ലൊട്ടുലൊടുക്ക്

Sunday, December 31, 2006

സദ്ദാം ബീച്ചിലെ ജനരോഷം


ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനെ സാമ്രാജ്യത്വശക്തി അമേരിക്ക തൂക്കിലേറ്റിയതിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു. എങ്കിലും മൂന്ന് കോടി ജനങ്ങള്‍ മാത്രമുള്ള നമ്മുടെ കൊച്ച് കേരളത്തിന് അഭിപ്രായം ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “അക്ഷന്തവ്യമായ തെറ്റു തന്നെ”. നമ്മള്‍ ഹര്‍ത്താലും പത്രപ്രസ്താവനകളും നടത്തി ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. നാടൊട്ടുക്കും പ്രകടനങ്ങളും കോലം കത്തിക്കലും, ഒന്നും പറയണ്ട. പോരാണ്ട് സദ്ദാം മരിച്ച് ദിവസം നിരത്തിലോടിയ സര്‍ക്കാര്‍ ബസ്സ് കല്ലെറിഞ്ഞ് തകര്‍ക്കലും നാടുകാ‍ണാന്‍ വന്ന വിദേശികളെ വഴിയില്‍ നിന്ന് ഇറക്കി വിടലും. പുതുവത്സരാഘോഷം കേരളത്തില്‍ ഇതു വരെ നടന്നതില്‍ വച്ചേറ്റവും കെങ്കേമമായി കൊണ്ടാടി നാം. നാട്ടിലെ പത്രങ്ങളും ചാനലുകളും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം ലോകം മുഴുവന്‍ അറിയിച്ചു.

ഇക്കൂട്ടത്തില്‍ മാധ്യമങ്ങള്‍ എല്ലാവരും മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് പരപ്പനങ്ങാടിയിലെ “സദ്ദാം ബീച്ചിലെ” ജനങ്ങളുടെ പ്രതിഷേധം. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് സദ്ദാം വീരനായകനാണ്. അദ്ദേഹത്തിനോടുള്ള സ്നേഹം മൂത്തിട്ടാണ് അദ്ദേഹത്തിന്റെ പേര് ഇവര്‍ അവിടത്തെ കടപ്പുറത്തിനിട്ടത്. സദ്ദാമിനൊടുണ്ടായ ഈ ക്രൂരത ഇക്കാര്യം കൊണ്ട് തന്നെ ഈ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവിടുള്ള സ്തീകള്‍ അലമുറയിട്ട് കരയുകയായിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയത്. ചെറുപ്പക്കാര്‍ രോഷാഗ്നിയില്‍ ഉരുകുകയായിരുന്നു എന്നും. ഒന്ന് വിടാതെ എല്ലാ പത്രങ്ങളും ഈ വാ‍ര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

മനോരമ എഴുതിയത് ഇവിടെ സങ്കടക്കടല്‍ ആയിരുന്നു എന്നാണ്. മാതൃഭൂമി പറഞ്ഞത് അത് പ്രതിഷേധകടല്‍ ആണെന്നും. സചിത്ര ലേഖനമായിരുന്നു രണ്ടും. മാതൃഭൂമി ചിത്രം ചുവടെ.

പക്ഷെ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. ഇതാണോ സദ്ദാം ബീച്ചിലെ ജനരോഷം? ഇതാണോ അവിടത്തെ ജനങ്ങള്‍ ആര്‍ത്തലച്ച് കരയുന്ന ചിത്രം? ഇത് കുറേ സ്കൂള്‍ പിള്ളേര്‍ ഗാന്ധി ജയന്തിക്ക് പരിസരം മുഴുവന്‍ വൃത്തിയാക്കി മാലിന്യം കത്തിക്കുന്നത് പോലെയുണ്ടല്ലോ. ഈ കുരുന്ന് പിള്ളേരാണോ അവിടുത്തെ പൌരപ്രമുഖര്‍? വിഷമവും രോഷവും നിറയേണ്ട ആ മുഖങ്ങളില്‍ ഒരു തെരുവ് സര്‍ക്കസ്സ് കണ്ടിരിക്കുന്ന ഭാവമാണല്ലോ.അവരീ കത്തിക്കുന്ന സാധനമാണോ ബുഷിന്റെ കോലം? ഇത്രയും കോലം കെട്ട ആളാണോ ബുഷ്? ചിത്രം കണ്ടിട്ട് ഫോട്ടോ എടുക്കാനായി മിട്ടായി കൊടുത്ത് കുറച്ച് പിള്ളേരെ കൂട്ടി കയ്യില്‍ കിട്ടിയ എന്തോ എടുത്ത് കത്തിച്ചത് പോലെയുണ്ട്.

അവര്‍ക്കും ഒരു തമാശ, നമുക്കും അതൊരു നേരമ്പോക്ക്. അതൊക്കെത്തന്നെയല്ലേ നമ്മള്‍ പത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും!
posted by Sreejith K. at 1:17 PM

3 Comments:

സദ്ദാം ബീച്ചിനെ ക്കുറൊച്ചൊന്നും പറയുന്നില്ല.
പക്ഷേ പത്രത്തിലെ ജന(?)രോഷത്തിന്റെ ചിത്രം , ഗോള്ളാ‍ം ഗോള്ളാം.
Blogger മുല്ലപ്പൂ, at Wed Jan 03, 11:56:00 AM GMT+5:30  
-------------------------------------------------------------
ഹ ഹ.. ചിരിച്ച് പോയി ശ്രീജീ. നിന്റെ വര്‍ണ്ണന കേട്ടിട്ട്. :-)
Blogger Unknown, at Sat Jan 06, 09:14:00 PM GMT+5:30  
-------------------------------------------------------------
കുറീക്ക് കൊള്ളേണ്ട ഏറ് തന്നെ ജിത്തേ, പക്ഷേ...

പന്തീരാണ്ട് കൊല്ലം എന്നൊക്കെ പഴമൊഴി ചൊല്ലി വര്‍ണ്ണിക്കുമ്പോഴും നമ്മള്‍ പറയുന്നത് നമ്മളടങ്ങിയ ആ സമൂഹത്തിനേ പറ്റി തന്നെ.

-പാര്‍വതി.
Blogger ലിഡിയ, at Wed Jan 10, 06:11:00 PM GMT+5:30  
-------------------------------------------------------------

Add a comment