ലൊട്ടുലൊടുക്ക്

Wednesday, August 15, 2007

സ്വാതന്ത്ര്യദിനാഘോഷചിന്തകള്‍


ഇന്ന് ഭാരതത്തിന്റെ അറുപതാം സ്വാതന്ത്ര്യദിനമായിരുന്നു. എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും ഭാരതം ഈ ആഘോഷം കൊണ്ടാടി; ഭാരതീയരും.

എല്ലാ വര്‍ഷങ്ങളിലേതുമെന്നതുപോലെ ഈ വര്‍ഷവും നമ്മള്‍ ഇതാഘോഷിച്ചു. എങ്ങിനെ?


പിന്നെ?

പിന്നെയൊന്നുമില്ല. നമുക്ക് ഇത്രയൊക്കെയേ അറിയൂ. നമ്മുടെ ദേശസ്നേഹം ഇങ്ങനെയേ കാണിച്ച് ശീലമുള്ളൂ. ഇനി ദേശസ്നേഹം നമ്മുടെ ചോരയില്‍ ഓടണമെങ്കില്‍ ഒന്നുകില്‍ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗം ഇറങ്ങണം, അല്ലെങ്കില്‍ ഇനി അടുത്ത ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിക്കണം. രണ്ടും സംഭവിച്ചാലും ഇല്ലെങ്കിലും ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് വീണ്ടും നമ്മുടെ ചോരയില്‍ മേല്‍പ്പറഞ്ഞ സാധനം വീണ്ടും ഓടും. എന്താ, എന്തിനാ എന്നൊന്നും അറിയില്ല, അത് കൊല്ലാകൊല്ലം തനിയേ അങ്ങ് സംഭവിക്കും. എന്ത് ഗുണമുണ്ടായിട്ടാണോ എന്നൊന്നും ചിന്തിക്കില്ല ആരും, പക്ഷെ എല്ലാവരും ചെയ്യുമ്പോള്‍ കൂട്ടത്തില്‍ നിന്നങ്ങ് ചെയ്യും. രാഷ്ട്രീയവും മതവും കഴിഞ്ഞല്‍ നമുക്ക് അത്യാവശ്യമായി ഒരു അടിയുണ്ടാക്കാനോ, വെറുതേ തര്‍ക്കിക്കാനോ ഈ ഒരു വിഷയം മാത്രമല്ലേ ഉള്ളൂ.

ആഘോഷം എന്ന് പറഞ്ഞാലെന്താണ്? നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്ക് മനസ്സിന് സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ആഘോഷം. ഇവിടെ എന്താണ് നല്ലത് പുതുതായി സംഭവിക്കുന്നത്? നല്ലത് അറുപത് വര്‍ഷം മുന്‍പ് കഴിഞ്ഞില്ലേ? അപ്പോള്‍ ഇത് ഈ സ്വാതന്ത്രദിനാഘോഷം വെറും ഒരു ഓര്‍മ്മപുതുക്കലല്ലേ? അത് എന്തുകൊണ്ട് ഒരു ആഘോഷം തന്നെ നമുക്ക് ആക്കിയെടുത്തുകൂട? അതിനു എന്തു സന്തോഷം വരുന്നുവെന്നതാണോ ഇനി പ്രശ്നം? എന്തുകൊണ്ട് നമുക്കോ നാട്ടുകാര്‍ക്കോ നാടിനുതന്നെയോ നല്ലത് വരുന്ന ഒരു തീരുമാനം എടുത്ത് സന്തോഷം നമുക്ക് ഉണ്ടാക്കിക്കൂട? അതിനാണോ വഴിയില്ലാത്തത്?

സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ മതി അതിനാദ്യം. എന്ത് തോന്ന്യവാസവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം അല്ല നമ്മുടെ മുന്‍‌തലമുറ നമുക്ക് വാങ്ങിത്തന്നത്, എന്ത് നല്ലകാര്യവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യമാണ്. നല്ലതെതും ചെയ്യാനും പറയാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യമാണ് നാം ആഘോഷിക്കേണ്ടത്. ഈ സ്വാതന്ത്യം തരുന്ന സന്തോഷമാണ് ഈ ആഘോഷം നടത്താന്‍ നമ്മളെ പ്രേരിപ്പിക്കേണ്ടത്. സ്വാതന്ത്യദിനം ആഘോഷിക്കാന്‍ എന്റെ വക ചില ആഘോഷപരിപാടികള്‍ ഇതാ.


ഇങ്ങനെ കുറച്ച് നല്ല കുറേ തീരുമാനങ്ങളെടുക്കുക. ഭാരതമാതാവ് എന്നൊരാള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ തീരുമാനം കാരണം സന്തോഷിക്കും. ആ സന്തോഷത്തിന്റെ പുറത്താകട്ടെ നമ്മുടെ ആഘോഷം. ഇനി പറയൂ, നമുക്ക് ആഘോഷിച്ചുകൂടേ ഈ സ്വാതന്ത്ര്യം? സ്വാതന്ത്ര്യദിനാശംസകള്‍ എല്ലാവര്‍ക്കും.
posted by Sreejith K at 11:50 PM

10 Comments:

സ്വാതന്ത്ര്യദിനവുമായി തേങ്ങയടിക്കുന്നില്ല സെക്യൂരിറ്റി ടൈറ്റായതുകൊണ്ട്‌ വല്ല പോലീസും പൊക്കിയാലോ എന്നു പേടിച്ച്‌ കേട്ടോ!
അല്ലാ ശ്രീജിത്തേ ഇതെന്തുപറ്റി? സ്വാതത്ര്യം തലയ്ക്കുപിടിച്ചോ ?ആശയങ്ങള്‍ ഒന്നുനടപ്പാക്കിക്കേ ഞാനും വരാം കൂടെ.
എന്തായാലും ആശയങ്ങള്‍ ഗംഭീരമായിട്ടുണ്ട്‌:) ഞാനും സമാനമായ തലക്കെട്ടില്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്‌ കേട്ടോ അപ്പോഴിത്‌ കണ്ടിരുന്നില്ല അല്ലായിരുന്നെങ്കില്‍ തലക്കെട്ട്‌ അല്‍പമൊന്ന് മാറ്റാമായിരുന്നു.
സ്വാതന്ത്ര്യദിനാശംസകള്‍!
Blogger ഷാനവാസ്‌ ഇലിപ്പക്കുളം, at Thu Aug 16, 03:35:00 AM GMT+5:30  
-------------------------------------------------------------
നല്ല ചിന്തകള്‍.

ഗവേഷണത്തിന്റെ ഭാഗമായി ഒരു ചിന്നച്ചോദ്യം- കഴിഞ്ഞ കൊല്ലം ഈ സമയത്ത് ഈ ചിന്തകള്‍ തോന്നിയിരുന്നോ? :)

സ്വാതന്ത്ര്യദിനാശംസകള്‍.
Blogger വക്കാരിമഷ്‌ടാ, at Thu Aug 16, 04:57:00 AM GMT+5:30  
-------------------------------------------------------------
രണ്ടാളോടും.
ഞാന്‍ ഒരു ഉത്തമപുരുഷനൊന്നും അല്ല. ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് ഒരു ആഗ്രഹം ഉള്ളില്‍ ഉണ്ടെന്ന് മാത്രം. കഴിഞ്ഞ വര്‍ഷം തോന്നിയിരുന്നില്ല. പക്ഷെ അന്നും സ്വാതന്ത്ര്യദിനാശംസകള്‍ എന്നും പറഞ്ഞ് ആരുടേയും മെയില്‍ ബോക്സിലും ചാറ്റ് വിന്‍ഡോയിലും ഒരു തമാശയെന്നവണ്ണമോ കടമയെന്ന വണ്ണമോ ആശംസ അറിയിച്ച് ബോറഡിപ്പിച്ചിട്ടില്ല. അതു ചെയ്യുന്നതിനുമുന്‍പ് ഒരു ഭാരതീയന്‍ എന്ന് എനിക്ക് അഭിമാനിക്കാവുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണം എന്നൊരാഗ്രഹം. അതിവിടെ കുറിച്ചു വച്ചു. അതിനുള്ളതാണല്ലോ ബ്ലോഗ്.
Blogger ശ്രീജിത്ത്‌ കെ, at Thu Aug 16, 05:55:00 AM GMT+5:30  
-------------------------------------------------------------
ഹാപ്പി ഇന്‍ഡിപ്പെന്‍‌ഡന്‍സ് ഡേ ...
Blogger അരീക്കോടന്‍, at Thu Aug 16, 10:55:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്...
നല്ല ചിന്തകള്‍‌ തന്നെ! എല്ലാവരും ചിന്തിച്ചു പ്രവര്‍‌ത്തിക്കേണ്ട കാര്യം തന്നെ...

പക്ഷെ, 60 വര്‍‌ഷം മുന്‍പ് സ്വാതന്ത്ര്യം ലഭിച്ചതോടെ എല്ലാം തീര്‍‌ന്നു എന്നു ചിന്തിക്കേണ്ടതുണ്ടോ? ഇനി വരാനിരിക്കുന്ന തലമുറയും ഓര്‍‌ത്തിരിക്കേണ്ട ഒരു ദിനമല്ലേ ആഗസ്ത് 15. അതിനാല്‍ ആ ഒരു ദിവസത്തെ ആഘോഷങ്ങളെ തള്ളിപ്പറയുന്നതിനോടു മാത്രം എനിക്കു യോജിപ്പില്ല.

സ്വാതന്ത്ര്യ ദിനാശംസകള്‍!
Blogger ശ്രീ, at Thu Aug 16, 11:14:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്, ആദ്യം ഈ ദിനത്തെ ഓര്‍ക്കാനായി ഒരു ആശംസകള്‍.

സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ഗാന്ധിജയന്തിക്കും അവധി കിട്ടുമ്പോള്‍ മിക്കവരും ആ അവധി എങ്ങിനെ അടിച്ചുപൊളിക്കാമെന്നാണ് ചിന്തിക്കുന്നത്. ചിലര്‍ കറങ്ങാന്‍ പോകുന്നു, ചിലര്‍ ചിക്കനും തണ്ണിയും അടിച്ച് ആഘോഷിക്കുന്നു, ചിലര്‍ സുഖമായി ഉറങ്ങി ആഘോഷിക്കുന്നു. ഇത് എല്ലാവരുടേയും കാര്യമല്ല. അപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയതിനെക്കുറിച്ച് അല്‍പ്പം ചിന്തിക്കുന്നതു നല്ലതല്ലേ.

ഒരു ഫോട്ടോ പോസ്റ്റ് ഇവിടെ:
http://arunakiranam.blogspot.com/2007/08/61.html#links
Blogger കൃഷ്‌ | krish, at Thu Aug 16, 11:40:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, തികച്ചും വേറിട്ട ചിന്തകള്‍, അഭിനന്ദനം അര്‍ഹിക്കുന്നു ഈ എഴുത്തിന്:)
Blogger SAJAN | സാജന്‍, at Thu Aug 16, 12:17:00 PM GMT+5:30  
-------------------------------------------------------------
നല്ല പോസ്റ്റ്. ഞാനും ആര്‍ക്കും ആശംസകളയയ്ക്കാറില്ല. എന്തിനുവേണ്ടിയാണ് ആശംസിക്കുന്നത്. ഈ ആഘോഷങ്ങള്‍ക്കു പകരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍? നല്ല പോയിന്റുകളാണ് എഴുതിയിരിക്കുന്നത്, നമുക്ക് ചെയ്യാന്‍ പറ്റുന്നതെങ്കിലും ചെയ്യാം, അതുകണ്ട് മറ്റുള്ളവരും ചെയ്യട്ടെ.

കഴിഞ്ഞ പ്രാ‍വശ്യം തോന്നിയില്ല എന്നുകരുതി ഈ വര്‍ഷം തോന്നാന്‍ പാടില്ലേ?
Blogger ശാലിനി, at Thu Aug 16, 01:14:00 PM GMT+5:30  
-------------------------------------------------------------
നല്ല ചിന്തകള്‍ :)
ഇങ്ങനെ ചിന്തിക്കുന്ന തലമുറെയാണ്‍ ഇന്ത്യക്കാവശ്യം.
Blogger Vanaja, at Thu Aug 16, 06:03:00 PM GMT+5:30  
-------------------------------------------------------------
ഇതു മിസ്സായി. സാരമില്ല, ഇപ്പോള്‍ കണ്ടല്ലോ. നല്ല ചിന്തകള്‍:)
Blogger സന്തോഷ്, at Sat Sep 01, 03:21:00 AM GMT+5:30  
-------------------------------------------------------------

Add a comment