കണ്ണൂക്കാരേ... തല്ലല്ലേ... തല്ലല്ലേ... ഞാനൊന്നും പറഞ്ഞില്ലേയ് :)
Blogger മുസ്തഫ|musthapha, at Mon Apr 30, 11:45:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തെ...

കന്നഡയെ കുറിച്ച് താന്‍ ഇത്രയും പറഞ്ഞല്ലൊ... എന്നെ പോലെ, തമിഴ്നാട്ടില്‍ ഉള്ളവരൊക്കെ കാണുന്നത് ദേ ഈ ചരക്കിനെയ... ഒന്നു നോക്കിയേ:
http://thatstamil.oneindia.in/images26/cinema/tr230.jpg

എങ്ങനൊണ്ട്... സൂപ്പര്‍ ഹീറോ... അപ്പന്‍ ഇങ്ങനെ കൊല്ലുന്നു, മോനാണെങ്കില്‍ ഒരു സൈഡേന്ന് തൊടങ്ങീട്ടൊണ്ട്... അവന്‍ മന്ദിരാ ബേഡിയില്‍ തുടങ്ങി ഇങ്ങ് തൃഷ വരെ എല്ലാരേം കൈ വച്ച് കഴിഞ്ഞു... പാവം മ്മ്‌ടെ നയന്‍ താര...

(ഞാന്‍ ദേ ഈ പറഞ്ഞ് രണ്ടിന്റേം അയല്‍‌വാസിയാണേ... [ടി.നഗര്‍, ചെന്നൈ])
Blogger Unknown, at Mon Apr 30, 11:49:00 AM GMT+5:30  
-------------------------------------------------------------
ഓഫ്: ചാത്തനേറ്:
അഗ്രൂ ഛെ ഛെ എന്തായിത് വടിവാളോ?? കണ്ണൂരോ!!!..
അഗ്രു കടലു കടന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടും മുന്‍പാ അല്ലേ..

വെറുതേ ഇരിക്കുമ്പോള്‍ “ നരേന്ദ്രന്‍ മഹന്‍ ജയകാന്തന്‍ വഹ” എന്ന പടം കാണൂ...

ഹിരോഷിമേലു ഇട്ടതിന്റെ പിറ്റേന്ന് ഞങ്ങ ഇട്ട് പഠിച്ചു തുടങ്ങീതാ..
Blogger കുട്ടിച്ചാത്തന്‍, at Mon Apr 30, 12:07:00 PM GMT+5:30  
-------------------------------------------------------------
ചുമ്മാതല്ല പൊന്നമ്പലം നിനക്കൊരു ക്ഷീണം ഇയ്യിടെയായി

qw_er_ty
Blogger Promod P P, at Mon Apr 30, 12:11:00 PM GMT+5:30  
-------------------------------------------------------------
അണ്ണന്‍ ഈ ബൂലോഗത്തൊക്കെ തന്നെ ഒണ്ടാ...
തമിഴില്‍ സോഡാക്കുപ്പി സൈസ് ഒരു സൂപ്പര് ഹീറോ ഉണ്ടല്ലോ..
വിജയ് എന്നാണെന്നു തോന്നുന്നു ആളിന്റെ പേര്‍..

ഇവിടെ വന്നിട്ട് അയാളുടൊരുമൂന്നു പടം ഒരുമിച്ചൊള്ള DVD ഒരു കണ്‍ടു.മൂന്നും ചേര്‍ത്ത് 18678 വടിവാളൊണ്ടാരുന്നു. പോന്ന വഴിക്കെല്ലാം ലെവന്‍ ല്വാറിവിളിച്ചു കൊണ്‍ടുനടക്കുവാണെന്നാ തോന്നുന്നെ.
Blogger ഗുപ്തന്‍, at Mon Apr 30, 01:26:00 PM GMT+5:30  
-------------------------------------------------------------
അണ്ണന്‍ കണ്ടത് വിജയെ തന്നെയായിരിക്കണം... പിന്നെ അവന്‍ സോഡാകുപ്പി അല്ല... 2 ലിറ്റര്‍ ഫാന്റാ കുപ്പിയെന്ന് പറയാം. അല്ലെങ്കില്‍ ധനുഷിനെയൊക്കെ മൂക്കിപ്പൊടി ഡെപ്പി എന്ന് പറയേണ്ടി വരും!!

ഈ ധനുഷൊക്കെ എന്നാ മൊതലാ? ഓരോ ഇടിക്കും ക്വിന്റലാ വെയിറ്റ്. അവന്‍ മൊത്തത്തില്‍(ജീന്‍സും, ഷൂസും ഉള്‍പ്പടെ) നാല്പത് കിലോയേ കാണൂ. പറഞ്ഞിട്ടെന്താ? സൂപ്പര്‍ സ്റ്റാര്‍ രജ്നികാന്തിന്റെ മോളെയാ കെട്ടിയത്. സോ, രജ്നികാന്തിന്റെ വിശറിസംഘത്തിനെ ഉപയോഗിച്ച് പടങ്ങള്‍ ഹിറ്റ് ആക്കി മാറ്റുന്നു.

ഉദാ: തിരുവിളയാടല്‍ ആരംഭം. ഒരു സാ‍ദാ കൂതറ പടത്തിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി. ചുളുവില്‍ സ്റ്റാര്‍ വല്യുവും കൂട്ടി.

രജ്നികാന്തിന്റെ മരുമോന്‍ ധഹ്നുഷാണെങ്കിലും, ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്നത് ചിമ്പു തന്നെയാണ് കേട്ടൊ. അതിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് എനിക്കറിയില്ല.

ഗോസിപ്പ്: ചിമ്പു കുറേ കാലം രജ്നികാന്തിന്റെ മോടെ പുറകേ നടന്നൌ എന്നും അവള്‍(ഐശ്വര്യ) ഭേഷായിട്ട് തേച്ചിട്ടു പോയീന്നും ആണ് കേട്ട് കേള്‍വി... ശെന്തരോ യെന്ത്വോ
Blogger Unknown, at Mon Apr 30, 01:47:00 PM GMT+5:30  
-------------------------------------------------------------
കുറച്ച് ദിവസം മുന്‍പ് വരെ നയന്‍ താര ആയിരുന്നു ചിമ്പുവിന്റെ സ്ഥിരം കുറ്റി. ഇപ്പൊ റീമാ സെന്‍ ആണെന്നും കേട്ടു വരുന്നു. (ആയമ്മയെ മൂന്നാല് ദിവസമായി കാണുന്നുമുണ്ട്, മിന്നും താരത്തിനെയൊട്ട് കാണാനുമില്ല..) ശെന്തരോയെന്തോ!
Blogger Unknown, at Mon Apr 30, 01:52:00 PM GMT+5:30  
-------------------------------------------------------------
പൊന്നൂ....
നമുക്കൊരു ഗോസിപ്പ്‌ ബ്ലോഗ്‌ തുടങ്ങിയാലോ......
പരദൂഷണം കാച്ചുമ്പഴുള്ള ഒരു സുഖമേ.....
കേരളം ഏരിയ ഞാനേറ്റു..
തമിഴ്‌... പൊന്നു...
കന്നട.....ശ്രീജി ആന്‍ഡ്‌ ടീം...
തെലുങ്ക്‌..ബിക്കു ആന്‍ഡ്‌ ടീം.....

നോക്കിയാലോ....
Blogger sandoz, at Mon Apr 30, 02:01:00 PM GMT+5:30  
-------------------------------------------------------------
കൊള്ളാം നല്ല ആശയം... ഇമ്പ്ലിമെന്റ് മാഡി...
Blogger Unknown, at Mon Apr 30, 02:13:00 PM GMT+5:30  
-------------------------------------------------------------
എല്ലാ നായകന്മാരും സുന്ദരന്മാരാവേണ്ടതുണ്ടോ...?നായകന്‍ സുന്ദരനായാല്‍ സിനിമ നന്നാവുമോ?മലയാളത്തിലുമില്ലേ തൊട്ടിപ്പടങ്ങള്‍.വാണിജ്യസിനിമകളും ആസ്വദിക്കുന്ന ഒരാളെന്ന നിലയ്ക്ക് പറയട്ടെ ശിവരാജ്കുമാറിന്റെ നല്ല പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.പക്കാ കമേറ്സ്യല്‍ പടങ്ങളായ ബാഷ(രജനി),കാതല്‍ കൊണ്ടേന്‍(ധനുഷ്),ഓം(ശിവരാജ് കുമാര്‍) എന്നിവയുടെ ഒരാരധകനാണ് ഞാന്‍.പ്രസ്തുത പടങ്ങളില്‍ ഈ പറഞ്ഞ നടന്മാരൊക്കെ അവരുടെ അഭിനയശേഷി വെളിപ്പെടുത്തിയിട്ടുണ്ട്.മലയാളിയുടെ കപട ബുദ്ധിജീവി നാട്യമാ‍ണ് തന്റേതൊഴികെ ബാക്കിയെല്ലാം പൊട്ട എന്ന് അവനെക്കൊണ്ട് പറയിപ്പിക്കുന്നത്.
ഈ പറയുന്ന ആളുകള്‍ ദേവാസുരവും നരസിംഹവും
എത്ര തവണ കണ്ടുവെന്ന് ചോദിച്ചാല്‍ മതി.
Blogger വിഷ്ണു പ്രസാദ്, at Wed May 16, 11:08:00 AM GMT+5:30  
-------------------------------------------------------------
എന്താ മാഷെ , മാഷെ ആരെങ്കിലും നായകാനാവാന്‍ വിളിച്ചിട്ടുണ്ടോ?

:))
Blogger തറവാടി, at Wed May 16, 11:16:00 AM GMT+5:30  
-------------------------------------------------------------

Add a comment