Wednesday, December 13, 2006
മരണം
അമ്മയ്ക്ക്
തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ട്!
സഹോദരന്
കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്ക് പകരമാകാന്‍; പ്രാണനെ പിരിഞ്ഞാലും അവനോടാകുമോ!
ഭാര്യയ്ക്ക്
കരം ഗ്രഹിച്ച് മനസ്സില്‍ സ്വീകരിച്ച് തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാട് താങ്ങുവാന്‍ കഴിയുമോ!
മകന്
താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!
posted by Sreejith K. at 12:24 AM
17 Comments:
ശ്രീജിത്ത്,
ഇതെന്താണു ഒരു ചുവടു മാറ്റം.സലിം കുമാറ് അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിച്ച പോലെ.എന്തായാലും നന്നായിരിക്കുന്നു.
-------------------------------------------------------------

ഓര്‍മയല്ല,മറവിയാണ് മനുഷ്യനെ ജീവിപ്പിക്കുന്നതെന്ന് വരുമോ...?എല്ലാ മരണങ്ങളും മറവിയിലേക്ക് തര്‍ജ്ജുമ ചെയ്യപ്പെടും.
-------------------------------------------------------------
satyam ayyittum nannayitundu.....
offto:
mandoose..ethu vare ulla...image polichadukkan...eniyum orupadu dooram...poonam..
miles to go to break this image..ennu nammude frost annan paranga pooole..;)
-------------------------------------------------------------
offto:
mandoose..ethu vare ulla...image polichadukkan...eniyum orupadu dooram...poonam..
miles to go to break this image..ennu nammude frost annan paranga pooole..;)
ശ്രീജിത്ത് സത്യമായും ഒത്തിരി നന്നായിരിക്കുന്നു, വച്ചുകെട്ടില്ലാത്ത സത്യസന്ധമായ വാക്കുകള്‍ ഇത് കവിതയെന്ന് പറയാന്‍ എന്റെ മനസ്സ് മടി കാണിക്കുന്നില്ല.
അഭിനന്ദനങ്ങള്‍..
-പാര്‍വതി.
-------------------------------------------------------------
അഭിനന്ദനങ്ങള്‍..
-പാര്‍വതി.
എല്ലാരേയും മണ്ടന്മാരാക്കിയില്ലേ ശ്രീകുട്ടാ?
കവിത നന്നായിട്ടുണ്ട്!
-------------------------------------------------------------
കവിത നന്നായിട്ടുണ്ട്!
ശ്രീക്ക് തൊപ്പിയിട്ടപ്പോള്‍ കവിത വരുന്നല്ലോ.
എവിടുന്നാ പ്രചോദനം. അസ്സല്‍ കവിത.
-സുല്‍
-------------------------------------------------------------
എവിടുന്നാ പ്രചോദനം. അസ്സല്‍ കവിത.
-സുല്‍
മറവി ഒരനുഗ്രഹം...
മറവിക്കും മറയ്ക്കാനാവത്തത് ഒരുപാട്:(
മരിച്ചാലും എന്നെ ഓര്‍ത്തിരിക്കണമെന്ന് മരിച്ചവര്‍ വാശിപിടിക്കാറുണ്ടൊ?
നല്ല ചിന്തകള്‍,ശ്രീജിത്തെ.
-------------------------------------------------------------
മറവിക്കും മറയ്ക്കാനാവത്തത് ഒരുപാട്:(
മരിച്ചാലും എന്നെ ഓര്‍ത്തിരിക്കണമെന്ന് മരിച്ചവര്‍ വാശിപിടിക്കാറുണ്ടൊ?
നല്ല ചിന്തകള്‍,ശ്രീജിത്തെ.
നന്നായിട്ടുണ്ട്. :)
-------------------------------------------------------------
മരണം, ജീവിച്ചിരിക്കുന്നവര്‍ക്ക് അത് നഷ്ടം തന്നെ... പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ അതിന്‍റെ ആഴും കൂടുന്നു.
ആശയവും വരികളും ഇഷ്ടമായി.
-------------------------------------------------------------
ആശയവും വരികളും ഇഷ്ടമായി.
ശ്രീജി,
കവിതയാണോ എന്ന് അറിയില്ല.
പക്ഷെ ഈ എഴുത്തു എവിടെയൊക്കെയോ ഒരു നൊമ്പരമോ, വേദനയോ ഉണര്‍ത്തുന്നു.
ഇതു നന്നായി.
-------------------------------------------------------------
കവിതയാണോ എന്ന് അറിയില്ല.
പക്ഷെ ഈ എഴുത്തു എവിടെയൊക്കെയോ ഒരു നൊമ്പരമോ, വേദനയോ ഉണര്‍ത്തുന്നു.
ഇതു നന്നായി.
:-(
eppozhum chirippikkunna sreejith pakshe ithavana karayichu kalanju
-------------------------------------------------------------
eppozhum chirippikkunna sreejith pakshe ithavana karayichu kalanju
ശ്രീജിത്തേ,
മനോഹരമായ കവിത. സ്വാനുഭവത്തില്‍ നിന്നായതിനാലായിരിക്കണം, ഹൃദ്യമായിട്ടുണ്ടു്.
ഇതിനെ ശ്ലോകത്തിലാക്കുന്ന ഒരു അവിവേകം ഞാന്‍ കാണിച്ചു. ഇവിടെ ഇട്ടിട്ടുണ്ടു്.
-------------------------------------------------------------
മനോഹരമായ കവിത. സ്വാനുഭവത്തില്‍ നിന്നായതിനാലായിരിക്കണം, ഹൃദ്യമായിട്ടുണ്ടു്.
ഇതിനെ ശ്ലോകത്തിലാക്കുന്ന ഒരു അവിവേകം ഞാന്‍ കാണിച്ചു. ഇവിടെ ഇട്ടിട്ടുണ്ടു്.
ശ്രീജിത്തേ,
ഉമേഷേട്ടന്റെ ശ്ലോകമാണ് എന്നെ ഇവിടെയെത്തിച്ചത്. മരണത്തെ പലരും വിഷയമാക്കാറുണ്ടെങ്കിലും ഈ ചതുര്‍മാനദൃശ്യം തികച്ചും യുക്തിഭദ്രമാണ്.
അഭിനന്ദനങ്ങള്‍.
-------------------------------------------------------------
ഉമേഷേട്ടന്റെ ശ്ലോകമാണ് എന്നെ ഇവിടെയെത്തിച്ചത്. മരണത്തെ പലരും വിഷയമാക്കാറുണ്ടെങ്കിലും ഈ ചതുര്‍മാനദൃശ്യം തികച്ചും യുക്തിഭദ്രമാണ്.
അഭിനന്ദനങ്ങള്‍.
ശ്രീജിത്തു് നന്നായിരിക്കുന്നു വരികളും വരികളിലെ ചിന്തയും.
-------------------------------------------------------------
ശ്രീജീ,
നീയാളൊരു പൊടി കവിയാണല്ലോഡേയ്. ഇനി നിന്നെ കാണുമ്പോള്‍ മാറി നടക്കണം. :-)

ഗുരുകുലത്തില്‍നിന്നും നേരെ വന്നതാണ്, ഇവിടെ. വളരെ നന്നായിട്ടുണ്ട്. നല്ലൊരു തിരിച്ചറിവും സന്ദേശവും തരുന്ന വരികള്‍.
അഭിനന്ദനങ്ങളോടൊപ്പം നന്ദിയും.
ഉമേഷ്ജീ പറഞ്ഞപോലെ, സ്വന്തം അനുഭവത്തില്‍ നിന്നെഴുതിയതാണോ?. നഷ്ടപ്പെട്ടവര്‍ നമുക്കു തന്നുപോയ താങ്ങും തണലും സ്നേഹവും ശക്തിയും പ്രചോദനമായി എന്നും നിലനില്‍ക്കട്ടെ.

അമ്പട വീരാ...പുലിയാണല്ല് പുലി..മണ്ടത്തരം കൂടിയിവിടം വരെയെത്തിയാ,ഒരു കവിയുടെ ജനനം,നല്ല വരികള്‍ ഡേയ്..!
qw_er_ty