ലൊട്ടുലൊടുക്ക്

Thursday, December 07, 2006

പ്രണയം


മനസ്സില്‍ പ്രണയം പൂക്കുന്നത്
ഹൃദയസാഗരത്തിലെ മത്സ്യങ്ങളുടെ പ്രജനനകാലത്തത്രേ
ആ സ്ഥിതിക്ക് മനസ്സില്‍ പ്രണയക്കുളിരുകോരുന്നത്
അവിടം കാലവര്‍ഷത്തിന്‍ മഴയാല്‍ നിറയുമ്പോഴാകണം

ഏകാന്തതയുടെ അഗ്നിയില്‍ വെന്തുരുകും മനസ്സിനെ
തണുപ്പിക്കാന്‍ ഓടിയെത്തുന്ന സുനാമിയത്രേ പ്രണയം
പരസ്പരം ചേര്‍ന്ന മനസ്സിന്റെ ആകര്‍ഷണത്തിന്
മുല്ലപ്പെരിയാറിലെ ചുണ്ണാമ്പുപശയേക്കാല്‍ ബലമുണ്ടാകുമെന്നനുഭവം

വാര്‍ക്കപ്പണിക്കായ് കൊണ്ടിട്ട മണലില്‍
കൊച്ചു വീടുണ്ടാക്കുന്നതുപോല്‍ സ്വപ്നങ്ങള്‍ മെയ്യും കാലം
ആകാശച്ചെരുവിലെ നക്ഷത്രങ്ങളെപ്പോല്‍
അവയില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍ അപ്പോള്‍ ചിരിച്ചു നില്‍ക്കും.

മനസ്സിലെ കായലിലെ തിരകളില്‍ തിത്തിത്താരോ പാടാം
അതിലെ ആറന്മുള വള്ളംകളിയില്‍ മത്സരിച്ച് തുഴയാം
കണ്ണടച്ചാലും കണ്ണട വച്ചാലും ആ മുഖം
ബ്രൈറ്റ്ലൈറ്റിന്റെ‍ പ്രകാശത്തിനെക്കാള്‍‍ തിളക്കം നല്‍കീടും പ്രണയം
posted by Sreejith K. at 11:50 AM

112 Comments:

എന്തുവാ‍ ഇത്?????? കവിതയാണോ? കവിതയാണെങ്കില്‍ പോരാ...”വിരഹം” കുറച്ചുകൂടി നന്നായിരുന്നു..
Blogger രമേഷ്, at Thu Dec 07, 12:54:00 PM GMT+5:30  
-------------------------------------------------------------
രമേഷ് ബായ്, വിരഹം പ്രണയത്തിന്റെ സെക്കന്റ് പാര്‍ട്ട് അല്ലേ! അല്ലെങ്കില്‍ ഇന്റെര്‍വെല്ലിനു ശേഷമുള്ള ഭാഗം? അതു അടുത്തത്.

അതിനു ശേഷം രണ്ടു കവിതയ്ക്കും കമന്റ് ഇല്ല എന്നുള്ള ദുഃഖകവിത. എല്ലാം പ്ലാന്‍ ചെയ്തു വച്ചിട്ടുണ്ട്. അതും കഴിഞ്ഞ് ബ്ലോഗേര്‍സിന്റെ പേരു വച്ച് ഒരു കവിത, അപ്പൊ എല്ലാവരും വന്ന് കമന്റിടും, അതു കഴിഞ്ഞ് ... ഇപ്പൊ ഇത്ര അറിഞ്ഞാല്‍ മതി.
Blogger Sreejith K., at Thu Dec 07, 01:01:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തിനു,

എനിക്ക്‌ താങ്കളോട്‌, താങ്കളുടെ ബ്ലോഗ്ഗ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനുവുമൊക്കെ കണ്ടിട്ട്‌ ഒരുപാട്‌ ബഹുമാനം തോന്നിയിരുന്നു.

പക്ഷെ ഈ വക കവിതയൊക്കെ ഇട്ടിട്ട്‌ നിങ്ങള്‍ എന്തോ തിണ്ണ മിടുക്ക്‌ കാണിച്ച്‌ വെന്ന് അഹങ്കരിച്ച്‌ ഇരിയ്കുന്നു എന്നാണെങ്കില്‍, നിങ്ങള്‍ക്ക്‌ ചേരുന്നത്‌ തലപ്പാവും പൊന്നാടെം ഒന്നുമല്ലാ, മറിച്ച്‌ ഒരു സാരിയും അല്‍പം ലിപ്സ്റ്റിക്കുമാണു.

വിഷ്ണുപ്രസാദിനെയും ഇരിങ്ങലിനേയും ഒക്കെ പോലയുള്ളവര്‍ നല്ല കവിതകള്‍ എഴുതുമ്പോ അവിടെയ്ക്‌ എത്തി നോക്കാന്‍ പോലും മെനക്കെടാത്തവര്‍ ഇതിലെത്തും, കാരണം താങ്കള്‍ ബ്ലോഗിന്റെ എന്തോ വലിയ തലപ്പത്തല്ലേ ഇരിയ്കുന്നത്‌? ആണുങ്ങളുടെ തോളില്‍ കൈയ്യിട്ട്‌ നടക്കുന്ന ചില കുറുക്കന്മാര്‍ വരെ നിങ്ങളെ കൊഞ്ചിച്ച്‌ നടക്കുമ്പോ സാഹിത്യകാരന്മാരുടെ മുഖത്തേയ്കുള്ള ഒരു കാര്‍ക്കിച്ച്‌ തുപ്പലാണി കവിത.

വാഴ്ത്തപെടട്ടേ നിന്‍ നാമം.

അനോണിയ സനോണിയ
Anonymous Anonymous, at Thu Dec 07, 01:07:00 PM GMT+5:30  
-------------------------------------------------------------
ഹായ് അനൂ, ണിയാ,

തിണ്ണ മിടുക്ക്, കവിത എഴുതിയും കാണിക്കാന്‍ പറ്റുമല്ലേ. അതെനിക്കിഷ്ടായി. ഇനി തൊട്ട് ഇവിടെ കവിതകളുടെ ബഹളമായിരിക്കും. ഇച്ചിരി തിണ്ണമിടുക്ക് കാണിക്കാന്‍ എന്താ വഴി എന്നാലോചിച്ചിരിക്കുവായിരുന്നു.

തലപ്പാവും പൊന്നാടയും ഞാന്‍ കാശ് കൊടുത്ത് മേടിച്ചതല്ല, ഫ്രീ ആയിട്ട് കിട്ടിയതാ. സാരിയും ലിപ്സ്റ്റിക്കും വാങ്ങിത്തരുമോ? അതിട്ട് ഒരു ഫോട്ടോ എടുത്ത് ഞാന്‍ പോസ്റ്റിടാം വേണമെങ്കില്‍.

എല്ലാ ബ്ലോഗുകളിലും കയറി കമന്റിടുന്ന സമയം ഉണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ തന്നെ എന്തെങ്കിലും കുത്തിക്കുറിച്ച് സ്വാധീനം ഉപയോഗിച്ച് കമന്റ് ഇടീച്ചുകൂടേ? അതിനുള്ള അദ്യ ശ്രമമാണ് ഈ കവിത. കൊച്ചു കള്ളന്‍/കള്ളി, അതും കണ്ടു പിടിച്ചു. അടി അടി.
Blogger Sreejith K., at Thu Dec 07, 01:12:00 PM GMT+5:30  
-------------------------------------------------------------
അനോണിയ സനോണിയ,

ശ്രീജിത്ത് എന്നത് വെറും പച്ചയായ ഒരു മനുഷ്യനാണ് സുഹൃത്തേ, അയാള്‍ക്ക് കഴിയുന്ന ചിലത് ചെയ്യുന്നു. അത് താങ്കളും ഞാനുമടക്കമുള്ള ഒത്തിരി പേര്‍ക്ക് ഉപയോഗപ്രദമവുന്നു. പക്ഷേ, അയാള്‍ക്കും അയാളുടേതായ എന്തും എഴുതുവാനുള്ള സ്വാതന്ത്യമില്ലേ സുഹൃത്തേ... ഒരു പോര്‍ട്ടല്‍ ഉണ്ടാക്കിയത് കൊണ്ട് അയാള്‍ ഒരു ‘പുരോഹിതന്‍‘ ആവേണ്ടതുണ്ടോ.

ഒരോരോ ചളുക്ക് ന്യായങ്ങള്‍!

വിഷ്ണുപ്രസാദും ഇരിങ്ങലും എഴുതുന്നത് നല്ല കവിതകള്‍ ആണെന്ന് തോന്നുന്നത് താങ്കളുടെ ഇഷ്ടം - അവയില്‍ ചിലത് നല്ലത് തന്നെ. അതിന് ഇത് പോലുള്ളവ രസിക്കുന്നവരെ താങ്കള്‍ എന്തിന് ആക്രമിക്കണം.

ആണുങ്ങളുടെ തോളില്‍ കയ്യിട്ട് നടക്കുന്നു എന്ന് പറഞ്ഞധിക്ഷേപിച്ച കുറുക്കനെ പരിചയപെട്ടാല്‍ ഈ വരികള്‍ക്ക് നിങ്ങള്‍ ഖേദിക്കും.
Anonymous Anonymous, at Thu Dec 07, 01:25:00 PM GMT+5:30  
-------------------------------------------------------------
ഈ അനോണി ഞാനല്ല. ഞാനാണെന്ന് തോന്നുന്നെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്.

എങ്കിലും എന്റെ അനോണീ, ഇതു പോലെ പച്ചയായ സത്യങ്ങള്‍ ഇങ്ങനെ തുറന്ന് പറയാന്‍ പാടുണ്ടോ? പാവം ഫസ്റ്റ് അണോണിക്ക് ഫീല്‍ ആവില്ലേ? എന്നെ പുകഴ്ത്തുക മാത്രമായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതിനിയും ആകാം, നോ പ്രോബ്ലം. അതിനാണല്ലോ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നതു പോലെ വെറുതേ എന്തെങ്കിലും എഴുതിയിട്ട് കമന്റിനായി ചൂണ്ടയിട്ട് ഇരിക്കുന്നത് ;)
Blogger Sreejith K., at Thu Dec 07, 01:33:00 PM GMT+5:30  
-------------------------------------------------------------
കാറ്റത്താടും ചെമ്പരത്തിപോല്‍
അത്യുദാത്തം നിന്‍ കവിത
അതിലൊരെണ്ണം എടുത്ത് ചെവിയില്‍ വച്ചാല്‍
കവിതയും നീയും നല്ല മാച്ച് ആയിടും.

ഞാന്‍ ഓടി.. :)
Blogger bodhappayi, at Thu Dec 07, 01:38:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തിന്‍റെ കവിത വായിച്ചു.
വിമര്‍ശനവും അഭിപ്രായവും പിന്നെ. അതിനു മുമ്പ് അനോണിക്ക് ഒരു മുന്നറിയിപ്പ്
.
ഇവിടെ കവിതയെ വിലയിരുത്തലിനാണ് പ്രസക്തി. വ്യക്തികളെയല്ല. ശ്രീജിത്തിന്‍റെ കവിതയെ വിലയിരുത്തൂ നിങ്ങള്‍. അയാളിട്ടിറിക്കുന്ന അണ്ടര്‍വെയര്‍ നോക്കി ചുവപ്പാണൊ പച്ചയാണൊ എന്നല്ല.

ഞാനും അതു പോലെ വിമര്‍ശനവും സ്തുതി പാഠ്കരായി നടക്കുന്നവരും വളരെ നല്ല സൌഹൃദത്തില്‍ തന്നെ യാണ് എപ്പോഴും. വിമര്‍ശിക്കുമ്പോഴും പരസ്പര ബഹുമാനവും സ്നേഹവും പങ്കുവയ്ക്കുന്നവര്‍.

അതു മനസ്സിലാക്കാന്‍ അനോണിയായ് വരുന്ന ‘പൊന്നുമോന്‍’ മാര്‍ക്ക് അറിയില്ല. താങ്കള്‍ മറ്റു പേരില്‍ ഇവിടെ പ്രശസ്തനാ‍യിരിക്കാം. ഇത്തരം കമന്‍റ് സ്വന്തം പേരില്‍ പറഞ്ഞാല്‍ കള്ളി വെളിച്ചത്താകും അല്ലേ.. നട്ടെല്ലില്ലെങ്കില്‍ മിണ്ടാതിരിക്കുകയൊ ഒരു മുഴം കയറില്‍ അവസാനിപ്പിക്കുകയൊ ചെയ്തു കൂടെ?

ഞങ്ങള്‍ ചിലപ്പോള്‍ തോളത്ത് കൈയ്യിടും ചിലപ്പോള്‍ തലക്കിട്ട് രണ്ടു കൊടുക്കും ഒക്കെയും സ്നേഹത്തിന്‍ റെയും സൌഹൃദത്തിന്‍റെയും അര്‍ത്ഥത്തിലാണ്. അല്ലാതെ ആരെയും അപമാനിക്കാന്‍ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ അടി കൂടിയ ഞാന്‍ പോലും ശ്രമിച്ചുവെന്ന് ആരും പറയില്ല.

അനോണിക്കറിയാലൊ ഞങ്ങള്‍ വിചാരിച്ചാല്‍ താങ്കളുടെ മൂലവും പൂരാടവും ഉത്രാടവും മിനുട്ടുകള്‍ക്കുള്ളില്‍ അറിയുവാന്‍ സാധിക്കും. അതു കൊണ്ട് ആരെയെങ്കിലും അപമാനിക്കാന്‍ ഇനിയും താങ്കള്‍ തുനിയുകയാണെങ്കില്‍ നിയമ നടപടിക്കു പുറമെ എന്തും പ്രതീക്ഷിക്കാം.
Blogger Unknown, at Thu Dec 07, 01:39:00 PM GMT+5:30  
-------------------------------------------------------------
നിനക്കെന്തോ സംഭവിക്കുന്നൂ ശ്രീജീ..
മക്കള് വേഗം ഇങ്ങു നാട്ടില്‍ വാ... ചെറിയ ഒരു കര്‍മ്മം ചെയ്താല്‍ മാറിയേക്കും ഈ അസുഖം.
Blogger Kumar Neelakandan © (Kumar NM), at Thu Dec 07, 01:42:00 PM GMT+5:30  
-------------------------------------------------------------
അനോസണിയോ,

പ്രശ്നം ഇപ്പോ കമന്റ്‌ കിട്ടിണിയ്‌ല്യാ എന്നാണോ? അല്ലാ ഞാനെന്ന കുറുക്കനാണോ? (എവിടെ ഈ വിശ്വം?)

കമന്റാണു പ്രശ്നമെങ്കില്‍ താങ്കള്‍ ദയവായി സാഹിത്യം എഴുതാതെ ക്ലോസറ്റിന്റെ പടമിടുക, അല്ലെങ്കില്‍ ലൈംഗീകതയും തക്കാളി പച്ചടിയും എന്ന ഒരു പോസ്റ്റ്‌ ഇടുക.

ഞാനാണു പ്രശ്നമെങ്കില്‍, വഴിയൊന്നും ഞാന്‍ കാണുന്നില്ല്യ ഇപ്പോ. ഷഷ്ടിമൂര്‍ത്തിയ്ക്‌ ഇനി നാലു കൊല്ലം ബാക്കി, അതൊണ്ട്‌ എപ്പോ മാതാ അതുല്യാനന്ദ റോളിലാണു, തോളീന്ന് ഇറങ്ങി, ഇറുക്കി പിടിത്തമാണു എനിക്കിഷ്ടം.
Blogger അതുല്യ, at Thu Dec 07, 01:46:00 PM GMT+5:30  
-------------------------------------------------------------
കുട്ടപ്പായി, നീ ഓടിയാല്‍ എവിടം വരെ എന്നൊന്ന് എനിക്കറിയണം. ചെമ്പരത്തിപ്പൂ കൈയ്യില്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ ഇങ്ങോട്ടൊന്ന് കൊറിയര്‍ അയച്ചേക്ക്.

ഇരിങ്ങള്‍ ജീ, അനോണി കമന്റുകള്‍ക്ക് അത്ര വില കൊടുത്താല്‍ മതി. അവ പലപ്പോഴും ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ല. എങ്കിലും ആ കമന്റ് എനിക്കെന്തോ ഇഷ്ടായി. ചിലരുടെയെങ്കിലും മനസ്സില്‍ ഉള്ള ചിന്തകള്‍ അത് പുറത്ത് കൊണ്ടു വന്നു. എന്നെ ചൊറിയുന്നതും ഞാന്‍ ചൊറിയുന്നതും എനിക്കൊരുപോലെ ആസ്വാദ്യകരം ;)

കുമാര്‍ജീ, ഒരു കവിത എഴുതുന്നത് അത്ര വലിയ ഒരു രോഗമാണോ? അക്ച്വലി, ഇതു കവിത തന്നെ അല്ലേ? അതോണ്ടാണോ അങ്ങിനെ പറഞ്ഞേ? ങാ‌‍‌ഹാ അത്രയ്ക്കായോ, വാ നമുക്ക് രണ്ടു പേര്‍ക്കും ഒരു കവിതാ മത്സരം നടത്താം. എന്നെ വെറുതേ വാശി കേറ്റരുത്.
Blogger Sreejith K., at Thu Dec 07, 01:46:00 PM GMT+5:30  
-------------------------------------------------------------
ഇരിങ്ങലിന്‍റെ കമന്‍റ് വായിച്ചിട്ട് ഇനിയും ഈ ‘അനോണി’ കുപ്പായം ഇട്ടിരിക്കാന്‍ തോന്നുന്നില്ല.

അതോണ്ട് ഞാനത് ദേ ഊരി.

അനോണിയ സനോണിയയ്ക്ക് മറുപടി പറഞ്ഞ ‘അനോണി’ ഞാനാണ്.
Blogger മുസ്തഫ|musthapha, at Thu Dec 07, 01:48:00 PM GMT+5:30  
-------------------------------------------------------------
ചില വരികള്‍ നന്നായിരിയ്ക്കുന്നു...തീവ്രതയുടെ അഭാവമുണ്ടെങ്കിലും...

..തുടര്‍ന്നും എഴുതുക....
Anonymous Anonymous, at Thu Dec 07, 01:49:00 PM GMT+5:30  
-------------------------------------------------------------
അഗ്രുവേ.. വീട്ടില്‍ പോസ്റ്റ്‌ അഗ്രി കാണുമോ?? ഒന്ന് ഇറുക്കി പിടിയ്കാനാ...

രൊംബ രൊംബ പ്രമാദമാനാ അനോണി നീ മട്ടും. ഇനിയും ആരാവത്‌ നാന്‍ താന്‍ അനോണീന്ന് ചൊന്നാ എനക്ക്‌ ഇറുക്കിപിടിയ്കാമ കഴിയാതൈ... എന്നടാ പണ്ണറത്‌.. ഇനി ആരും കണ്ണൈ തുറക്കാതീങ്കള്‍. ഇറുക്കിക്കിട്ടേ ഇരുക്കേന്‍.

ശ്രീക്കുട്ടാ നിന്റെ കവിത വന്ന് തറച്ചത്‌ എന്റെ നെഞ്ചത്ത്‌.
ഞാന്‍ കരയട്ടെ ഇനി.
Blogger അതുല്യ, at Thu Dec 07, 01:54:00 PM GMT+5:30  
-------------------------------------------------------------
കവിതേ..നന്നായിരിക്കുന്നു.
ശ്രീജിത്തേ നിന്റെ കവിതയിലെ പ്രണയത്തിന്റെ ജഞ്ജലിപ്പില്‍ ഉള്‍പ്രേരിതനായി തീരുന്നു ഞാന്‍
വാക്കുകളിലെ വൈരനിര്യാതന നെയ്ച്ചോറിന്റെ ഗന്ധം എന്റെ സിരകളെ പുളകമണിയിക്കുന്നു.
കെട്ടിറങ്ങാത്ത വഴികളില്‍ ലാലസനായി വിലസുമ്പോള്‍ പാടി നടക്കാനിനി ഈ കവിതയും :)
Blogger ചില നേരത്ത്.., at Thu Dec 07, 02:00:00 PM GMT+5:30  
-------------------------------------------------------------
ആ ദുര്‍ഗേടെ കല്യാണം എന്ന് കണ്ടാലെങ്കിലും, ഓ... എനിക്കും ആയി, ഒന്ന് കെട്ടിക്കളയാം എന്ന് ഈ മണ്ടന്‍ വിചാരിക്കും എന്ന് കരുതി. ഇല്ല. ഇത് ഒരു വഴിക്ക് പോകില്ല. എന്തായാലും കല്യാണം കഴിഞ്ഞാല്‍ ദയവായിട്ട് കുറച്ച് ദിവസങ്ങള്‍ ഈ ബ്ലോഗും കവിതയും ഒന്നും കാണിക്കരുത്. പാവം ഞെട്ടിപ്പോകും. ;)

കുട്ടപ്പായീ :) കമന്റ് കലക്കി. ഈ റോസാച്ചെടിയുടെ മുകളില്‍ വിഷം തളിച്ചല്ലോടാ. ;)


ഓ...ഒരു തോളു കിട്ടുമായിരുന്നെങ്കില്‍ ഒരു കുറുക്കന്‍ ആവാമായിരുന്നൂ...ഊ...ഊ...ഊ...
Blogger സു | Su, at Thu Dec 07, 02:03:00 PM GMT+5:30  
-------------------------------------------------------------
കവിതയെ കുറിച്ച്‌ അഭിപ്രായം പറ്യാന്‍ ഒന്നും എനിയ്ക്ക് അറിയില്ല.. പക്ഷെ ഞാന്‍ ഒരു സത്യം പറയാന്‍ പോകുകയാ.. ബാംഗളൂര്‍ മീറ്റിനിടയില്‍ ഞാന്‍ അറിഞ സത്യമാണിത്‌
മന്‍‌ജു വാര്യര്‍,സംയുക്താ വര്‍മ്മ,പാര്‍വതി എന്നീ അഭിനേത്രികള്‍ വിവാഹത്തിനു ശേഷം അഭിനയം നിറുത്തിയ പോലെ ശ്രീജിത്ത്,കല്യാണത്തിനു ശേഷം ബ്ലൊഗെഴുത്ത് നിറുത്താന്‍ പോകുകയാണ് എന്ന തീരുമാനം ഒരു സങ്കടകരമായ സത്യമാണ്..കുട്ടപ്പായി ഇതു സത്യമാണെന്ന് ഒന്ന് ഉറക്കെ പറയൂ..
ബഹു ശ്രീജിത്ത് ആ തീരുമാനം പുന:പരിശോധിയ്ക്കണം എന്നാണ് എന്റെ ഒരു അഭ്യര്‍ത്ഥന..
Blogger Promod P P, at Thu Dec 07, 02:34:00 PM GMT+5:30  
-------------------------------------------------------------
എന്തെരാണിത്‌? കവിതയില്‍ വെന്തുരുകുന്ന വാര്‍ക്കപ്പണിയോ? ശ്രീയേ ആരൊക്കെയെന്തൊക്കെ പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ശരി, ഈ പണി നിറുത്തരുത്‌, തുടരുക (സോറി, വാര്‍ക്കപ്പണിയല്ല). ശ്രീയുടെയുള്ളിലെ കവി വെളിയില്‍ ചാടി!
Blogger ഏറനാടന്‍, at Thu Dec 07, 02:41:00 PM GMT+5:30  
-------------------------------------------------------------
തഥാഗതാ, എന്നെ കൊന്നാലും ശരി ഞാന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തില്ല. ഇനി കവിതയെഴുത്ത് നിര്‍ത്തിക്കാനാണ് ഈ പാര പണിതതെങ്കില്‍ അങ്ങിനെ ഇങ്ങനെ ഒന്നും നിര്‍ത്താന്‍ പോകുന്നില്ല ഈ ശ്രീജിത്ത്. ഭീഷണിപ്പെടുത്തിയാല്‍ ഒരു പക്ഷെ ഞാന്‍ കേട്ടു എന്നു വരും. അത് സ്നേഹം കൊണ്ടാ, പേടിച്ചിട്ടല്ല.

ഈയടുത്ത് എന്നെ കെട്ടിച്ചു വിടാന്‍ പല കുടിലതന്ത്രങ്ങളും പലരും പയറ്റിക്കണ്ടു. ബാച്ചിലേര്‍സിനോട് മൊത്തമുള്ള അസൂയയാണ് അതിനുപിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സഖാവ് ദില്‍ബനും സഖാവ് ആദിത്യനും സഹായം അഭ്യര്‍ത്ഥിച്ച് മെയില്‍ അയച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ ഒരു ഇടപെടലുണ്ടായാലുള്ള ഭവിഷ്യത്ത് അറിയാമല്ലോ. ഇനി അനുഭവിച്ചോ.
Blogger Sreejith K., at Thu Dec 07, 02:50:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിയേ കെട്ടാന്‍ പേടിയാ അല്ലേ? കാശു പോകുമെന്നോ മറ്റോ...
സാരല്ല്യാന്നേ... ഒക്കെ മാറിക്കോളും. ദേ ലേറ്റസ്റ്റ്‌ ആ പുല്ലൂരാനോട്‌ ചോദിയ്കൂ.

Eranaada.. great comment tto.
Blogger അതുല്യ, at Thu Dec 07, 02:55:00 PM GMT+5:30  
-------------------------------------------------------------
ശ്രീയെ, മുഴുവന്‍ വായിച്ചിട്ടെനിക്കു പിടികിട്ടിയത് - ശ്രീ എവിടെയൊ “വീണു“ കിടക്കുന്നു എന്നാണ്.
ചൂടുള്ള മനസ്സിനെ “തണുപ്പിക്കാന്‍“ വരുന്ന സുനാമി പക്ഷെ തീരവും കടന്ന് വീടും പറമ്പും കൊണ്ടു പോകാതെ നോക്കുക - പ്രണയിച്ചു പതം വന്നവരുടെ ഉപദേശം കേള്‍ക്കുക.
Blogger Vempally|വെമ്പള്ളി, at Thu Dec 07, 03:09:00 PM GMT+5:30  
-------------------------------------------------------------
ബെന്നീ, കൊലച്ചതി. സ്വകാര്യ ചാറ്റ് സംഭാഷണങ്ങള്‍ ഇങ്ങനെ പരസ്യമാക്കാനുള്ളതല്ല. ഒരുമാതിരി ചോദ്യം ചോദിച്ചു എന്നെ കുറേ വട്ടാക്കി എന്നതു ഞാന്‍ ക്ഷമിച്ചു. ബട്ട്, എന്റെ സുന്ദര കവിതയെക്കുറിച്ച് ഒരക്ഷരം പറയാതെ ആ സാധനം ഇവിടെ ഇട്ടത് എന്റെ കവിത്വത്തെ (???) കൊല്ലലാണ്. ഞാന്‍ പ്രതിഷേധിക്കുന്നു.

ബൈ ദ വേ, എല്ലാരും കമന്റ് ഇടുന്നത് നിര്‍ത്തിയോ. മര്യാദയ്ക്ക് ഇട്ടോ, അല്ലെങ്കില്‍ ഞാന്‍ അടുത്ത കവിത എഴുതും.
Blogger Sreejith K., at Thu Dec 07, 03:34:00 PM GMT+5:30  
-------------------------------------------------------------
ഡേയ് ശ്രീ, നീ പെടിക്കെണ്ടെഡെയ്, എന്റെ വക ദേ ഒരു കമന്റ്. അതുകൊണ്ട് കവിതേഴുത്ത് നിര്‍ത്തണണ്ട ;).കവിത, കഥ എന്നിവയുടെ ഞാണിമേക്കളിയാന്ന് മനസ്സിലായി. കുമാറേട്ടന്‍ പറഞ്ഞതാ സത്യം നിനക്കെന്തോ സംഭവിക്കുന്നു.
Blogger ഡാലി, at Thu Dec 07, 03:39:00 PM GMT+5:30  
-------------------------------------------------------------
എന്തിനാ ശ്രീ ഇങ്ങനെ കമന്റൊക്കെ ചോദിച്ച്‌ വാങ്ങണേ? എന്താ കമന്റിന്റെ നംബ്ര് കാട്ടിയാണോ പെണ്‍ അന്വേക്ഷിയ്കാന്‍ പോണേ.. (ഈശ്വരാ ഇനി ശ്രീ പെണ്ണു കെട്ടീട്ട്‌ രാത്രി .. കമന്റ്‌ എത്രയായീ എന്നൊക്കെ തിര്‍ക്കുവോ ആവോ...., നല്ല ബന്ധു ബലം ഉള്ള വീട്ടീന്ന് പെണ്ണെടുത്താ മതി ട്ടോ, നമുക്ക്‌ സമന്തകുടുംബം അത്രേം ഭീഷണി പെടുത്തി, (പെണ്ണിനെ ഇവിടെ കൊണ്ട്‌ നിര്‍ത്തും..!!) കമന്റ്‌ മേടിയ്കാം.


ഗ്വാ ഗ്വാ...

ബെന്നീ കൊട്‌ കൈ...
Blogger അതുല്യ, at Thu Dec 07, 03:42:00 PM GMT+5:30  
-------------------------------------------------------------
ഞാനൊരു കുസ്രുതി കണ്ടുപിടിത്തം നടത്തി - എന്താണെന്നല്ലെ- മുന്‍പെഴുതിയ അനോനിയും ശ്രീയും ഒരൊറ്റ വ്യക്തി തന്നെന്ന്. ബയങ്കരാ!
Anonymous Anonymous, at Thu Dec 07, 03:45:00 PM GMT+5:30  
-------------------------------------------------------------
ശ്ശെഡാ ഭയങ്കരാ, അത് കണ്ടു പിടിച്ചോ, മുടിഞ്ഞ ബുദ്ധി ആണല്ലോ, പണ്ടാ‍രമടങ്ങിപ്പോവുകയേ ഉള്ളൂ. ബുദ്ധിമാന്റെ ഫോട്ടോ തരികയാണെങ്കില്‍ എനിക്കൊരു ഹാരാര്‍പ്പണം നടത്താമായിരുന്നു. ഒരു തലപ്പാവും വച്ചു തരാം, നല്ല ഭംഗിയാ, സത്യം! എനിക്ക് അനുഭവമുള്ളതാ
Blogger Sreejith K., at Thu Dec 07, 03:50:00 PM GMT+5:30  
-------------------------------------------------------------
എന്തൂട്ട്രാ ശ്രീജീ ഇത്?
ഇതിനു കവിതേന്നും പറയോ?
Blogger Mubarak Merchant, at Thu Dec 07, 03:55:00 PM GMT+5:30  
-------------------------------------------------------------
ഇക്കാസെ.. ഇതെന്ന്യാ കവിതാ.. 15 കമന്റ്‌ കിട്ടിയ പോസ്റ്റിനേ പിന്നെ എന്താ പറയാ??
Blogger അതുല്യ, at Thu Dec 07, 03:56:00 PM GMT+5:30  
-------------------------------------------------------------
അതുല്യച്ചേച്ചി, കൈ കൊട്. ആ കമന്റ് എനിക്കൊത്തിരി ഇഷ്ടായി. അല്ല, വിമര്‍ശനവും അഭിപ്രായവും പറയാം എന്നും പറഞ്ഞ് പോയ ഇരിങ്ങലിനെ കാണാനില്ലല്ലോ.
Blogger Sreejith K., at Thu Dec 07, 04:00:00 PM GMT+5:30  
-------------------------------------------------------------
ബുദ്ധിമാന്‍റെ ഫൊട്ടൊ: ബുദ്ധിമാന്‍
Anonymous Anonymous, at Thu Dec 07, 04:00:00 PM GMT+5:30  
-------------------------------------------------------------
എന്റെ അതുല്യാനന്ദ മയീ...
ഇതാണ് ‘ചവര്‍ കൂമ്പാരം’
എന്നാലും ആ അനോണി സനോണീടെ തോളത്തൂടി ഒന്നു കയ്യിടാമായിരുന്നു!!!
Blogger Mubarak Merchant, at Thu Dec 07, 04:00:00 PM GMT+5:30  
-------------------------------------------------------------
അല്ല ഇവിടെ: ഇവിടെ
Anonymous Anonymous, at Thu Dec 07, 04:03:00 PM GMT+5:30  
-------------------------------------------------------------
ഇത്‌ ചവറാണെന്ന് ഇക്കാസിനു തോന്നുന്നുവെങ്കില്‍ ഇക്കാസിനു ശ്രീജിത്തുമായി എന്തോ വശപിശകുണ്ടെന്നാണു. നല്ല ഒരു സുഹൃത്തെങ്കില്‍ താങ്കള്‍ അങ്ങനെ പറയുകയില്ലായിരുന്നു. മീറ്റിനു വന്നപ്പ്പൊഴും ഇക്കാസ്‌ ശ്രീ ഉണ്ടായിരുന്ന ക്വിസ്‌ ടീമിനു എതിരായിട്ട്‌ ആരോപണം ഉന്നയിച്ചത്‌ എനിക്കൊര്‍മ്മ വരുന്നു. കവിത കവിയുടെ മനസ്സിലുണ്ടാവുന്ന ആശയങ്ങളാനു. ഇങ്ങനെ തന്നെ എഴുതണം എന്ന് ഒരു ബുക്കിലും പറഞ്ഞിട്ടില്ല. 1 + 1 = 2 എന്ന് കൂട്ടിയ കിട്ടുകയുമില്ല.

ഇരിങ്ങലിന്റെ സ്പിരിട്ടാണു എനിക്കിഷ്ടമായത്‌. അദ്ദേഹത്തിന്റെ മനസ്സിനുള്ളിലുള്ള ആ കൂട്ടായ്മ ഒരുപാട്‌ അഭിനന്ദനമര്‍ഹിയ്കുന്നു.
Blogger അതുല്യ, at Thu Dec 07, 04:08:00 PM GMT+5:30  
-------------------------------------------------------------
ശ്രീ.......... ഞാന്‍ ഉദേശിച്ചത് “മഞ്ഞക്കിളി” യില്‍ ഒരു കവിത വായിച്ചിരുന്നു. അത് എഴുതിയത് നിങളല്ലേ? ആ അനോണി എന്നെയാണോ ഉദേശിച്ചത്? അത് ആരാന്ന് അറഞ്ഞാ ഒന്ന് പറയണേ .... ഓന്റെ പ്രശ്‌നെന്താന്ന് ഒന്ന് അറിയാന്നാ........ ശ്രീ ഒന്നാക്കണ്ട രണ്ടു ചെവീലും ചെമ്പരത്തി പൂവ് വെച്ചോള്ളൂ‍.........
can i read malayalam in fire fox, i installed somthing called padma but i cant read malayamblogs in firefox.
Blogger രമേഷ്, at Thu Dec 07, 04:10:00 PM GMT+5:30  
-------------------------------------------------------------
ഇക്കാസ് ഇത് ചവര്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചുവെങ്കില്‍ അത് ഇക്കാ‍സിന് എന്നോടുള്ള അടുപ്പം കൊണ്ടാണ്. ഇക്കാസ് എന്റെ രചനകളെ മുഴുവന്‍ ആക്ഷേപിച്ചില്ലെന്നതും ഈ ഒന്നിനെ മാത്രമേ ചവര്‍ എന്നു വിളിച്ചുള്ളുവെന്നതും ഇതൊരു വ്യക്തിവൈരാഗ്യം തീര്‍ക്കലല്ല എന്ന് മനസ്സിലാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇക്കാസേ, ഈ ചവര്‍ കവിതയെ ചവര്‍ എന്ന് വിളിക്കാന്‍ കാണിച്ച ആ ധൈര്യത്തിനു മുന്നില്‍ നമിക്കുന്നു. ഇങ്ങനെ തുറന്ന് പറയാന്‍ ആളില്ല എന്നതിനാലാണ് ഇവിടെ പലരും കവിത എന്ന പേരില്‍ പല പേക്കൂത്തുകളും കാണിക്കുന്നത്. ഇക്കാസിന് ആ കമന്റിന് 10/10 മാര്‍ക്ക്.
Blogger Sreejith K., at Thu Dec 07, 04:13:00 PM GMT+5:30  
-------------------------------------------------------------
ഒന്ന്, രണ്ട്, നാല് പാര എനിക്കിഷ്ടമായി. മൂന്നാം പാര അത്ര മനസ്സിലായില്ല.
വിരഹത്തിന്റെ അടുത്ത എപിസോഡ് സാധാരണ കൂടിച്ചേരല്‍ അഥവാ സംഗമമാണല്ലോ. അതും വേഗം പോസ്റ്റ് ചെയ്യൂ.
Blogger രാധ, at Thu Dec 07, 04:14:00 PM GMT+5:30  
-------------------------------------------------------------
“കവിത കവിയുടെ മനസ്സിലുണ്ടാവുന്ന ആശയങ്ങളാനു. ഇങ്ങനെ തന്നെ എഴുതണം എന്ന് ഒരു ബുക്കിലും പറഞ്ഞിട്ടില്ല“

കാണുന്നവരെല്ലാം അത് നല്ലതാണെന്ന് പറയണമെന്നും എങ്ങും പറഞ്ഞിട്ടില്ല.
Blogger Mubarak Merchant, at Thu Dec 07, 04:15:00 PM GMT+5:30  
-------------------------------------------------------------
രമേഷ്, മഞ്ഞക്കിളിയില്‍ അങ്ങിനെ ഒരു കവിത എഴുതിയ കാര്യം ഓര്‍മ്മ ഇല്ലായിരുന്നു. ഇപ്പോള്‍ ഒന്നുകൂടെ നോക്കിയപ്പോഴാണ് അങ്ങിനേയും ഞാന്‍ എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത് ;)

അതും ഇതും ഒരു ത്രാസ്സ് കൊണ്ടളക്കരുത്. രണ്ടും രണ്ട് വിഷയങ്ങളെ രണ്ട് രീതിയില്‍ സമീപിച്ചതാണ്. രണ്ടും ചവര്‍ എന്ന് വിളിച്ചാല്‍ ഓക്കെ. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമാണെന്ന് പറഞ്ഞാല്‍ ചിരി മാത്രമേ തിരിച്ച് തരാനുള്ളൂ.
Blogger Sreejith K., at Thu Dec 07, 04:16:00 PM GMT+5:30  
-------------------------------------------------------------
ശ്രീയെ, രണ്ടാമത്തെ അനോനി തമാശ കാട്ടിയതാണു കേട്ടൊ. ദേഷ്യം പിടിക്കാതെ ഇനിയും കവിത എഴുതൂ
Anonymous Anonymous, at Thu Dec 07, 04:17:00 PM GMT+5:30  
-------------------------------------------------------------
"നീ ജീവിച്ചിരുന്നതെന്‍ ഹൃത്തിലായിരുന്നു,
ഇന്നു നീ വസിക്കുന്നതെന്‍ ഓര്‍മ്മകളിലും
നീയില്ലാതൊരീ ജീവിതതമതികഠിനം-ഞാന്‍
എന്നോര്‍മ്മകളില്‍ ജീവിക്കുവാന്‍ കൊതിച്ചീടുന്നു"
ചവറാണോന്ന് അറയില്ല പക്ഷെ ഈ വരികള്‍ എനിക്കിഷ്‌ട്ടമായി.............
ഫയര്‍ഫൊക്സ് വല്ല രക്ഷയുമുണ്ടോ?
Blogger രമേഷ്, at Thu Dec 07, 04:31:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
ഡായ്.. നി ഇതു പോലെഴുതിയാല്‍ മുട്ട് കാല്‍ ഞാന്‍ തല്ലിയൊടിയ്ക്കും. മുല്ലപ്പെരിയാറിലെ ചുണ്ണാമ്പാത്രേ.. :-)

ഓടോ: തല്ലാന്‍ വരല്ലേ.. അടുപ്പത്തിന്റെ പേരില്‍ വിമര്‍ശിച്ചതാണേ. (എനിയ്ക്കാരോടും അടുപ്പമൊന്നുമില്ലാത്തത് ഭാഗ്യം) :-)
Blogger Unknown, at Thu Dec 07, 04:32:00 PM GMT+5:30  
-------------------------------------------------------------
ബാംഗ്ലൂര് താഴ്‌വരയില്‍ വെന്തൂരുകും വെണ്‍ ശ്രീജി,
മുന്നാഴി പൊന്കവിത്യായ് ബ്ലോഗുലയില്‍ വീഴുമ്പോള്‍..

‘ലൊട്ടുലൊടുക്ക്‘ എന്ന പ്യേര്‍ വച്ച് ഒരു ബ്ലോഗ് തുടങ്ങി ശ്രീജിത്ത് ഒരു തമാശിന് ഒരു പോസ്റ്റിട്ടാല്‍ അതിലെ നമ്പറ് കേട്ട് ചിരിക്കുന്നതിന് പകരം എന്തിനണ്ണേയ് ഇത്രേം പുകിലുകള്??

ശീ ജിത്തേ, നമ്മക്ക് ഇത്യേപോല്‍‌ത്തെ കവിദ്യായാലും മത്യരാ വനേ.. കാര്യം മന്‍‌സിലായി. അതു പോരേ ല്ലേ??

:)
Blogger Visala Manaskan, at Thu Dec 07, 04:34:00 PM GMT+5:30  
-------------------------------------------------------------
ദില്‍ബാ, മുല്ലപ്പെരിയാറിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു. പോളണ്ടിനെപ്പറ്റി പറഞ്ഞോ.

രമേഷ്, താങ്കളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഫയര്‍ഫോക്സ് വേര്‍ഷന്‍ എന്നിവയും ഫയര്‍ഫോക്സില്‍ താങ്കള്‍ കാണുന്നതിന്റെ സ്ക്രീന്‍ ഷോട്ടും എനിക്ക് sreejithk2000@gmail.com എന്ന വിലാസത്തില്‍ ഒന്നയക്കാമോ?
Blogger Sreejith K., at Thu Dec 07, 04:35:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത് കഥയെഴുതും, പാട്ടെഴുതും, കവിതയെഴുതും, അങ്ങനെ പലതും എഴുതും. അത് ശ്രീജിത്തിന്റെ കഴിവ്.

വായിക്കണോ, വേണ്ടയോ എന്നുള്ളത് വായനക്കാര്‍ക്ക് തീരുമാനിക്കാം.

അനോണി സനോണിയേ, വെറുതെ എന്തിനാ മലന്നു കിടന്നു തുപ്പുന്നത്. ഇരിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു.

അനോണി എഴുതിയതിന്റെ കൂടെ ഒരു സ്വയം ഒരു നാലു വരി കവിത എഴുതി, ദാ ഇങ്ങനെ എഴുതണം കവിത എന്നു പറഞ്ഞിട്ടായിരുന്നെങ്കില്‍ വളരെ നന്നായിരുന്നേനെ.

പിന്നെ അനോണിസനോണി ലിപ്സ്റ്റിക്ക് തേക്കാറുണ്ടെന്നുറപ്പാ, മുഖം നന്നല്ലെങ്കില്‍ കണ്ണാടിയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം??
Blogger കുറുമാന്‍, at Thu Dec 07, 04:35:00 PM GMT+5:30  
-------------------------------------------------------------
ഇത്ര നേരം എല്ലരുടെയും കമന്റ് വായിച്ച് ക്ഷമിച്ചിരുന്നു.. ഇനിയും ഞാന്‍ എങ്ങിനെ കമന്റാതിരിക്കും ...അതും വിഷയം പ്രണായമാവുമ്പോള്‍ ...ഇതാണ്‌ പ്രണയത്തിന്റെ ഗുണം .. ശ്രീജിത് പോലും കവിത എഴുതുന്നു...എന്താ കൂട്ടരെ അതിന്റെ നല്ലവശം കാണാത്തെ... ഇതു കവിത അല്ല എന്നു പറയുന്നവരെല്ലാം പ്രണയിക്ക്...അപ്പൊ കവിത വരും ..കവിതയില്‍ പറഞ്ഞപോലെ അനുഭവം സാക്ഷി...
അല്ല അനോണിയെ... ഈ ആണുങ്ങളുടെ തോളത്ത് കൈയിട്ട് നടന്നാല്‍ എന്താ പ്രശ്നം ... സ്വന്തം കാര്യം പറഞ്ഞതാണോ?

ശ്രീജിതെ.. അടുത്ത കവിത എപ്പൊവരും?
Blogger ഇട്ടിമാളു അഗ്നിമിത്ര, at Thu Dec 07, 04:51:00 PM GMT+5:30  
-------------------------------------------------------------
ഇട്ടിമാളൂ.....
കമന്റ്‌ കണ്ട് ഞാന്‍ ഞെട്ടി മാളു..
ചുമ്മ അല്ല ഇട്ടിമാളൂന്റെ കവിതകളില്‍ പുതു വെള്ളത്തില്‍ ഏറ്റുമീന്‍ കയറും പോലെ അപ്പടി പ്രണയം..

നാലൊ അഞ്ചൊ കമന്റില്‍ ഒതുങേണ്ട ഒരു സാധനം അനോണിയുടെ ഒരൊറ്റ കമന്റ് കൊണ്ട് ആകാശവാണം പോലെ കുതിച്ചുയരുന്നത് കണ്ടില്ലെ.. ഇനി ഇപ്പോള്‍ ശ്രീജിത്തേ ആ അനോണി താന്‍ തന്നെ ആണോ എന്നാണ് എന്റെ ഇപ്പോഴത്തെ ശങ്ക.( ഞാന്‍ എലഹങ്ക കഴിഞ് ആന്ധ്രാ ബോര്‍ഡര്‍ എത്തി)
Blogger Promod P P, at Thu Dec 07, 05:03:00 PM GMT+5:30  
-------------------------------------------------------------
തഥോ, ആദ്യ വരി അമറന്‍. ചിരിച്ച് ചിരിച്ച് ഞാന്‍ ...

ആദ്യ അനോണി കമന്റ് ആര് എന്നത് വിഷയമല്ല, പക്ഷെ ആ കമന്റ് കൊണ്ട് ഈ തല്ലിപ്പൊളി പോസ്റ്റിന് അന്‍പതിനടുത്ത് കമന്റ് ആയി എന്നതാണ് കാര്യം. ഞാന്‍ ഉദ്ദേശിച്ചതും അത്ര തന്നെ. പോസ്റ്റിന്റെ ഗുണനിലവാരമല്ല കമന്റുകളുടെ എണ്ണത്തിന്റെ മാനദണ്ഡം എന്ന് തെളിയിക്കുക. അതിനെന്നെ സഹായിച്ച അനോണിക്ക് നന്ദി പറയുന്നു. ഇനി അത് ഞാനാണെങ്കില്‍ താങ്ക്യൂ ശ്രീജിത്ത്.

ഇനി ഒരു അനോണി കമന്റ് കൂടി ഇട്ടാല്‍ ഈ പോസ്റ്റ് ഒരു നൂറ് പിടിക്കുമോ? ശ്രമിക്കട്ടേ?
Blogger Sreejith K., at Thu Dec 07, 05:18:00 PM GMT+5:30  
-------------------------------------------------------------
അപ്പോ അനോണിക്കുഞ്ഞ് പറഞ്ഞതു പോലെ കമന്‍ റുകളുടെ പ്രവാഹമാണല്ലൊ.
കുറച്ച് തിരക്കിലായിപ്പോയി അതാണ് വൈകിയത്.
ശ്രീ യുടെ കവിത വിലയിരുത്തിയില്ലെങ്കില്‍ (ശ്രീ ന്ന് വിളിക്കുമ്പോള്‍ ‘വിസ്മയത്തുമ്പത്തിലെ’ നയന്‍ താരയുടെ വിളി ഓര്‍മ്മ വരുന്നു.) പിന്നെ ആരുടെ കവിത ഞാന്‍ വിലയിരുത്തും. അപ്പൊ റെഡി.

മനസ്സില് പ്രണയം പൂക്കുന്നത്
ഹൃദയസാഗരത്തിലെ മത്സ്യങ്ങളുടെ പ്രജനനകാലത്തത്രേ

എത്ര സത്യമാണ് ശ്രീജിത്ത് പറഞ്ഞിരിക്കുന്നത്.
മത്സ്യങ്ങളുടെ പ്രജനന കാലം ; എനിക്ക് തോന്നുന്നു ബ്ലോഗില് വന്നിട്ടുള്ള വളരെ നല്ല പ്രയോഗങ്ങളിലൊന്നു കീപ്പ് ഇറ്റ് അപ്പ്

ആ സ്ഥിതിക്ക് മനസ്സില് പ്രണയക്കുളിരുകോരുന്നത്
അവിടം കാലവര്‍ഷത്തിന് മഴയാല് നിറയുമ്പോഴാകണം
ഏത് സ്ഥിതിക്ക്??
ഇവിടെ എന്തിന് ഒരു ആലോചന??
മഴ നനഞ്ഞു കഴിയുമ്പോള് കുളിരു പോകില്ലേ
മാത്രവുമല്ല അതു പോലെ തുടര്‍ന്നുള്ള വര്‍കളും സ്റ്റേറ്റ് മെന് റ് പോലെ തോന്നി

എങ്കിലും കഷ്ടപ്പെട്ട് ഇത്രയും എഴുതിയല്ലൊ. ഭാവിയുണ്ട്. ഇനിയും എഴുതിയാല് നന്നാവും.
ഇല്ലെങ്കില് നന്നയാവും (കണ്ണൂറ് പ്രയോഗം)

.
Blogger Unknown, at Thu Dec 07, 05:24:00 PM GMT+5:30  
-------------------------------------------------------------
ശ്രീ ഇനി അടുത്തതിന്‍റെ പണി തുടങ്ങിയില്ലെങ്കില്‍ 100 അല്ലെങ്കില്‍ 1000 ആകും.
കവിതയിലല്ല കാര്യം കമന്‍ റു നോക്കിയാ ശ്രീ യെ പെണ്ണുകെട്ടിക്കാന്‍ പോകുന്നെ.. അല്ലെ ...
Blogger Unknown, at Thu Dec 07, 05:29:00 PM GMT+5:30  
-------------------------------------------------------------
ശ്രീ യെ ജയിച്ചവന്‍ എന്നല്ലെ പേരിന്റെ അര്‍ത്ഥം
അമ്മോ.. അപ്പൊള്‍ ഇയ്യാള്‍ സാക്ഷാല്‍ മഹാവിഷ്ണു ആണോ? എന്റെ രാജരാജേശ്വരി കാത്തോളണമേ..
താന്‍ ധൈര്യമായി എഴുതിയ്ക്കോ
അസൂയക്കാര്‍(അതെന്തു കാറ്) എന്തോ പറയട്ടെ.. ഇനിയും പറഞാല്‍ ഞാന്‍ ഇന്നലെ മൈലില്‍ അയച്ചു തന്ന ആ ചികിത്സാ വിധി അങോട്ട് ഉപദേശിക്ക്യാ.. ഹല്ല പിന്നെ
Blogger Promod P P, at Thu Dec 07, 05:41:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
നാട്ടുകാര്‍ ബലമായി പിടിച്ച് കെട്ടിയ്ക്കാന്‍ പോകുന്നെന്ന് കേട്ടു. പ്രൊട്ടക്ഷന്‍ വേണോ? പച്ചാളത്തിനെ അയയ്ക്കണോ ബോഡീഗാര്‍ഡായിട്ട് എന്ന്. (നിനക്കും ഇനി ആദിയെപ്പോലെ ജിഗ്നാസ വരണ്ട എന്ന് കരുതി വ്യക്തമാക്കിയതാ) :-)
Blogger Unknown, at Thu Dec 07, 05:44:00 PM GMT+5:30  
-------------------------------------------------------------
ശ്രീ ജിയെ യെന്താ എല്ലാരും കൂടെ കെട്ടിക്കാന്‍ പോകുന്നേ ശ്രീജീയെന്താ മദം പൊട്ടി നില്‍ക്കുകയാണൊ??
മദപ്പടിലാണേല്‍ സൂക്ഷിക്കണം അല്ലേ....
Blogger Unknown, at Thu Dec 07, 06:07:00 PM GMT+5:30  
-------------------------------------------------------------
പച്ചാളത്തിനെ വേണ്ട ബോഡീ ഗാര്‍ഡായിട്ട്. അവസാനം അവന്റെ ഗാര്‍ഡായി ഞാന്‍ നില്‍ക്കേണ്ടി വരും. ദില്‍ബാ, ഉപകാരം ചെയ്തില്ലേലും ഉപദ്രവം ചെയ്യരുത്. ബാച്ചിലേര്‍സിനെതിരേയുള്ള ഈ ആക്രമണം തടയാന്‍ ക്ലബ്ബ് പ്രസിഡന്റായ നീ എന്തെങ്കിലും പ്രമേയം പാസ്സാക്കഡേയ്. ആദിയെ കൂട്ടണ്ട, അവന്‍ ഏതെങ്കിലും പെണ്ണിനെ കണ്ടാല്‍ അപ്പോല്‍ ഐ മിസ്സ് യൂ എന്നും പറഞ്ഞ് പിറകേ നടക്കുന്ന സൈസ് ആണ്.

ഇരിങ്ങലിന്റെ കല്യാണം കഴിഞ്ഞതാണോ? മദപ്പാട് ഉള്ളവരെയാണ് പിടിച്ച് കെട്ടിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയാനായിരുന്നു. എന്തായാലും എനിക്ക് മദപ്പാട് ഇല്ല. എന്റെ സീസണ്‍ ആയില്ല. ഇപ്പൊ ആദിയുടെ സീസണാ‍.
Blogger Sreejith K., at Thu Dec 07, 06:21:00 PM GMT+5:30  
-------------------------------------------------------------
ശ്രീയേ അപ്പോ എന്‍റെ ബ്ലോഗ് ഒന്നും വായിക്കാറില്ല അല്ലേ.. ദിസിസ്സ് ചീറ്റിങ്ങ് ദിസിസ്സ് ചീറ്റിങ്ങ്..

കല്യാണം കഴിഞ്ഞതാ മാഷേ...മദപ്പാട് വരുമുമ്പ് കെട്ടിച്ചു.
അവിടെ എന്‍റെ മോന് രണ്ടു വയസ്സയീന്ന് അറിയിച്ചിട്ടുണ്ട്.
Blogger Unknown, at Thu Dec 07, 06:37:00 PM GMT+5:30  
-------------------------------------------------------------
നീ എന്തു തോന്ന്യാസം എഴുതിയാലും അവിടെ 50 കമന്റു ഉറപ്പാണല്ലോ ചെല്ലാ..
ഇതിനെല്ലാം തുടക്കം ഇട്ടത് ഈ പോസ്റ്റിനെ ചീത്ത വിളിച്ച അനോണിയായ സനോണി ആണ്.
അപ്പോള്‍ അതു നീ തന്നെ ആയിരുന്നോ ഉണ്ണീ?
(ചില പടങ്ങള്‍ ഹിറ്റ് ആക്കാന്‍ വേണ്ടി അതിനെ വെറുതെ വിവാദം ആക്കാറുണ്ട്. ഇതും അതുപോലെ വല്ലതും ആണോ?)
Blogger Kumar Neelakandan © (Kumar NM), at Thu Dec 07, 06:39:00 PM GMT+5:30  
-------------------------------------------------------------
kumar © said...
നീ എന്തു തോന്ന്യാസം എഴുതിയാലും അവിടെ 50 കമന്റു ഉറപ്പാണല്ലോ ചെല്ലാ..


ഇങ്ങനെ പറഞ്ഞത് കൊണ്ടു മാത്രം ഞാന്‍ ഒരു മറുപടി പറയുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്റെ മാത്രം ബ്ലോഗില്‍ അന്‍പത് കമന്റ് കടക്കുന്ന ആദ്യ പോസ്റ്റ് ആണിത്. ഒരു പക്ഷെ കമന്റിടൂ എന്ന് പരിചയക്കാരോടോക്കെ ചോദിച്ച ആദ്യ പോസ്റ്റും ഇതായിരിക്കും ;) സത്യമാണണ്ണാ‍, പരമമായ സത്യം.

ആദ്യ അനോണി ഞാനല്ല. കുമാരേട്ടന്റേതടക്കം പലരുടേയും പാസ്സ്‌വേഡ് അറിയാവുന്ന എനിക്ക് അനോണി ഓപ്ഷന്റെ ആവശ്യമില്ല :D
Blogger Sreejith K., at Thu Dec 07, 06:46:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിയെ..

എനിക്ക്‌ പിറക്കാതെ പോയ ഉണ്ണീയാ നീ
കുറുമ്പിന്‍ നിറകുടം
വിക്രുതികുടുക്ക
വിക്രു...




....പിന്നെ ഇങ്ങനെയൊക്കെ ഞാന്‍ പറയുമ്ന്ന് കരുതിയിരുന്ന ഉണ്ണിയ്കു തെറ്റി.
എന്നും വെയ്കാന്‍ ചെമ്പരത്തി പൂ എവിടുണ്ട്‌ ചെല്ലാ... ഒന്ന് നന്നാവ്‌ കുഞ്ഞേ...
Blogger അതുല്യ, at Thu Dec 07, 06:54:00 PM GMT+5:30  
-------------------------------------------------------------
ചെമ്പരത്തിപ്പൂ കയ്യിലുണ്ടെങ്കില്‍ ആള് നന്നാവുമോ? എന്നിട്ട് കുമാരേട്ടന്‍ നന്നായില്ലല്ലോ. കണ്ടില്ലെ ഇത്ര നല്ല കവിതയെ കുറ്റം പറഞ്ഞത്. :(

അതുല്യച്ചേച്ചി എനിക്ക് പിറക്കാതെ പോയ അമ്മച്ചിയാണെന്നും തിരിച്ചു പറയൂല. ആദ്യം ഉണ്ണി എന്ന പ്രയോഗം ഉറപ്പിക്ക്. വിക്രു കൊള്ളാം, അതായാലും മതി.
Blogger Sreejith K., at Thu Dec 07, 06:58:00 PM GMT+5:30  
-------------------------------------------------------------
ഉണ്ണീന്ന് ഉറപ്പിച്ചു. ഹോസ്റ്റല്‍ ഫീസോ ബുക്കെന്നോ ഒക്കെ പറയരുത്‌ എന്നെ പിടിച്ച്‌ 20ല്‍ കെട്ടിച്ചിരുന്നുവെങ്കില്‍ നീ ഉണ്ണി തന്നെ.

വിക്രുവിന്‍വിക്രതികള്‍.... ഇത്‌ മതി പക്രു.
Blogger അതുല്യ, at Thu Dec 07, 07:03:00 PM GMT+5:30  
-------------------------------------------------------------
വിക്രുവോ പക്രുവോ, ഒന്ന് ഉറപ്പിക്ക്, എന്നിട്ട് വേണം എവിടെയെങ്കിലും പോയി അടിയുണ്ടാക്കി വിക്രൂ വാ എന്ന് പറയുമ്പോള്‍ എനിക്ക് വിളി കേള്‍ക്കാന്‍.

പണ്ട് അചിത്യാമ്മ എന്നെ പാച്ചു എന്നാ വിളിച്ചോണ്ടിരുന്നത്. ആ പേരില്‍ വേറെ ഒരു ബ്ലോഗര്‍ വന്നപ്പോഴാണെന്ന് തോന്നുന്നു അചിന്ത്യാമ്മച്ചേച്ചി അതു നിര്‍ത്തി ;)
Blogger Sreejith K., at Thu Dec 07, 07:08:00 PM GMT+5:30  
-------------------------------------------------------------
എനിക്കുവയ്യ! ശ്രീജിത്തിന്റെ കണ്ട്രോളു പോയീന്നാ തോന്നുന്നതു്.
അചിന്ത്യാമ്മചേച്ചിയോ? എന്താദ്?
ഒരു ഓട്ടോ: തഥാഗതനണ്ണോ, പടങ്ങളു കൊടുത്തയച്ചതു് കിട്ടിയോ?
Blogger സിദ്ധാര്‍ത്ഥന്‍, at Thu Dec 07, 07:46:00 PM GMT+5:30  
-------------------------------------------------------------
വന്ദേ മുകുന്ദഹരേ...
സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം...

എന്തൊരു ജഡികാസക്തിയാണ്‍ടാ നെന്റെ കവിത(?)യ്ക്ക്... ഹോ അപാര ജാലസ്മികത...

ഇനിയും എഴുതണം, എഴുതി എഴുതി പണ്ടാറടങ്ങണം....

(പിന്നെ, നീ ആ “ആയ് മിസ്സ്യൂ” എന്നും പറഞ്ഞ് പെണ്ണുങ്ങള്‍ടെ പൊറകെ കൂടും എന്നു പറഞ്ഞതിന് ഇന്നേക്ക് 21 ദിവസങ്ങള്‍ക്കകം പകരം ചോദിച്ചിരിക്കും)
Blogger Adithyan, at Thu Dec 07, 07:48:00 PM GMT+5:30  
-------------------------------------------------------------
ഹഹഹഹ്..ശ്രീജിത്തെ..എനിക്കു വയ്യ! കാലത്തെ ചിരിച്ചൊരു വഴിക്കായി.
ബെന്നിചേട്ടന്റെ കവിത യാതൊതൊരു രക്ഷയുമില്ല!ഹഹാ..

ഞാനും ഈയടുത്തു ഒരു സത്യം മനസ്സിലാക്കി.
എഴുതുന്ന വരികളില്‍ തമ്മില്‍ രണ്ട് എന്റെര്‍ അടിച്ച് ഡബിള്‍ സ്പേസ് ഇട്ട് എഴുതിയാല്‍ നമ്മള്‍ അത് കവിതാ എന്ന് വിചാരിച്ചില്ലെങ്കിലും ബാക്കിയുള്ളോരൊക്കെ വിചാരിക്കുന്നു..ഹഹഹ.
ഉമേഷേട്ടന്‍ ഈ കവിതയൊക്കെ കണ്ട്,
ഡയപ്പറിന്റേയും തൊട്ടിലിന്റേയും ഇടയില്‍ ഞെരിപിരികൊള്ളുന്നുണ്ടാവും, നമ്മുടെ ഒക്കെ ചെവിക്ക് പിടിക്കാണ്ട്.

ശ്രീജിത്തേ, ശ്രീജിത്തിനു ഒരു പൊന്നടയും ഒരു തലപ്പാവൊന്നും പോരാ, ആ ബാംഗ്ലൂരു കിട്ടുന്ന മൊത്തം തലപ്പാവു മേടിച്ചു തന്നാലും എനിക്ക് സമാധാനമാവില്ല...
Anonymous Anonymous, at Thu Dec 07, 07:49:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിതനാകാന്‍ കഴിഞ്ഞില്ലെങ്കിലും ഇതിനെ ഒരു സ്ത്രീജിതനെങ്കിലും ആക്കണേ എന്റെ തിരുമല മഹാദേവാ.

എല്ലാര്‍ക്കും പെട്ടെന്ന് എന്തു മദം ഇളയിട്ടാ ശ്രീജിത്തിനെ ഇങ്ങനെയിട്ട്‌ ഓടിക്കുന്നത്‌?
ഓടോ. [ഒരു പഴകി പുളിച്ച വിറ്റാണു കേട്ടോ]

കുമാറു വരച്ച ചിത്രം കണ്ട്‌ അസൂയ മൂത്ത ഒരു ബ്ലോഗന്‍ പ്രാര്‍ത്ഥിക്കുന്നു
"ദൈവമേ കൈ തൊഴാം, ഒക്കേ? കുമറാകണം.

പാവമാം എന്നെ നീ കാല്‍ കുമാറാക്കണം"
(അത്യാഗ്രഹമൊന്നുമില്ല അതിന്റെ നാലിലൊന്നു ഭംഗിയുള്ള പടമെങ്കിലും വരക്കാനായെങ്കില്‍ എന്ന്)
Blogger ദേവന്‍, at Thu Dec 07, 07:53:00 PM GMT+5:30  
-------------------------------------------------------------
ആദീ, ഇന്നേയ്ക്ക് 21-ആം ദിവസം എന്ന് പറയുമ്പോള്‍ ഡിസംബര്‍ 28 അല്ലേ? അന്ന് പകരം ചോദിക്കും എന്നാണോ? അന്ന് ചിലപ്പോള്‍ ഞാന്‍ ഫ്രീ ആകില്ല. വേറെ ദിവസം നീ ഫ്രീ ആകുമോ?
Blogger Sreejith K., at Thu Dec 07, 07:54:00 PM GMT+5:30  
-------------------------------------------------------------
നെന്റെ എക്സ്പൈറി ഡേറ്റ് ഒന്നു ചെക്ക് ചെയ്തേരെ. ഈ പോക്ക് കണ്ടിട്ട് 28 വരെ ഒന്നും ലാസ്റ്റ് ചെയ്യും എന്നു തോന്നുന്നില്ല.

നിന്റെ കവിതയെ ഞാന്‍ പുകഴ്ത്തിയത് നീ മൈന്‍ഡ് ചെയ്തില്ലല്ലേ? ഇനി ഒന്നു ഇകഴ്ത്താം...

നിന്റെ കവിതേടെ ക്രാഫ്റ്റ് (അയ്യോ, യെന്തരാണോ യെന്തോ) ശരിയല്ലെടാ... നിനക്ക് വായനേടെ കുറവുണ്ട്. നീ ബാലരമേം പൂമ്പാറ്റേം ഒക്കെ ഒന്നൂടെ വായിച്ച് പഠിക്കൂ...
Blogger Adithyan, at Thu Dec 07, 08:03:00 PM GMT+5:30  
-------------------------------------------------------------
ശ്രീയുടെ കവിതയും വായിച്ചു.. അതിനുശേഷമുള്ള അനേകം കമന്റുകളും..
അല്ലാ.. ഇവിടത്തെ പ്രശ്നം എന്താ..കവിതയോ, അനോണിയോ, ചെമ്പരിത്തിപ്പൂവോ.. ശ്രീയെ പിടിച്ചപിടിയാല്‍ പെണ്ണുകെട്ടിക്കലോ..
ശ്രീ ആദ്യമായി ഒരു കവിത എഴുതിയതാണോ.. ഇത്ര പുകില്‍..
ശ്രീക്ക്‌ എഴുതാമെങ്കില്‍ വൃത്തവും കുന്തവും നല്ല പിടിയില്ലാത്ത ഞാനും എഴുതിത്തുടങ്ങും ട്ടോ..(ചുമ്മാ ഒരു ഭീഷണിയാ.. വിട്ടുകള..)

കമന്റുകളേക്കാള്‍ കൂടുതല്‍ ശ്രീയുടെ മറുപടിയാണോ എന്നു തോന്നുന്നു...കുത്തിയിരുന്ന്‌ മറുപടി എഴുതുവാ..അല്ലേ.. ഇങ്ങനെയാണെങ്കില്‍ ഇന്ന്‌ ശ്രീക്ക്‌ ഉറങ്ങാന്‍ പറ്റുമോന്ന്‌ തോന്നുന്നില്ല.

കൃഷ്‌ | krish
Anonymous Anonymous, at Thu Dec 07, 08:08:00 PM GMT+5:30  
-------------------------------------------------------------
വായനേടെ അല്ലേ കുറവുള്ളൂ, ഭാവനേടെ ഇല്ലല്ലോ. പിന്നെയെന്താ പ്രശ്നം? വായനയും അത്ര കുറവൊന്നും അല്ലാട്ടോ, റോട്ടില്‍കൂടി പോകുമ്പോള്‍ കാണുന്ന സകല സിനിമാപോസ്റ്ററുകളും ഞാന്‍ നിരത്തി വായിക്കാറുണ്ട്. ഒരു കവിത എഴുതാന്‍ അത്രയൊക്കെ മതി. എന്നിട്ടൂം നീ ഒന്ന് എഴുതിയില്ലല്ലോ ഇത്ര നാളായിട്ടും എന്നോര്‍ക്കുമ്പോള്‍...
Blogger Sreejith K., at Thu Dec 07, 08:08:00 PM GMT+5:30  
-------------------------------------------------------------
ഒരു ഓ:ടോ
ആര്‍ത്താ വിദൂഷാ
എന്തു പടം ഏതു പടം
ആരുടെ കയ്യില്‍ കൊടുത്തയച്ചു എപ്പോള്‍ കൊടുത്തയച്ചു.. ഉടനെ ആ പടങള്‍ കിട്ടിയില്ലെങ്കില്‍ താന്‍ അടുത്ത കൊല്ലം നാട്ടിലേയ്ക്ക് വരണ്ട. എന്റെ മകള്‍ ഒരു ഉലയ്ക്കയുമായി നില്‍ക്കുന്നുണ്ട് കാലു തല്ലി ഒടിയ്ക്കന്‍
Blogger Promod P P, at Thu Dec 07, 08:09:00 PM GMT+5:30  
-------------------------------------------------------------
ആദിയുടെ ആ സോമന്‍ കമന്റ്.. കിക്കിടി. (ഒരു ചേയ്ഞ്ചിന് വേണ്ടി.. ‘ലം‘...)

അപ്പോള്‍ സിദ്ദാര്‍ത്ഥന്‍ എന്നൊരു ചുള്ളന്റെ ഒരു കമന്റ് കണ്ടൂല്ലോ ഇവിടെ!

അപ്പോ ഇവിടെയൊക്കെയുണ്ടല്ലേ?
Blogger Visala Manaskan, at Thu Dec 07, 08:18:00 PM GMT+5:30  
-------------------------------------------------------------
ഇന്നിനി വേറെ ബ്ലോഗുകള്‍ ഒന്നും വായിക്കുന്നില്ല. എന്തൊരു കവിത. എന്തൊരു കമന്റുകള്‍. ഇതു കവിതയല്ലെ പിന്നെ ഏതാ കവിതാ. എഴുതി തകര്‍ക്കൂ...
Blogger ആനക്കൂടന്‍, at Thu Dec 07, 08:20:00 PM GMT+5:30  
-------------------------------------------------------------
ഹൊ രാവിലെ ഇതു വഴി വന്നപ്പൊ ഇത്രയും വശപ്പിശകായില്ലായിരുന്നു. ഇത് എന്തര് പുകില്? ബൂലൊകത്തുള്ളവരെല്ലാം ഇവിടെ വന്നു കൂടീരിക്കുകയാണൊ അതിനു മാത്രം ശ്രീജി എന്തു തെറ്റാ ചെയ്തെ?
ദേവ ഗുരു പറഞ്ഞിരിക്കുന്നു ഇതിന്‍റെ കാല്‍ ഭാഗമെങ്കിലും അദ്ദേഹത്തിനെഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എനിക്കിതു വിശ്വസിക്കാനാവുന്നില്ല. കേ കുമാറല്ലെങ്കിലും ഒരു ശ്രീകുമാറെങ്കിലും ആക്കിയിരുന്നെങ്കില്‍ - എന്നെയും!!
Blogger Vempally|വെമ്പള്ളി, at Thu Dec 07, 08:23:00 PM GMT+5:30  
-------------------------------------------------------------
ഞാന്‍ എന്താ കവിത എഴുതാത്തേന്ന് അല്ലെ? നല്ല ചോദ്യം... ഉണ്ണീ നീ എന്നെ ഗതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

എന്റെ അടുത്ത കഥയിലെ നായിക, അതായത് ഞാന്‍ എഞ്ചിനീയറിംഗ് ഡ്രോയിംഗ് പഠിക്കാന്‍ പോയ സ്ഥലത്ത് വെച്ച് പരിചയപ്പെട്ട് കുട്ടി, ഞങ്ങള്‍ പിരിയാന്‍ നേരം അവളെന്നോട് ഇതാണാവശ്യപ്പെട്ടത് - “നീ എത്ര ബോറന്മാരടെ കവിതയെ പുകഴ്ത്തിയാലും സ്വയം ഒരു കവിതയെഴുതരുത്”. അവളെ സമാധാനിപ്പിക്കാന്‍ വേണ്ടി എനിക്കാ വാക്ക് കൊടുക്കേണ്ടി വന്നു.
Blogger Adithyan, at Thu Dec 07, 08:29:00 PM GMT+5:30  
-------------------------------------------------------------
ആദീ,
എന്റെ ജീവിതം തന്നെ ഈ വക കൊടുക്കപ്പെട്ട വാക്കുകളാല്‍ ബന്ധിതമാണ്. കൊടുത്താല്‍ കൊടുത്തതായിരിക്കണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് ശ്രദ്ധിച്ചേ ഇപ്പൊ കൊടുക്കാറുള്ളൂ.

ശ്രീജി സത്യം ചെയ്തിട്ടും കാര്യമില്ല. തെറ്റിയ്ക്കും. മനക്കട്ടി ഇല്ലാത്തോണ്ടേയ്.. :-)
Blogger Unknown, at Thu Dec 07, 08:40:00 PM GMT+5:30  
-------------------------------------------------------------
പ്രണയം സുനാമിയാണെങ്കില്‍ അതിന്റെ വരവ്‌ മനസ്സിനെ നശിപ്പിക്കുകയല്ലേ ചെയ്യുക?

സ്വപ്നങ്ങള്‍ നെയ്യുകയല്ലേ ചെയ്യുക.
Blogger വല്യമ്മായി, at Thu Dec 07, 08:53:00 PM GMT+5:30  
-------------------------------------------------------------
ഞണ്ടിന്‍ കുഞ്ഞുങ്ങള്‍ ചിരിച്ചുനില്‍ക്കുന്നു എന്നോ?അതെന്നു കണ്ടു? ഇതു വെറും ഭാവനയൊ അതോ ചിന്താ ഭ്രമമോ? ;)
(വായിച്ചുകൊണ്ടിരിക്കുന്ന കളിക്കുടുക്ക മുഴുവന്‍ ആയില്ല, അതുകഴിഞ്ഞ് ഞാനും എഴുതാം ഒരു കവിത.):)
Blogger ബിന്ദു, at Thu Dec 07, 08:54:00 PM GMT+5:30  
-------------------------------------------------------------
അതു ബിന്ദു ഞണ്ട് ഫ്രൈ കഴിക്കാത്തകൊണ്ടാ. ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നേന് മുന്‍പ്, ജീവനുള്ള ഞണ്ടിന് sauna കൊടുക്കാന്‍ ചൂടു വെള്ളാം നിറച്ച ടബിലോട്ട് കിടത്തുമ്പൊ അവയൊക്കെ ചിരിക്കാറുണ്ട്.

സോറി ശ്രീജിത്തെ, ഈ കവിയരങ്ങില്‍ ഫുഡ് വിളമ്പിയത്.
Anonymous Anonymous, at Thu Dec 07, 09:07:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിയേ....
ഞാന്‍ ഒരു സുനാമി പ്രതീക്ഷിച്ചിരിക്കുന്നു.
പക്ഷെ അതെന്നെ മുക്കികളയുമോന്നാ എന്റെ പേടി.
അടുത്ത കവിത സ്വന്തം കാമുകിയെ കുറിച്ച് തന്നെ ആവട്ടെ.
എന്നിട്ട് കക്ഷിയെ തന്നെ ആദ്യം കാണിക്കണം. പിന്നെ അധികകാലം ആ പ്രേമം നിലനില്‍ക്കുകയില്ല.കഠിന പ്രേമം ഒഴിവാക്കാന്‍ ഇങ്ങനെയും ചില മരുന്നുകളുണ്ട്.
Blogger അനംഗാരി, at Thu Dec 07, 09:07:00 PM GMT+5:30  
-------------------------------------------------------------
ഇനി അങ്ങനെ ചെയ്യുമ്പോള്‍ ഒരു ഫോട്ടോ എടുത്ത് എന്നെ കാണിക്കണം ട്ടോ. അല്ലാതെ ഞാന്‍ ബിശ്വസിക്കൂല്ലാ‍ാ‍ാ‍ാ. :)
Blogger ബിന്ദു, at Thu Dec 07, 09:13:00 PM GMT+5:30  
-------------------------------------------------------------
അപ്പൊ തോമസിന്റെ കൊച്ചു മോളാ അല്ല്യോ
:) :)

(ലക്ഷം അടിച്ചോരെന്തിനാ ഈ നൂറിന്റെ മണമുള്ള പോസ്റ്റില്‍) ?
Anonymous Anonymous, at Thu Dec 07, 09:17:00 PM GMT+5:30  
-------------------------------------------------------------
ങ്ങെ... എന്നാല്‍ സോപ്പുപെട്ടിയുടെ മറ്റേ അടപ്പ് കാണിക്കൂ, അല്ലെങ്കില്‍ അമ്മ പാടിത്തന്ന ആ പാട്ടില്ലേ അതിന്റെ ബാക്കി പാടൂ. നോക്കട്ടെ സഹോദരി തന്നെയാണോ എന്നു.;)
നൂറില്‍ എനിക്കു യാതൊരു നോട്ടവുമില്ല എന്നു ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.:)അതൊക്കെ പിള്ളേരെടുത്തോ.
Blogger ബിന്ദു, at Thu Dec 07, 09:25:00 PM GMT+5:30  
-------------------------------------------------------------
ഇങ്ങനെയൊക്കെ എഴുതിയാലെങ്കിലും താന്‍ പുര നിറഞ്ഞ് നില്ക്കുകയാണെന്ന് വീട്ടുകാര്ക്ക് മനസ്സിലാകട്ടെ എന്നു കരുതിയാണോ ശ്രീജിത്ത് ഈ സാഹസത്തിന്‌ മുതിര്‍ന്നത്?
Blogger വല്യമ്മായി, at Thu Dec 07, 09:29:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്, ഈ ബ്ലോഗിന്റെ കളര്‍സ്കീമും ഡിസൈനും റൊമ്പ അഴകായിരിക്ക്:)
Anonymous Anonymous, at Thu Dec 07, 10:37:00 PM GMT+5:30  
-------------------------------------------------------------
(ആവു! അങ്ങനെ ഞാനും അനോണിയായി. മുകളിലെ കമന്ന്റില്‍ അബദ്ധത്തില്‍ പേര് വെക്കാന്‍ മറന്നതാണേ)

qw_er_ty
Blogger reshma, at Thu Dec 07, 10:39:00 PM GMT+5:30  
-------------------------------------------------------------
ഈ കൃതി 'മണ്ടത്തരങ്ങളില്‍' പോസ്റ്റാനാണോ ഉദ്ദേശിച്ചിരുന്നത് ?

ശ്ലാഘനീയം ഈ സംരംഭം :)
Blogger സ്നേഹിതന്‍, at Thu Dec 07, 10:56:00 PM GMT+5:30  
-------------------------------------------------------------
(അട്ടഹാസം)
ഇതു കവിതയോ ല്വള്‍ഡ അനിയത്തി കലയോ ആണെങ്കില്‍, എന്തിയേഡാ വൃത്തം (പിന്നെം അട്ടഹാസം)
Blogger sreeni sreedharan, at Thu Dec 07, 11:43:00 PM GMT+5:30  
-------------------------------------------------------------
കവിത(?) കുഴപ്പമില്ല...
പക്ഷേ, മുല്ലപ്പെരിയാറിലെ ... ബ്രൈറ്റ്‌ലറ്റ് ഈ രണ്ട് പദങ്ങളും ഒഴിവാക്കി വേറെ എന്തെങ്കിലും ഇട്ടിരുന്നെങ്കില്‍...
ഒരിത് കിട്ടിയേനേ..യേത്?

;-)
Blogger അരവിന്ദ് :: aravind, at Thu Dec 07, 11:45:00 PM GMT+5:30  
-------------------------------------------------------------
ഡാ..മോനെ...എന്താ വേണ്ടത്ന്ന് വെച്ചാ ചെയ്യാം , ഈ പരിപാടി എന്നെ ക്കൂടെ ഒന്ന് പഠിപ്പിച്ച് താടാ....
Blogger തറവാടി, at Thu Dec 07, 11:52:00 PM GMT+5:30  
-------------------------------------------------------------
കവിത മോശമില്ലാ - ആ ബ്രൈറ്റ് ലൈറ്റ് ഒഴിവാക്കാമാ‍യിരുന്നു.
Blogger ദിവാസ്വപ്നം, at Fri Dec 08, 07:03:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തിന്റെ കവിതയെ കുറിച്ച്‌ പിന്മൊഴിയില്‍ കുറെയായി കേള്‍ക്കണ്‌.എന്തൂട്ടാ ഇവിടെ സംഭവിക്കണതന്നറിയണല്ലോ.ചേച്ചി ഇങ്ങോട്ടെന്നെ പോന്നു,ബെസ്റ്റായിട്ടുണ്ട്‌ 'മനസ്സില്‍ പ്രണയം പൂക്കുന്നത്‌ ഹൃദയരാഗത്തിലെ മത്സ്യങ്ങളുടെ പ്രജനകാലത്താണെന്നെഴുതാന്‍ ഒരു കവിക്കെന്നല്ലെ കഴിയൂ.പിന്നെന്തൂട്ടിനാ ഇവരൊക്കെ വായിട്ടലക്കുന്നത്‌? മോനിനിനിയും എഴുതൂട്ടോ.ചേച്ചിയുണ്ടിവിടെ പ്രോത്സാഹിപ്പിക്കാന്‍.
Anonymous Anonymous, at Fri Dec 08, 07:41:00 AM GMT+5:30  
-------------------------------------------------------------
ദെന്താ ദൈവമെ,ഞാനിതൊന്നും അറിയാതെ പോയെ!..ശ്രീജിത്തെ ആ കുട്ടീടെ പേര് കവിത ന്നാണോ?:)


ഓ.ടൊ.
ദേവേട്ടറ്റ്ന്റെ ‘കാല്‍ കുമാറാ‘കാന്‍ എന്തെങ്കിലും കുറുക്കു വഴിയുണ്ടോ?
Blogger Peelikkutty!!!!!, at Fri Dec 08, 09:36:00 AM GMT+5:30  
-------------------------------------------------------------
ശ്രീജീ ,
മ്വോന്യേ, എഴുതിയതിരിക്കട്ടെ. ഇനി മേലാല്‍ ഇതു പോലെ ഒന്നു പടച്ചുവിട്ടാല്‍,നിന്നെ പിടിച്ചു
പെണ്ണു കെട്ടിക്കും . ഇതു കേട്ട് ആരോക്കെയൊ കവിതയെഴുതാന്‍ തുടങ്ങിയല്ലൊ ( ആദി, പച്ചാള്‍സ്,ദില്‍ബു.. ?)
Blogger മുല്ലപ്പൂ, at Fri Dec 08, 11:03:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്,ഇത് ഇപ്പോഴാണ് കണ്ടത്.നിങ്ങള്‍ക്ക് കവിതയോടുള്ള പ്രണയത്തിന് എന്റെ ആദരവ്.

ഓ.ടോ.ദിവസമായി നെറ്റില്‍ കയറാന്‍ പറ്റിയിരുന്നില്ല. കമന്റിടാന്‍ യൂസര്‍നെയിമിം പാസ് വേഡും അടിച്ചാലുടനെ കമ്പ്യൂട്ടര്‍ ഒരു നീലസ്ക്രീനിലേക്ക് പോവും.അതി എന്തൊക്കെയോ എഴുതിയിട്ടുണ്ട്.കമ്പ്യൂട്ടറിനെ രക്ഷിക്കാനായി ഓഫാവുകയാണെന്നൊക്കെ.എനിക്കാണെങ്കില്‍ ഈ സങ്കേതികകാര്യങ്ങളില്‍ ഒരു വിവരവുമില്ല. ഈ കമന്റും വരുമോ എന്ന് നിശ്ചയമില്ല.
Blogger വിഷ്ണു പ്രസാദ്, at Fri Dec 08, 11:31:00 AM GMT+5:30  
-------------------------------------------------------------
ഈ കവിത വെറും ഒരു കവിതയായി മാത്രം കാണാന്‍ കഴിയുന്നില്ല. പ്രണയം എന്ന പേരില്‍ എഴുതിയിട്ട് പ്രണയത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാതിരിക്കുന്നത് കാണുമ്പോള്‍ സ്വാഭാവികമായും സംശയം തോന്നേണ്ടതാണ്. മുന്നേ കമന്റിട്ടവരൊന്നും അത് ശ്രദ്ധിച്ച് കാണാത്തത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

അവസാന വരിയിലെ “ബ്രൈറ്റ്ലൈറ്റിന്റെ‍ പ്രകാശം” എന്ന ഒറ്റ പ്രയോഗം മതി അത് മനസ്സിലാക്കാന്‍. പ്രകാശത്തിന്റെ ശ്രോതസ്സായി ചൂണ്ടിക്കാട്ടാന്‍ ഒരായിരം പ്രയോഗങ്ങള്‍ നല്ല ഭാഷാപ്രാവീണ്യമുള്ള താങ്കള്‍ക്ക് മുന്നിലുണ്ടാകുമ്പോള്‍ ബ്രൈറ്റ് ലൈറ്റ് എന്ന വാക്ക് എടുത്തുപയോഗിച്ചത് കവിത വികൃതമാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതാണെന്ന് സ്പഷ്ടമാണ്. തിത്തിത്താരോ, വാര്‍ക്കപ്പണി എന്നീ പ്രയോഗങ്ങളും എന്റെ സംശയം കൂട്ടുന്നു.

ഈ കവിത കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വികലമായി കവിത എഴുതുന്നവരെ കളിയാക്കുകയാണെന്ന് ഞാന്‍ കരുതുന്നു. ഈ കവിതയിലെ പല വാ‍ക്കുകളും പ്രയോഗങ്ങളും അടുത്തിടെ വന്ന ചില കവിതകളില്‍ നിന്ന് ചുരണ്ടിയതാണെന്നതും എനിക്കങ്ങിനെ ചിന്തിക്കാന്‍ പ്രേരകമാകുന്നു. അങ്ങിനെയെങ്കില്‍, ഈ കവിത എനിക്കിഷ്ടപ്പെട്ടു; അങ്ങിനെയെങ്കില്‍ മാത്രം.
Anonymous Anonymous, at Fri Dec 08, 11:45:00 AM GMT+5:30  
-------------------------------------------------------------
കത്രീനേ, അടി അടി. എല്ലാം കണ്ടു പിടിച്ചു കളഞ്ഞു. പൂച്ച് പുറത്തായ ഈ പൂച്ചയെ ഇനി എല്ലാരും കൂടി പഞ്ഞിക്കിടുമോ? അയ്യോ! വേണ്ടായേ, ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിക്കോളാമേ.
Blogger Sreejith K., at Fri Dec 08, 01:33:00 PM GMT+5:30  
-------------------------------------------------------------
ഇതു വലിച്ചിഴച്ച് 96 വരെ എത്തിയിച്ചു അല്ലേ? അതില്‍ 20 എണ്ണവും സ്വന്തം കമന്റുകള്‍ ആണ്.
(അനോണിയായി ഇട്ടത് കൂട്ടാതെ)
ഇപ്പോള്‍ 97 ആകും ഇതിന്റെ മറുപടി പറയുമ്പോള്‍ 98. അതില്‍ ഞാന്‍ മറുപടി പറയാനുള്ള ചോദ്യം ഉണ്ടാകും. എന്റെ മറുപടി വരുമ്പോള്‍ 99. എന്നിട്ടു സ്വന്താമായി തന്നെ 100 ഉം അടിച്ചോളൂ..

നീ മിടുക്കനാണെടാ.. മിടു മിടുക്കന്‍! (അസൂയ)
Blogger Kumar Neelakandan © (Kumar NM), at Fri Dec 08, 01:43:00 PM GMT+5:30  
-------------------------------------------------------------
ഈ മാമാങ്കമൊന്നു കാണാന്‍ വേണ്ടി മാത്രം വീണ്ടും ഇതു വഴി വന്നു. കുമാറിന്‍റെ അഭിപ്രായം വീണ്ടും ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
Anonymous Anonymous, at Fri Dec 08, 01:47:00 PM GMT+5:30  
-------------------------------------------------------------
എന്റേതായി 20 സ്വന്തം കമന്റും അനോണി കമന്റും മാത്രമേ കുമാറേട്ടന്‍ കണ്ടുള്ളൂ ഇവിടെ. ഞാന്‍ സ്വന്തമായി എഴുതിയുണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുത്ത് അവരെക്കൊണ്ട് കമന്റ് ഇടീച്ച കമന്റുകള്‍ വേറേയും ഉണ്ട്. എല്ലാം കൂട്ടുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഹാഫ് സെഞ്ച്വറി അടിച്ച പോലെ. ഹാഫ് സെഞ്ച്വറി സ്വന്തമായി അടിക്കാനുള്ള ബുദ്ധിമുട്ട് സച്ചിന്‍ ടെണ്‍‌ടുല്‍ക്കറോട് ചോദിച്ചു നോക്കൂ. ഇനിയെങ്കിലും ഈ കഴിവിന് എന്നെ സമ്മതിച്ചുതരൂ.
Blogger Sreejith K., at Fri Dec 08, 01:50:00 PM GMT+5:30  
-------------------------------------------------------------
100
Blogger Shiju, at Fri Dec 08, 01:54:00 PM GMT+5:30  
-------------------------------------------------------------
എന്റെ ശ്രീജിത്തെ നീ ഒരു കവിത എഴുതിയിട്ട് ഞന്‍ ഒരു കമെന്റ് ഇട്ടെല്ലെങ്കില്‍ വളരെ മോശമല്ലേ. അത് 100മത്തെ കംമെന്റ് തന്നെ ആക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ
ഒപ്പ്
Blogger Shiju, at Fri Dec 08, 01:56:00 PM GMT+5:30  
-------------------------------------------------------------
“ആകാശച്ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടിമറിച്ചു.....” :-))

ആദ്യത്തെ വരി ഇഷ്ടമായി, ഒരുപാട്.:) നല്ല പ്രയോഗം! പ്രണയനൈരാശ്യവുംകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് പ്രയോഗമെങ്കില്‍ ‘സുനാമി’ ഒരഭംഗിയല്ല. വാര്‍ക്കപ്പണിക്കുള്ള മണലില്‍ മാത്രമേ വീട് കെട്ടുകയുള്ളോ..? അവിടെ ‘മണല്‍‘ എന്നു മാത്രം മതിയായിരുന്നു.
‘കണ്ണടച്ചാലും കണ്ണട വെച്ചാലും’ എന്ന പ്രയോഗത്തില്‍ ഒരു ‘കുഞ്ഞുണ്ണിമാഷ്’ ടച്ച്! അതെനിക്കിഷ്ടപ്പെട്ടു.

പക്ഷേ, കത്രീനയുടെ കമന്റ് ഇവയെയൊക്കെ കവച്ചുവയ്ക്കുന്നു! അഭിനന്ദനങ്ങള്‍!:)

ശ്രീജിത്ത് എഴുതൂ, എഴുതിത്തെളിയൂ!:) ആശംസകള്‍!
Blogger Durga, at Fri Dec 08, 02:09:00 PM GMT+5:30  
-------------------------------------------------------------
സെഞ്ച്വറി നേടി മുന്നേറുന്ന നമ്മുടെ ബ്ലോഗിന്റെ പൊന്നോമന പുത്രന്‍ ശ്രീജിത്തിനും അദ്ധേഹത്തിന്റെ “ലൊട്ടുലൊടുക്കിനും” അഭിവാദ്യങ്ങള്‍...

ബ്ലോഗുകാരേ ബ്ലോഗിനികളേ മടിച്ചു നില്‍ക്കാതെ കടന്നു വരൂ അനുഗ്രഹിക്കൂ ആശിര്‍വദിക്കൂ...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരമഭിവാദ്യങ്ങള്‍..

-----------------------------------
“ ഏ, എന്തോ? ..കവിതയോ? എങ്ങിനെയുണ്ടെന്നോ?. അയ്യോ ഞാനീ നാട്ടുകാരനല്ലേ.. ഞാന്‍ മാവിലായിക്കാരനാണേ...”
Blogger ഷാ..., at Fri Dec 08, 02:41:00 PM GMT+5:30  
-------------------------------------------------------------
മനസ്സില്‍ പ്രണയം പൂക്കുന്നത്
ഹൃദയസാഗരത്തിലെ മത്സ്യങ്ങളുടെ പ്രജനനകാലത്തത്രേ..നല്ല വരികള്‍. ശ്രീഐജിയുടെ പുതിയ സംരഭത്തിന്‍ അഭിവാദ്യങ്ങള്‍. (ഓടോ : പാമ്പുകളുടെ പ്രജനന കാലവും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. അവ കൂടുതല്‍ പുറത്തിറങ്ങുന്നതും ഇക്കാലത്താണ്. :))
Blogger asdfasdf asfdasdf, at Fri Dec 08, 02:55:00 PM GMT+5:30  
-------------------------------------------------------------
ഈ കവിതയ്ക്ക് നൂറു കമന്റില്‍ കൂടുതല്‍ ലഭിച്ചാല്‍ കല്യാണം കഴിയ്ക്കാം എന്ന്‌ ശ്രീജിത്ത വാക്ക് തന്നതാണ്. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകരുത് എന്ന് ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു..
Blogger Promod P P, at Fri Dec 08, 03:11:00 PM GMT+5:30  
-------------------------------------------------------------
ബൂലോക പുലികളേ, സഹായിക്കൂ. ഈ ബ്ലോഗില്‍ ഒരാളെ ബ്ലോക്ക് ചെയ്യണം, എന്താ ഒരു വഴി? കുറേ നേരമായി എന്റെ കല്യാണം എന്നും പറഞ്ഞ് ഒരാള്‍ കുരവയിടാന്‍ തുടങ്ങിയിട്ട്. ഒരു തലപ്പാവ് വച്ചു തന്നു എന്നതിനു പകരം ഒരു പാര്‍ട്ടി തരാന്‍ ഇങ്ങനെയാണോ ചോദിക്കുന്നത്? ച്ഛായ്‌! ലജ്ജാവഹം.
Blogger Sreejith K., at Fri Dec 08, 03:46:00 PM GMT+5:30  
-------------------------------------------------------------
വട്ട് വട്ട് എന്നാല്‍ പൊട്ടും പൊളിയുമല്ല .. കുട്ടപ്പായി പറഞ്ഞ സത്യം
“കാറ്റത്താടും ചെമ്പരത്തിപോല്‍
അത്യുദാത്തം നിന്‍ കവിത
അതിലൊരെണ്ണം എടുത്ത് ചെവിയില്‍ വച്ചാല്‍
കവിതയും നീയും നല്ല മാച്ച് ആയിടും.“
ജിത്തു കുട്ടപ്പായിയോട്
“ചെമ്പരത്തിപ്പൂ കൈയ്യില്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ ഇങ്ങോട്ടൊന്ന് കൊറിയര്‍ അയച്ചേക്ക്“
പാവം കൊച്ചുഗുപ്തന്‍ നിഷ്കളങ്കമായി പറഞ്ഞു
“ചില വരികള്‍ നന്നായിരിയ്ക്കുന്നു...തീവ്രതയുടെ അഭാവമുണ്ടെങ്കിലും...

..തുടര്‍ന്നും എഴുതുക....“
ഇബ്രു ജിത്തുവിനെ കുടിയനാക്കി
“കവിതേ..നന്നായിരിക്കുന്നു.
ശ്രീജിത്തേ നിന്റെ കവിതയിലെ പ്രണയത്തിന്റെ ജഞ്ജലിപ്പില്‍ ഉള്‍പ്രേരിതനായി തീരുന്നു ഞാന്‍
വാക്കുകളിലെ വൈരനിര്യാതന നെയ്ച്ചോറിന്റെ ഗന്ധം എന്റെ സിരകളെ പുളകമണിയിക്കുന്നു.
കെട്ടിറങ്ങാത്ത വഴികളില്‍ ലാലസനായി വിലസുമ്പോള്‍ പാടി നടക്കാനിനി ഈ കവിതയും :) “
.... ഇതാണ് ഞാന്‍ പറഞ്ഞത് വട്ട് വട്ട് എന്നാല്‍ പൊട്ടും പൊളിയും അല്ലാന്ന്
Blogger വിചാരം, at Fri Dec 08, 06:23:00 PM GMT+5:30  
-------------------------------------------------------------
ഇവിടൊന്നും കിട്ടീല്ലാ...വൃത്തം, വൃത്തം
:)
(കമന്‍റ് കൂട്ടിയാല്‍ ലിവന്‍ ഇനീം കവിതയെഴുതും, ബൂലോകര് ഇവനിട്ട് പണീം കൊടുത്തോളും. ആഹാ ;)
Blogger sreeni sreedharan, at Fri Dec 08, 06:45:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത് ഭായ്.... കമന്റിന്റെ എണ്ണം കുറവായി എന്നു കരുതി കവിതയെഴുത്ത് നിര്‍ത്തണ്ടാ... ദേ പിടിച്ചോ എന്റെ കമന്റ്.. അടിപൊളി പണ്ടാര സൂപ്പര്‍ ഒന്നൊന്നര ഗവിത സരിത സംഗീത...

ഓ.ടോ : ഇതിന്റെ പേരും കവിതയെന്നാണോ... ഗഷ്ടം!!?? (കടപ്പാട് : ജഗതി. പടം മാനത്തെ കൊട്ടാരം)
Blogger അളിയന്‍സ്, at Sun Dec 10, 09:44:00 AM GMT+5:30  
-------------------------------------------------------------
എന്തര് വരട്ട്.....
ഇനി എന്തര് വരാനാ....

എന്തായാലും ശ്രീക്കുവേണ്ടി ഞാനൊരു കവിതയെഴുതീട്ടുണ്ട്. ശ്രീക്കുവേണ്ടിയായതിനാല്‍ അതിനു പ്രണയം എന്നതിനു പകരം പ്രണയങ്ങള്‍ എന്ന പേരു തിരഞ്ഞെടുത്തു. അത്രേയുള്ളു. അതാരും അറിഞ്ഞില്ല എന്നു മാത്രം.

ഇനിയും എഴുതണം കേട്ടൊ. എഴുതിയെഴുതി നമ്മുക്ക് പെരിയാര്‍ മുല്ലയെ തകര്‍ക്കണം.

-സുല്‍
Blogger സുല്‍ |Sul, at Sun Dec 10, 09:53:00 AM GMT+5:30  
-------------------------------------------------------------
ദൈവമേ! ഇവിടത്തെ കലാപരിപാടികള്‍ ഇതുവരെ തീര്‍ന്നില്ലേ?

ഗോഡ്‌ഫാദറില്‍ തിലകന്‍ ചന്തയില്‍ വച്ച്‌ കൊടുവാള്‍ എടുക്കുമ്പോള്‍ പറയുന്നതുപോലെ
"കൊല്ലും ഞാന്‍!"
Blogger ദേവന്‍, at Sun Dec 10, 01:18:00 PM GMT+5:30  
-------------------------------------------------------------
ദേവന്‍ കൊല്ലും ഞാന്‍ കൊലെവിളിക്കും “ഗോഗ്വാ...”
ഡാ.. ശ്രീജീ.. നിന്റെ ഈ പോസ്റ്റില്‍ ഒരു 150 അടിച്ചാല്‍?
(25 കമന്റു ഇവിടെ വന്നാല്‍ എനിക്ക് ഒരു പെഗ് DSP Black ഇവന്‍ പറഞ്ഞിരുന്നു. 50 കടന്നാല്‍ ഒരു പ്രീമിയം പൈന്റും (‘അര’). 100 അടിച്ചാല്‍ ഒരു ഫുള്‍ സ്മിര്‍നോഫ് (ജഗതി സ്റ്റൈലില്‍ ഒരു സ്മൈര്‍നോഫ്)ഇതൊന്നും ഇഹ്റ്റുവരെ കിട്ടിയില്ല).

ഇനി 150 വലിഛ്ചിഴച്ചു എങ്ങാനും അടിച്ചാല്‍ എനിക്കിഷ്ടമുള്ള ഒരു ABSOLUT VODKA അവന്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ശ്രീജിത്തിന്റെ ഷേപ്പിലുള്ള ചിരിയായിരിക്കും TBWA worldwide, absolut ന്റെ ആഡ്സിനു ഇനി ഉപയോഗിക്കുക.
Blogger Kumar Neelakandan © (Kumar NM), at Sun Dec 10, 01:32:00 PM GMT+5:30  
-------------------------------------------------------------
രംഗം ഒന്ന്,
ശ്രീജിത്തിന്റെ വീടു പണി,
ശ്രീജിത്തിന് 5/6/7/8/9/10 വയസ്സ്..
വാര്‍ക്കാന്‍ കൊണ്ടുവന്ന മണലില്‍ കളിവീടുണ്ടാക്കി കളിക്കുന്നു..
അതില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ കാണുന്നു..അവ ചിരിക്കുന്ന പോലെ തോന്നുന്നു..

പിന്നെ ബാംഗ്ലൂരു വരുന്നു..അതുല്ല്യേച്ചീടെയൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പെണ്‍കൊച്ചിനെ പ്രേമിക്കുന്നു..ഇപ്പോള്‍ ആ കണ്ണട വച്ച മുഖത്ത് പ്രകാശം കൂടുതല്‍..

ഇത്രയും എനിക്ക് മനസ്സിലായി..ഇനി കാര്യം പറയ്..:)
Blogger അമല്‍ | Amal (വാവക്കാടന്‍), at Sun Dec 10, 01:43:00 PM GMT+5:30  
-------------------------------------------------------------

Add a comment