ലൊട്ടുലൊടുക്ക്

Wednesday, August 15, 2007

സ്വാതന്ത്ര്യദിനാഘോഷചിന്തകള്‍


ഇന്ന് ഭാരതത്തിന്റെ അറുപതാം സ്വാതന്ത്ര്യദിനമായിരുന്നു. എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും ഭാരതം ഈ ആഘോഷം കൊണ്ടാടി; ഭാരതീയരും.

എല്ലാ വര്‍ഷങ്ങളിലേതുമെന്നതുപോലെ ഈ വര്‍ഷവും നമ്മള്‍ ഇതാഘോഷിച്ചു. എങ്ങിനെ?


പിന്നെ?

പിന്നെയൊന്നുമില്ല. നമുക്ക് ഇത്രയൊക്കെയേ അറിയൂ. നമ്മുടെ ദേശസ്നേഹം ഇങ്ങനെയേ കാണിച്ച് ശീലമുള്ളൂ. ഇനി ദേശസ്നേഹം നമ്മുടെ ചോരയില്‍ ഓടണമെങ്കില്‍ ഒന്നുകില്‍ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗം ഇറങ്ങണം, അല്ലെങ്കില്‍ ഇനി അടുത്ത ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിക്കണം. രണ്ടും സംഭവിച്ചാലും ഇല്ലെങ്കിലും ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് വീണ്ടും നമ്മുടെ ചോരയില്‍ മേല്‍പ്പറഞ്ഞ സാധനം വീണ്ടും ഓടും. എന്താ, എന്തിനാ എന്നൊന്നും അറിയില്ല, അത് കൊല്ലാകൊല്ലം തനിയേ അങ്ങ് സംഭവിക്കും. എന്ത് ഗുണമുണ്ടായിട്ടാണോ എന്നൊന്നും ചിന്തിക്കില്ല ആരും, പക്ഷെ എല്ലാവരും ചെയ്യുമ്പോള്‍ കൂട്ടത്തില്‍ നിന്നങ്ങ് ചെയ്യും. രാഷ്ട്രീയവും മതവും കഴിഞ്ഞല്‍ നമുക്ക് അത്യാവശ്യമായി ഒരു അടിയുണ്ടാക്കാനോ, വെറുതേ തര്‍ക്കിക്കാനോ ഈ ഒരു വിഷയം മാത്രമല്ലേ ഉള്ളൂ.

ആഘോഷം എന്ന് പറഞ്ഞാലെന്താണ്? നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്ക് മനസ്സിന് സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ആഘോഷം. ഇവിടെ എന്താണ് നല്ലത് പുതുതായി സംഭവിക്കുന്നത്? നല്ലത് അറുപത് വര്‍ഷം മുന്‍പ് കഴിഞ്ഞില്ലേ? അപ്പോള്‍ ഇത് ഈ സ്വാതന്ത്രദിനാഘോഷം വെറും ഒരു ഓര്‍മ്മപുതുക്കലല്ലേ? അത് എന്തുകൊണ്ട് ഒരു ആഘോഷം തന്നെ നമുക്ക് ആക്കിയെടുത്തുകൂട? അതിനു എന്തു സന്തോഷം വരുന്നുവെന്നതാണോ ഇനി പ്രശ്നം? എന്തുകൊണ്ട് നമുക്കോ നാട്ടുകാര്‍ക്കോ നാടിനുതന്നെയോ നല്ലത് വരുന്ന ഒരു തീരുമാനം എടുത്ത് സന്തോഷം നമുക്ക് ഉണ്ടാക്കിക്കൂട? അതിനാണോ വഴിയില്ലാത്തത്?

സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ മതി അതിനാദ്യം. എന്ത് തോന്ന്യവാസവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം അല്ല നമ്മുടെ മുന്‍‌തലമുറ നമുക്ക് വാങ്ങിത്തന്നത്, എന്ത് നല്ലകാര്യവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യമാണ്. നല്ലതെതും ചെയ്യാനും പറയാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യമാണ് നാം ആഘോഷിക്കേണ്ടത്. ഈ സ്വാതന്ത്യം തരുന്ന സന്തോഷമാണ് ഈ ആഘോഷം നടത്താന്‍ നമ്മളെ പ്രേരിപ്പിക്കേണ്ടത്. സ്വാതന്ത്യദിനം ആഘോഷിക്കാന്‍ എന്റെ വക ചില ആഘോഷപരിപാടികള്‍ ഇതാ.


ഇങ്ങനെ കുറച്ച് നല്ല കുറേ തീരുമാനങ്ങളെടുക്കുക. ഭാരതമാതാവ് എന്നൊരാള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ തീരുമാനം കാരണം സന്തോഷിക്കും. ആ സന്തോഷത്തിന്റെ പുറത്താകട്ടെ നമ്മുടെ ആഘോഷം. ഇനി പറയൂ, നമുക്ക് ആഘോഷിച്ചുകൂടേ ഈ സ്വാതന്ത്ര്യം? സ്വാതന്ത്ര്യദിനാശംസകള്‍ എല്ലാവര്‍ക്കും.
posted by Sreejith K at 11:50 PM | link | 10 comments